അഹമ്മദ് പട്ടേൽ: കോൺഗ്രസ്സിലെ യോജിപ്പിന്റെ ചാലക ശക്തി
ജിദ്ദ: കോൺഗ്രസിന്റെ സമുന്നത നേതാവും ട്രബിൾ ഷൂട്ടറുമായിരുന്ന അഹമ്മദ് പാട്ടലിന്റെ നിര്യാണത്തിൽ ജിദ്ദ ഒഐസിസി അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ യു ഡി എഫ് പ്രസ്ഥാനത്തിന്റെ യോജിപ്പിനും ശക്തിക്കും വേണ്ടി അക്ഷീണ പരിശ്രമം നടത്തിയ അദ്ദേഹം ഒരു കറകളഞ്ഞ മതേതരവാദിയായിരുന്നു. അധികാരത്തിൽ പങ്കാളിയാകുന്നതിനേക്കാളേറെ സംഘടനാ പ്രവർത്തനത്തിനു നേതൃത്ത്വം നൽകിയ അദ്ദേഹം എല്ലാ വിഭാഗം ആളുകളെയ
യോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിന് ചാലക ശക്തയായിരുന്നു ആദ്ദേഹമെന്നു അനുശോചന സന്ദേശത്തിൽ പറഞ്ഞു. 2016 മാർച്ചിൽ ഒ ഐ സി സി ഡൽഹിയിൽ വെച്ച് നടത്തിയ ധർണ്ണയിൽ പങ്കെടുക്കാനെത്തിയപ്പോൾ സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ച് പരിചയപെട്ടത് മുതൽ തുടങ്ങിയ സ്വഹാർദ്ദത്തിന് അദ്ദേഹം വലിയ വിലയാണ് കല്പിച്ചിരുന്നത്. അതിനു ശേഷം 2018,മാർച്ചിൽ നടന്ന എ ഐ സി സി പ്രിനറിയിൽ പങ്കെടുക്കാൻ വന്നപ്പോൾ വിദേശ പ്രതിനിധികൾക്കുള്ള പ്രത്യക സ്ഥലത്ത് നയതന്ത്രകാര്യത്തിലെ ഉദ്യോഗസ്ഥൻ മാർക്കൊപ്പം ഇരിക്കുവാൻ എനിക്കും കൂടെയുണ്ടായിരുന്നവർക്കും അവസരം അദ്ദേഹം ഒരുക്കിയത് നന്ദി പൂർവ്വം സ്മരിക്കുന്ന,തികഞ്ഞ മതവിശ്വാസിയായിരുന്നു അദ്ദേഹം നിരവധി തവണ സൗദി സന്ദർശിച്ചിട്ടുണ്ട്. മതപരമായ ചടങ്ങിന് വരുമ്പോൾ പാർട്ടി കാര്യങ്ങളിൽ പങ്കെടുക്കുന്നതിനു ആദ്ദേഹത്തിനു വിമുഖതയുണ്ടായിരുന്നു. എങ്കിലും ഞങ്ങളുടെ നിർബന്ധത്തിനു വരാമെന്നു ഏറ്റിരുന്നെങ്കിലും ദൈവ വിധി മറിച്ചായിരുന്നു. അയക്കുന്ന മെസ്സേജുകൾക്കു കൃത്യമായി മറുപടി അയക്കുകയും വിശേഷ ദിവസങ്ങളിൽ ആശസകൾ അറിയിക്കുകയും ചെയ്തിരുന്ന
അഹമ്മദ് ഭായിയുടെ നിര്യാണം വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് അനുശോചന സന്ദേശത്തിൽ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ പറഞ്ഞു