KeralaMiddle East

കേരളത്തിൽ പ്രവാസികള്‍ക്ക് വാക്‌സിനേഷന്‍ മുന്‍ഗണന; ലഭിക്കാൻ എന്ത് ചെയ്യണം ?

തിരുവനന്തപുരം: വാക്‌സിനേഷന മുന്‍ഗണനാ വിഭാഗത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള  കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ ഉത്തരവിന് പിന്നാലെ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേകം ലിങ്കും നിലവില്‍ വന്നു.

വാക്‌സിനേഷന്‍ മുന്‍ഗണന ലഭിക്കുന്നതിനായി പ്രവാസികള്‍ രണ്ട് ലിങ്കുകളില്‍ തങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അതിന്റെ രീതികള്‍ ഇങ്ങിനെയാണ്‌:

  • പ്രാഥമികമായി www.cowin.gov.in എന്ന ലിങ്കില്‍ ആദ്യം വ്യക്തിഗത വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.
  • ശേഷം പ്രവാസി മുന്‍ഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.
  • ലിങ്ക് തുറക്കുമ്പോള്‍ ലഭിക്കുന്ന INDIVIDUAL REQUEST എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന Disclaimer എന്ന മെസ്സേജ് ബോക്സ് ക്ലോസ് ചെയ്യുക.
  • നാട്ടിലുള്ള മൊബൈല്‍ നമ്ബര്‍ എന്റര്‍ ചെയ്ത് Get OTP എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ നല്‍കുന്ന മൊബൈല്‍ നമ്ബറില്‍ ഉടന്‍ ആറ് അക്ക OTP നമ്ബര്‍ മെസേജ് ആയി വരും. ഈ നമ്പർ Enter OTP എന്ന ബോക്സില്‍ എന്റര്‍ ചെയ്യുക, Verify എന്നതില്‍ ക്ലിക്ക് ചെയ്യുക.
  • OTP Verified എന്ന മെസേജ് വന്നാല്‍ OK ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ ഫോമിലേക്ക് പ്രവേശിക്കാം.
  • ഫോമില്‍ ജില്ല, പേര്, ലിംഗം, ജനന വര്‍ഷം, യോഗ്യത വിഭാഗം (ഇവിടെ Going Abroad എന്ന് സെലക്‌ട് ചെയ്യുക), ഏറ്റവും അടുത്ത വാക്‌സിനേഷന്‍ കേന്ദ്രം എന്നിവ പൂരിപ്പിക്കുക.
  • ശേഷം വരുന്ന Supporting Documents എന്നതിന് താഴെ രണ്ട് ഫയലുകള്‍ അപ്‌ലോഡ് ചെയ്യണം. ഇതില്‍ ആദ്യം പാസ്‌പോര്‍ട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍ ഒറ്റ പേജായി കോപ്പി എടുത്തു ആ ഫയലും രണ്ടാമത്തേതില്‍ പ്രവാസികളുടെ വിസ സംബന്ധമായ വിവരങ്ങളും അപ്‌ലോഡ് ചെയ്യുന്നതാണ് നല്ലത്. ഓരോ ഫയലുകളും PDF/JPG എന്നീ ഫോര്‍മാറ്റില്‍ 500 kb യില്‍ താഴെ ഫയല്‍ സൈസ് ഉള്ളതായിരിക്കണം.
  • അവസാനമായി നേരത്തെ കോവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ലഭിച്ച 14 അക്ക COWIN റഫറന്‍സ് ഐഡി എന്റര്‍ ചെയ്യണം. ഇതിന് ശേഷം Submit ചെയ്യാവുന്നതാണ്.

ഇവയെല്ലാം ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ വാക്സിന്‍ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച്‌ വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കുന്നതാണ്.

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തി അപ്പോയിന്റ്‌മെന്റ് എസ്.എം.എസ്, ഐഡി പ്രൂഫ് ആയി പാസ്പോര്‍ട്ട് എന്നിവ കാണിക്കേണ്ടതാണ്. പ്രവാസികള്‍ തങ്ങളുടെ ഐഡി പ്രൂഫ് ആയി പാസ്പോര്‍ട്ട് നമ്പർ തന്നെ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

എങ്കില്‍ മാത്രമേ കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്ട് നമ്പർ കാണിക്കൂ. വിദേശത്തേക്കുള്ള സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പർ മാത്രമേ പരിഗണിക്കൂ.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x