
സ്‌ട്രെച്ചർ വിമാനയാത്ര വിഫലമായി അബ്ദുറഹിമാൻ ഒറ്റയ്ക്ക് യാത്രയായി
അബ്ദുറഹിമാൻ മുളക്കൽ മുഹമ്മദ് (63) യാത്രയായി, ഞങ്ങളുടെ ഒരുക്കങ്ങൾ എല്ലാം ഉപേക്ഷിച്ച് അല്ലാഹവിന്റെ സന്നിദിയിലേയ്ക്ക്; കഴിഞ്ഞ ദിവസം (1-10-20) ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ വെച്ച് മരണത്തിനു അദ്ദേഹം കിഴടങ്ങി. അഗസ്റ് 14 മുതൽ തബുക്കിലെ കിംഗ് ഖാലിദ് ആശുപത്രിയിൽ മസ്തിഷ്ക അർബുദ രോഗവുമായി ചികിത്സയിലായിരുന്ന അബ്ദുറഹിമാനെ, തബുക്കിലെ സാമൂഹിക പ്രവർത്തകരായ കെ പി മുഹമ്മദ്, മാത്യു, ലാലു ശൂരനാട്, സിറാജ് കൊച്ചി തുടങ്ങിയവർ, തുടർ ചികിത്സക്കായി നാട്ടിലേയ്ക്ക് കൊണ്ട് പോകുന്നതിനായി ആഴ്‌ചകളിലായി കഠിന ശ്രമത്തിലായിരുന്നു. കോവിഡ് 19 ന്റെ മഹാമാരിയിൽ സാധാരണ യാത്രയ്ക്ക് പോലും പ്രയാസം നേരിടുന്ന കാലത്ത് സ്‌ട്രെച്ചറിൽ യാത്ര ചെയ്യുന്നതിന് നിരവധി കടമ്പകളാണ് കടക്കേണ്ടിവന്നത്. കഴിഞ്ഞ രണ്ടു വർഷത്തിലധികമായി താമസ രേഖ പുതുക്കാതെ വലിയ പ്രയാസത്തിലായിരുന്ന അദ്ദേഹത്തിന് എക്സിറ് ലഭ്യമാക്കുന്നതിനു ഏറെ പ്രയാസപ്പെടേണ്ടിവന്നു. പുറമെ ജിദ്ദ വിമാനത്തവാളത്തിൽ നിന്നുള്ള കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകുന്നതിന് തബൂക്കിൽ നിന്നും എത്തിക്കുന്നതിന് വലിയ കടമ്പയാണ് നേരിടേണ്ടി വന്നത്. 1000 കിലോമീറ്റർ ആംബുലൻസിൽ കൊണ്ടുവന്നു ഒന്ന് രണ്ടു ദിവസം ജിദ്ദയിലെ ആശുപതിയിൽ റസ്റ്റ് നൽകി യാത്രക്കുവാനുള്ള ശ്രമമാണ് ജിദ്ദയിൽ വെച്ച് അല്ലാഹുവിന്റെ വിളിക്കു ഉത്തരം നൽകി അവസാനിപ്പിക്കേണ്ടിവന്നത്. ഈ യാത്രയ്ക്ക് അദ്ദേഹത്തെ അനുഗമിക്കുന്നതിനു ശ്രുശ്രുഷിക്കുന്നതിനും പലരും മടിച്ച് നിന്നപോൾ പാലക്കാട് ജില്ലയിലെ പറളി സ്വദേശി ദിലീപ്പ് വലിയ സേവനമാണ് നടത്തിയത്, അദ്ദേഹത്തിനുള്ള ഭക്ഷണവും മറ്റു പരിചരണവും നൽകുന്നതിന് നിരവധി ദിവസങ്ങൾ തബൂക്കിലെ കിംഗ് ഖാലിദ് ആശുപത്രിയിൽ നിന്ന് പരിശീലനം നേടിയാണ് ദിലീപ് യാത്രയിൽ അനുഗമിച്ചത്.
രണ്ടു പതിറ്റാണ്ടിലേറെ കാലം തബൂക്കിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തെ ശ്രിശ്രുഷിക്കുന്നതിനും നാട്ടിലെത്തിച്ച് തുടർ ചികിത്സ നൽകുന്നതിനും തബുക്കിലെ എല്ലാ സാമൂഹിക സാംസ്‌കാരിക സംഘടനകളും നിര്ലോഭമായ സഹായമായാണ് നൽകിയത്, ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണവും ഉണ്ടായിരുന്നു. വിമാനത്തിൽ കോഴിക്കോട്ടു എത്തിയാൽ അവിടെ നിന്നും ആശുപത്രിയിൽ എത്തിച്ച് തുടർ ചികത്സക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി, തൃശൂർ ജില്ലയിലെ വെട്ടിക്കാട്ടിരി സ്വദേശിയായ അദ്ദേഹത്തിന്റെ ബന്ധുക്കളും നാട്ടുകാരും കാത്തു നിൽക്കുന്നതിനിടയിലാണ് മരണം കടന്നെത്തിയത്,. ജിദ്ദയിലെ ആശുപത്രിയിൽ കെ ടി എ മുനീറും, സമീർ നദവിയും അബ്ദുൽ കാദറും തുടങ്ങിയവർ എത്തിയപ്പോയേക്കും അബ്ദുറഹിമാന് യാത്രയായിരുന്നു.
ഭാര്യ ഫാത്തിമയും മകളായ ഹംസ, റംസിന, അസീസ്, റസീന, ഉമ്മർ എന്നിവരടങ്ങിയതാണ് അബ്ദുറഹിമാന്റെ കുടുംബം. ജിദ്ദയിൽ ഖബറടക്കം നടത്തുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു,
ക്യാൻസർ രോഗത്തിന്റെ നീരാളി പിടുത്തത്തിനിടയിലും തന്റെ കുടുംബത്തിനടുത്തയ്ക്കു വര്ഷങ്ങള്ക്കു ശേഷം എത്തിച്ചേരുവാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം വിഫലമായി.