
പിരിഞ്ഞു പോയ ബന്ധങ്ങൾ വീണ്ടെടുക്കാൻ
പല ബന്ധങ്ങളും ആഴത്തിൽ വേരൂന്നി വളരാൻ കാലങ്ങൾ എടുക്കും.അത് സുഹൃദ്ബന്ധം ആയാലും,ഭാര്യ ഭർതൃ ബന്ധം ആയാലും,ഏതു തരത്തിലുള്ള ബന്ധങ്ങൾ ആണെങ്കിലും നിരന്തര സമ്പർക്കത്തിലൂടെയും പരസ്പര സഹകരണത്തിലൂടെ ഒക്കെയാണ് പല ബന്ധങ്ങളും സ്ട്രോങ്ങ് ആവുന്നത്. രണ്ടു പേരുടെയോ രണ്ടിൽ ഒരാളുടെയോ ആത്മാർത്ഥതയും ആത്മത്യാഗവും ഒക്കെയാണ് പല ബന്ധങ്ങളും പൂത്തുലയാൻ സാഹചര്യം ഉണ്ടാക്കിയിട്ടുള്ളത്. പക്ഷേ ആരുടെയെങ്കിലും ഒരാളുടെ ആത്മാർത്ഥത കുറവോ ,വഞ്ചനയോ, സംശയമോ ഇതിൻറെഒക്കെ പേരിൽ ബന്ധങ്ങൾ ബന്ധങ്ങൾ ഉടയാനും ഉലയായാനും ഒത്തിരി സമയം വേണ്ട. ഒരിക്കലും പിരിയില്ല എന്ന് പറഞ്ഞവരൊക്കെ പിരിഞ്ഞു പോകുന്നത് സർവ്വസാധാരണം.എന്നാൽ ഇങ്ങനെ ഉലഞ്ഞു പോയ ബന്ധങ്ങൾ വീണ്ടെടുക്കാൻ ചില വിട്ടുവീഴ്ചകൾ മതി.
നമ്മുടെ ഏത് സ്വഭാവ സംസാര രീതികൾ ആണ് ബന്ധം ഉലച്ചത് എന്ന് ആത്മ പരിശോധന ചെയ്യുക.സ്വയം തിരിച്ചറിഞ്ഞ് തിരുത്താൻ ശ്രമിക്കുക.ക്ഷമിക്കാനും ക്ഷമ ചോദിക്കാനുള്ള മനസ്സു കാണിക്കാം. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ മുൻകൈ എടുക്കുക.മറ്റൊരാളെ മനസ്സിലാക്കണം എങ്കിൽ അയാളുടെ സ്ഥാനത്തുനിന്നും നോക്കണം.അപ്പോഴേ അയാളുടെ കാഴ്ചപ്പാട് മനസ്സിലാകൂ. അതുപോലെ അയാളെയും.ഇത്തരം കാര്യങ്ങൾ ശീലമായാൽ വഴക്കുകൾ ഉണ്ടാവില്ല.പല ബന്ധങ്ങളും തകരുന്നതിന് പ്രധാന കാരണങ്ങൾ വാക്കുകളും നോട്ടവും ആണ്.ഒരിക്കലും വാക്കുകൊണ്ടോ നോട്ടം കൊണ്ടോ മറ്റുള്ളവരെ കുത്തി നോവിക്കാതെ ഇരിക്കുക. കുറ്റപ്പെടുത്തുന്നതിനു പകരം പരസ്പരം അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനുള്ള മനസ്സുണ്ടാവണം. അത് ബന്ധം വളർത്തുകയെ ചെയ്യും .
ഈഗോ എപ്പോഴും മാറ്റിനിർത്തുക.പല ബന്ധങ്ങളും ഉലയുന്നതിന് പ്രധാന വില്ലൻ ഈഗോ ആണ്.പുതിയ സൗഹൃദങ്ങൾ കിട്ടിയേക്കാം എങ്കിലും പഴയ ബന്ധങ്ങളുടെ ഊഷ്മളത അതിന് ഉണ്ടാകണമെന്നില്ല. പിണങ്ങി മാറി നിൽക്കാതെ ബന്ധം ചേർത്തിണക്കൻ മുൻകൈയെടുക്കുക. ഇത്തരം കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണെങ്കിൽ ബന്ധങ്ങൾ ഒരിക്കലും പിരിഞ്ഞു പോകില്ല.