Social

ഗുജറാത്തിലെ മുസ്ലീം മത്സ്യത്തൊഴിലാളികൾ കൂട്ട ദയാവധത്തിന് അനുമതി ചോദിച്ച് കോടതിയെ സമീപിച്ചു

അവഗണനയും മതപരമായ വിവേചനവും മൂലം ദയാവധം അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് കോടതിയെ സമീപിച്ച് ഗുജറാത്തിലെ മുസ്ലീങ്ങളായ മത്സ്യതൊഴിലാളികൾ.

സമുദായത്തിലെ 600 പേർക്ക് ദയാവധത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഗുജറാത്തിലെ മത്സ്യതൊഴിലാളി വിഭാഗത്തിൽ നിന്നുള്ള നേതാവ്. പോർബന്ധറിൽ നിന്നുള്ള അല്ലാർഖ ഇസ്മൈൽ ഭായ് തിമ്മർ ആണ് ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

അധികാരികൾ മതത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളോട് വിവേചനം കാണിക്കുന്നതെന്നും യാതൊരു സഹായങ്ങളും അനുവദിക്കുന്നില്ലെന്നും തൊഴിലെടുക്കുന്നതിലും തടസം സൃഷ്ടിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.

ഗോസബരയിലെ 100 മുസ്ലീം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രതിനിധിയാണ് താനെന്ന് അല്ലാർഖ ഇസ്മൈൽ ഹർജിയിൽ പറയുന്നു. ഗുജറാത്തിയിൽ ഹോഡി എന്നറിയപ്പെടുന്ന പിലാന ബോട്ടുകൾ ഉപയോഗിച്ച് മത്സ്യബന്ധന പ്രവർത്തനങ്ങൾ നടത്താൻ സമുദായാംഗങ്ങൾക്ക് അനുമതിയുണ്ട്. എന്നാൽ 2016 മുതൽ അധികാരികൾ ഗോസബര മുസ്ലീം മച്ചിമാർ സമാജിലെ അംഗങ്ങൾക്ക് ബോട്ടുകൾ പാർക്ക് ചെയ്യാനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സമുദായംഗങ്ങൾക്ക് പാർക്കിംഗ് ലൈസൻസ് നൽകാൻ അധികൃതർ തയ്യാറാകുന്നില്ല. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. ലൈസൻസ് ഉണ്ടായിട്ടും മത്സ്യതൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുകയാണ്.

മത്സ്യത്തൊഴിലാളികൾക്ക് അവരുടെ ബോട്ടുകൾ ഗോസബറ ബന്ദറിലോ (തുറമുഖം) നവി ബന്ദറിലോ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ പറയുന്നു. അനുമതി നൽകിയില്ലേങ്കിൽ 600 ഓളം വരുന്ന സമുദായാംഗങ്ങൾക്ക് ദയാവധത്തിന് അനുമതി നൽകണമെന്നും ഹർജിയിൽ പറയുന്നു. മാത്രമല്ല മതത്തിന്റെ അടിസ്ഥാനത്തിൽ കടുത്ത അവഗണനയും വിവേചനവുമാണ് തങ്ങൾ നേരിടുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഹിന്ദു ഖർവ മച്ചിമർ സമാജത്തിനാണ് അധികാരികൾ അനുവദിക്കുന്നത്. തങ്ങൾ മുസ്ലീങ്ങൾ ആയതിനാൽ അധികാരികൾ സഹായം നൽകാൻ തയ്യാറാകുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.

5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Shareef
1 year ago

Sad realities …

Back to top button
1
0
Would love your thoughts, please comment.x
()
x