പേരറിയാത്ത കൂട്ടുകാരി
താമസിച്ചിരുന്ന ഹൈവ് സാത്തൊൻ എന്ന അംബരചുംബി അപാർട്മെന്റിന്റെ മുന്നിലെ ക്രുങ്തോൻബുരി റോഡരുകിൽ അടഞ്ഞു കിടന്ന ഒരു വീട്ടിൽ അനക്കവും വെളിച്ചവും കണ്ടു തുടങ്ങിയത്.
ക്രുങ്തോൻബുരി റോഡ് തിരക്കുള്ള റോഡാണ് . പോരെങ്കിൽ ബാങ്കോക്ക് നഗരത്തിലെ സയാം സ്കൈ ട്രെയിനിൽ ബാംഗ് വാ ക്കു പോകുന്ന വഴിയിലെ സ്റ്റേഷനും കൂടിയാണ് ക്രുങ്തോൻബുരി
എക്സ്പ്രെസ്സ് ഹൈവേ റോഡിൽ സാദാസമയം ചീറിപ്പായുന്ന കാറുകളുടെ ഇരമ്പത്തിൽ ആ വീട്ടിൽ മനുഷ്യർ എങ്ങനെ ജീവിക്കും എന്നു ഓർത്തു. എല്ലാ ദിവസവും ഓഫീസിലേക്ക് നടക്കുമ്പോഴും തിരികെ വരുമ്പോഴും അവിടെ നടക്കുന്ന അറ്റകുറ്റപണികൾ ശ്രദ്ധിച്ചു . പതിയെ മുന്നിൽ ഗ്ലാസിട്ടപ്പോൾ അത് ഒരു ഷോപ്പാകും എന്ന് മനസ്സിലായി .അറ്റകുറ്റ പണികൾ ഏതാണ്ട് തീരാറായപ്പോൾ മധ്യ വയസ്സുള്ള വളരെ മുഖ പ്രസാദമുള്ള ഒരു സ്ത്രീയെ ശ്രദ്ധിച്ചു.
ഒരിക്കൽ ഓഫീസിൽ നിന്ന് വൈകുന്നേരം അലസമായി നടന്നു വരുമ്പോൾ അവർ ചിരിച്ചു. മനോഹരമായി ചിരിക്കുന്ന മനുഷ്യരോട് ഇഷ്ട്ടം തോന്നാറുണ്ട്. എന്നും പരസ്പരം ചിരിച്ചു പിന്നെ ചിലപ്പോൾ ഗുഡ് മോണിങ്. ഗുഡ് ഈവെനിംഗ് ഒക്കെ.പറഞ്ഞു പറഞ്ഞു പരിചയക്കാരായി. നാല്പതുകളുടെ മധ്യത്തിൽ എവിടെയുള്ള മുഖ പ്രസാദമുള്ളയാൾ. കണ്ണുകൾക്ക് തിളക്കം. ആത്മ വിശ്വാസം സ്പുരിക്കുന്ന ഒരു പെണ്ണ്. പതിയെ ഞങ്ങൾ ഒന്നും രണ്ടും വാചകങ്ങൾ കൈ മാറി കൈ മാറി അടുത്തു.
അവർ തായ് അക്‌സെന്റ് ഇല്ലാത്ത ഇഗ്ളീഷിലാണ് സംസാരിച്ചത് . അങ്ങനെയുള്ളവർ മിക്കപ്പോഴും വിദേശത്തു പഠിച്ചവരായിരിക്കും . ഊഹം തെറ്റിയില്ല. അവർ എം ബി എ ചെയ്തത് യൂ കെ യിലാണ് .
അവരവിടെ ഒരു നല്ല കോഫീഷോപ്പു തുറക്കുകയാണ്. വൈകുന്നേരം കാപ്പി കുടിക്കാൻ ഒരിടമായല്ലോ എന്ന സന്തോഷം.
കോഫി ഷോപ്പ് തുറക്കുന്ന നാളിൽ പ്രത്യേക ക്ഷണം തന്നു . അങ്ങനെ ഒരു കപ്പിച്ചീനോ ഓർഡർ ചെയ്ത് ആ കോഫീ ഷോപ്പിലെ ആദ്യ കസ്റ്റമറായി. ഓഫിസ് കഴിഞ്ഞാൽ അവിടെ വന്നു കപ്പൂച്ചിനോ കുടിച്ചിട്ടേ വീട്ടിൽ പോകുകയുള്ളൂ.
തിരക്കില്ലെങ്കിൽ അവർ കോഫി കുടിക്കുന്ന മേശക്കരികിലെ ചെയറിൽ ഇരുന്നു വർത്തമാനം പറയും. അന്ന് അവിടെ കോഫിയും പിന്നെ കൂക്കിയും ബർഗറും ഹോട്ട് ഡോഗുമെ ഉണ്ടായിരുന്നുള്ളൂ. ബിസിനസ്സ് കുറവ്, വൈകുന്നേരം വിറ്റ് വരവും ബിസിന്സും ഞങ്ങൾ ചർച്ച ചെയ്തു. ഒരു തായ് ഫാസ്റ്റ് ഫുഡ് കോൻസെപ്റ്റ് വിജയിക്കും എന്ന് ഒരു വൈകുന്നേരം അവരോടു പറഞ്ഞു. അങ്ങനെയാണ് അത് തുടങ്ങിയത്. പതിയെ ഉച്ചക്ക് ലഞ്ചും വൈകിട്ട് ഡിന്നറും അവിടെയായി . അവിടുത്തെ സ്ഥിരം പതിവുകാരനായി. ചിലപ്പോൾ ഡിന്നർ കഴിഞ്ഞു കടയിൽ ആൾത്തിരക്കു ഇല്ലാത്ത സമയം കട അടക്കുന്നത് വരെ ഞങ്ങൾ നാട്ടു കാര്യവും വീട്ടു കാര്യവും പറഞ്ഞു പറഞ്ഞു കൂട്ടുകാരായി.
അവർക്കു യാത്ര ഇഷ്ട്ടമായിരുന്നു. എനിക്കും. എന്തെങ്കിലും ഒക്കെ പങ്ക് വായിക്കുമ്പോഴാണ് കൂട്ട് കൂടി കൂട്ടുകാരാകുന്നത്. കൂട്ടുകാർ ബന്ധങ്ങൾക്കും ബന്ധനാക്കുമപ്പുറമുള്ള ലോകത്തിലെക്കുള്ള വാതായനങ്ങളാണ്. ഓരോ നല്ല കൂട്ടും കവിതപോലെ മനസ്സിലൊഴുകുന്ന ഇളനീർ കാറ്റാണ്. കൂട്ടുകാരില്ലാത്ത ജീവിതം പലപ്പോഴും മരുഭൂമികൾ പോലെയാണ്. ഇടക്ക് ഓഫിസിൽ ഉള്ള സുഹൃത്തുക്കളുമായി കോഫി കുടിക്കുവാൻ പോയി. പതിയെ കോഫീ ഷോപ്പിനു ജീവൻ വച്ച്. ഓഫിസിലെ സ്റ്റാഫും അതുപോലെ ഒരുപാട് പേര് വരുവാൻ തുടങ്ങി.
സ്ഥിരമായി യാത്ര ചെയ്തിട്ട് തിരികെ വരുമ്പോൾ അവർ യാത്ര വിവരണങ്ങൾ ചോദിക്കും. ഒരിക്കൽ അവർക്കു സ്പെയിനിൽ പോകണം എന്നു പറഞ്ഞു. വൈകുന്നേരം ഡിന്നർ കഴിഞ്ഞു ഞങൾ മാഡ്രിഡ് നഗരത്തിലെ എൽ പ്രാഡോ മ്യുസിയം. അണ്ടലൂഷ്യയിലെ മനോഹരമായ മൂർ ചാരുതൾ, ബ്രസിലോണയിലെ സാഗ്രഡ് ഫാമിലിയ ബസിലിക്കയുടെ ആകാശഗോപുരങ്ങൾ. കാണേണ്ട കാര്യങ്ങളുടെ പട്ടിക അവർ തയ്യാറാക്കി ഓഗസ്റ് -സെപ്റ്റംബറീൽ പോകുവാൻ അവർ തയ്യാറെടുപ്പുകൾ തുടങ്ങി. പക്ഷെ വളരെ മുഖ പ്രസാദവും കാര്യ വിവരവും സൗന്ദര്യവുമുള്ള അവരുടെ പേര് മാത്രം ചോദിച്ചില്ല. എന്റെ പേര് അവരും ചോദിച്ചിട്ടില്ല. ലോക യാത്ര ചർച്ചകൾക്കിടയിൽ പേര് ചോദിക്കാൻ മറന്നുപോയവർ.
പരസ്പരം പേരറിയാത്ത മിക്ക ദിവസവും കാണുന്ന നല്ല കൂട്ടുകാരായി.
അവരെപ്പോഴും പറയും ‘ഇറ്റ് ഈസ് യുവർ ഐഡിയ ആൻഡ് സപ്പോർട്ട് മെയ്ഡ് ദിസ് ഷോപ്പ് പോപ്പുലർ”. അപ്പോൾചിരിച്ചു കൊണ്ട് പറഞ്ഞു ‘ നോ ..ഇറ്റ് ഈസ് ദി ബ്യൂട്ടി ആൻഡ് ചാം ഓഫ് ദ ഓണർ ദാറ്റ് മെയ്ഡ് ഇറ്റ് പോപ്പുലർ’. അത് കേട്ട് അവർ മനോഹരമായി പുഞ്ചിരിച്ചു .ഒരു ദിവസം വൈകിട്ട് കോഫീക്ക് പോയപ്പോൾ അവർ അവരുടെ ഭർത്താവിനെ പരിചയപ്പെടുത്തി. അയാൾ സാമ്പത്തികമായി ഉയർന്ന ബിസിനസ്കാരനാണാണ് എന്ന് അയാളുടെ ഏറ്റവും പുതിയ മോഡൽ കാർ കണ്ടപ്പോൾ മനസ്സിലായി.
അവരെപ്പോഴും പറയും ‘ഇറ്റ് ഈസ് യുവർ ഐഡിയ ആൻഡ് സപ്പോർട്ട് മെയ്ഡ് ദിസ് ഷോപ്പ് പോപ്പുലർ”. അപ്പോൾചിരിച്ചു കൊണ്ട് പറഞ്ഞു ‘ നോ ..ഇറ്റ് ഈസ് ദി ബ്യൂട്ടി ആൻഡ് ചാം ഓഫ് ദ ഓണർ ദാറ്റ് മെയ്ഡ് ഇറ്റ് പോപ്പുലർ’. അത് കേട്ട് അവർ മനോഹരമായി പുഞ്ചിരിച്ചു .ഒരു ദിവസം വൈകിട്ട് കോഫീക്ക് പോയപ്പോൾ അവർ അവരുടെ ഭർത്താവിനെ പരിചയപ്പെടുത്തി. അയാൾ സാമ്പത്തികമായി ഉയർന്ന ബിസിനസ്കാരനാണാണ് എന്ന് അയാളുടെ ഏറ്റവും പുതിയ മോഡൽ കാർ കണ്ടപ്പോൾ മനസ്സിലായി.
ഏതാണ്ട് ഒരു മാസം വിവിധ രാജ്യങ്ങളിൽ യാത്രപോയി വന്നപ്പോൾ അവരെ കണ്ടില്ല. അവർ ഒരു മാസത്തെ യൂറോപ്പ് യാത്രക്ക് പോയതാകുമെന്നു കരുതി. എന്നും വൈകുന്നേരം കണ്ടിരുന്നതിനാൽ ഫോണും ഫേസ് ബുക്കും ഒന്നും രണ്ടുപേരും ചോദിച്ചില്ല. ഒരു വൈകുന്നേരം ഡിന്നറിനു പോയപ്പോൾ അവരുടെ ഭർത്താവും രണ്ടു പെൺ മക്കളും കോഫീ ഷോപ്പ് കാര്യങ്ങൾ നടത്തുന്നത് കണ്ട്. രണ്ടാമത്തെ പെൺ കുട്ടി അവളുടേ അമ്മയുടെ അതെ രൂപം , ഭാവം . ഒരിക്കൽ അതു പറയുകയും ചെയ്തു .
വീണ്ടും യാത്ര പോയി വന്നതിന് ശേഷം പോയപ്പോൾ നടത്തിപ്പുകാർ മാറി എന്ന് തോന്നി. പക്ഷെ അവർക്കെല്ലാം ചിര പരിചയം ഉള്ള ആളെപ്പോലെയാണ് പെരുമാറിയത്. ഷോപ്പിന്റെ ഓണർ പറഞ്ഞത് കൊണ്ടാകാം പതിവ് കാരനോട് കാര്യം എന്നാണ് വിചാരിച്ചത്
ഒരു ജനുവരി വെള്ളിയാഴ്ച നാലുമണിക്ക് മകപ്പുച്ചിനോയും ചിക്കൻ ബർഗറും ഓർഡർ ചെയ്തിരിക്കുമ്പോൾ കോഫീ ഷോപ്പിലെ സുന്ദരിയായ കൂട്ടുകാരിയെ ഓർത്തു. അവരെ കണ്ടിട്ട് കുറെ മാസങ്ങളായി . അവർ മറ്റ് തിരിക്കുകൾ കാരണം അത് നടത്താൻ പുതിയ മാനേജരെ ഏൽപ്പിച്ചു എന്നാണ് കരുതിയത് . പക്ഷെ ഷെഫ് തുടക്കം മുതലുള്ള സ്ത്രീയാണ്. എന്തായാലും വീക്ക് എൻഡിൽ കാണണം എന്ന് തോന്നി . പേരും നാളും ഫോണും അറിയില്ല.
അങ്ങനെയാണ് അവർ സ്പെയിനിൽ നിന്ന് തിരിച്ചു വന്നോ എന്ന് മാനേജരായ അറുപത്തി അഞ്ചുകാരനോട് ചോദിച്ചത്.
മാനേജർക്ക് മനസ്സിലായില്ല .ഏത് സ്പെയിൻ?. ഇവിടെ ആരും സ്പെയിനിൽ പോയിട്ടില്ല. ‘ക്യാൻയു പ്ലീസ് ഗിവ് മി ദി ഫോൺ നമ്പർ ഓഫ് ദി ലേഡി ഹു ബിഗാൻ ദിസ് കോഫീ ഷോപ്പ് ‘
അവർ വിശ്വാസം വരാതെ നോക്കി ..എന്നിട്ട് ഫോൺ എടുത്തു ഒരു ഫോട്ടൊ കാണിച്ചിട്ട് ചോദിച്ചു ” യു മീൻ, ‘ ദിസ് ലേഡി ‘?
‘ യെസ് ഷീ ഈസ് മൈ ഗുഡ് ഫ്രണ്ട് ‘
ഷീ ഡൈഡ്’
ആദ്യം വിചാരിച്ചു അവർ പറഞ്ഞത് എനിക്ക് മനസ്സിലായില്ല.
വാട്ട് ഡു യു മീൻ?
ഷീ പാസ്ഡ് എവേ “
‘ഷീ ഡൈഡ്’ ആദ്യം വിചാരിച്ചു അവർ പറഞ്ഞത് എനിക്ക് മനസ്സിലായില്ല. വാട്ട് ഡു യു മീൻ? ഷീ പാസ്ഡ് എവേ “
ഇനിയും ഇവർക്ക് ആളു തെറ്റിയതാണോ.
അപ്പോഴാണ് ഷെഫ് വന്നു അവരുടെ ഫോണിൽ ഞങ്ങൾ രണ്ടു പേരും ഒരുമിച്ചു ഭക്ഷണം കഴിക്കുമ്പോൾ അവർ പണ്ട് എടുത്ത ഫോട്ടോ കാണിച്ചത്.
സ്‌പെയിൻ പ്ലാൻ ചെയ്തു ടിക്കറ്റും എടുത്തു. യാത്രക്കു രണ്ടു ദിവസം മുമ്പ് . വയറു വേദനയായി ചെക്കപ്പിന് പോയി . കിഡ്‌നിയിൽ ക്യാൻസർ .അത് പടർന്നിരുന്നു .വെറും ഇരുപത് ദിവസങ്ങൾക്കുള്ളിൽ എന്റെ പേരറിയാത്ത കൂട്ടുകാരി പോയി മറഞ്ഞു .മരിക്കുന്നതിന് മുമ്പ് അവർ ഭർത്താവിനോട് പറഞ്ഞു കോഫി ഷോപ്പ് അടക്കരുതെന്ന്. അവരുടെ മരണ ശേഷമാണ് അവരുടെ ഭർത്താവും മക്കളും അവരുടെ ഓർമ്മൾക്കായി അവരുടെ പ്രിയ കോഫീ ഷോപ്പ് നടത്തുവാൻ വന്നത് .
പിന്നീട് അത് അവരുടെ കസിനാണ് നടത്തുന്നത് അവർക്ക് വേണ്ടി .
പേരറിയാത്ത ആ തായ് കൂട്ടുകാരിക്ക് വേണ്ടി അറിയാതെ ഒരു നിമിഷം പ്രാർത്ഥിച്ചു . എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി .
മാനേജർ . ഒരു ഗ്ലാസ് വെള്ളം തന്നു . കണ്ണ് തുടക്കാൻ നാപ്കിനും .
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS