Opinion

കമ്മ്യൂണിസ്റ്റ് സർക്കാർ മറച്ചു പിടിച്ച ദളിത് വംശഹത്യയുടെ 43 വർഷങ്ങൾ

വിഷ്ണു പ്രസാദ്

ആയിരങ്ങളെ നരനായാട്ട് നടത്തിയിട്ട് തെളിവ് നശിപ്പിക്കാനായിട്ട് മൃതശരീരങ്ങൾ ഘോരവനത്തിലെ കടുവകൾക്കിട്ടു കൊടുക്കുക!!

ഒരു നദി നിറയെ ശവങ്ങൾ ഒഴുകി നടക്കുക!

ആയിരങ്ങളെ കൊന്നൊടുക്കിയിട്ട് കേവലം പത്ത് പേർ മാത്രമാണ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുക.

ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിലെ ഹിറ്റ്‌ലറിൻ്റെയും സ്റ്റാലിൻ്റെയും സ്വേഛാധിപത്യ ഭരണകൂട ഭീകരതയെ ഓർപ്പിക്കുന്ന ഈ മനുഷ്യത്വ ധ്വംസനം അരങ്ങേറിയത് ബംഗാളിലെ മറിജ്ജപ്പിയിലാണ്.

ഈ വംശഹത്യക്ക് നേതൃത്വം നൽകിയതോ ബംഗാളിലെ ജ്യോതി ഭാസുവിൻ്റെ കമ്യൂണിസ്റ്റ് സർക്കാരും. കമ്മ്യൂണിസ്റ് സർക്കാർ അതിൻ്റെ ഉരുക്ക് കോട്ടയിൽ മറച്ചു പിടിച്ച 10,000 തോളം ദളിതരെ കൊന്നൊടുക്കിയ (Blood Island: An Oral History of the Marichjhappi Massacre, Deep Halder) സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ദളിത് കൂട്ടക്കൊലക്ക് 43 വർഷം തികയുകയാണ്.

ബംഗാളിലെ ജാതി കോമരങ്ങളെ വിറളി പിടിപ്പിച്ച ദളിത് വിഭാഗമായിരുന്നു നമശുദ്രാസ്. ഉന്നതകുലജാതരുടെ അട്ടിപ്പേറവകാശമായി കാലങ്ങളായി കൈയ്യടക്കി വെച്ച അധികാരകേന്ദ്രങ്ങളെ തകർത്തെറിഞ്ഞു കൊണ്ട് ബാബാസാഹേബ് അംബേദ്കറിനെ ഭരണഘടനാ സമിതിയിലേക്ക് തിരഞ്ഞെടുത്തു പറഞ്ഞയക്കാൻ മാത്രം ശക്തമായിരുന്ന സ്വാധീനശക്തിയായ ഒരു political block ആയിരുന്നു അവർ.

വിഭജനത്തിനു ശേഷം പാകിസ്ഥാന് ഭാഗമായ കിഴക്കൻ ബംഗാളിൽ ഉൾപ്പെട്ട നമശുദ്രാ ദളിതർ വിഭജനാനന്തര അക്രമങ്ങളിലും കലാപങ്ങളിലും പെട്ട് പശ്ചിമബംഗാളിലേക്ക് കുടിയേറാൻ ആരംഭിച്ചു.

മാരിജപ്പി-സുന്ദർബൻ കണ്ടൽ കാടുകളുള്ള പ്രകൃതി സന്തുലിത മേഖലകളിലേക്ക് കുടിയേറിയ ദളിതർക്ക് കൃത്യമായ പുനരധിവാസ പദ്ധതികൾ നൽകുന്നതിൽ സർക്കാർ സംവിധാനങ്ങൾ പൂർണ്ണ പരാജയമായിരുന്നു.

അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തിയ നമശൂദ്രാ ദളിതരെ തോക്കുകൊണ്ട് നേരിടാനാണ് 1979 ജനുവരി 24 നു ജ്യോതി ഭാസുവിൻ്റെ കമ്മ്യൂണിസ്റ്റ് സർക്കാർ തീരുമാനിച്ചത്.

ആയിരക്കണക്കിന് ദളിതരെയാണ് കടുവാ സംരക്ഷണ കണ്ടൽ കാടുകൾ സംരക്ഷിക്കാനെന്ന മറവിൽ കൊന്നൊടുക്കിയത്. തെളിവു നശിപ്പിക്കാനായി മൃതശരീരങ്ങളെ കടുവകൾ സ്വൈര്യവിഹാരം നടക്കുന്ന സുന്ദർബൻ കാടുകളിലേക്ക് ഇട്ടു കൊടുക്കുകയും രാമനംഗൻ നദി മൃതശരീരങ്ങളുടെ ദുർഗന്ധത്താൽ അസഹനീയമാകും വിധമുള്ള നരഹത്യയാണ് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നേതൃത്വത്തിൽ അരങ്ങേറിയത്.

വരേണ്യതയുടെ ചരിത്രത്താളുകളിൽ എന്നും വിസ്മൃതിയിലാണ്ടു പോകുന്ന ദളിത് കൂട്ടക്കൊലയുടെ രക്തക്കറപുരണ്ട അന്നത്തെ ജ്യോതി ഭാസുവിൻ്റെ നേതൃത്വത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ലോക മനസാക്ഷി ഞെട്ടിപോകുന്ന വംശഹത്യ മറച്ചു പിടിക്കുന്നതിൽ വിജയിച്ചു.

ഇന്ത്യയിൽ ‘ഏറ്റവും വലിയ media blackout’ എന്ന് വിശേഷിപ്പിക്കുന്ന അടിയന്തരാവസ്ഥക്കാലത്ത് പോലും നടന്നിട്ടുള്ള അക്രമങ്ങൾ പൊതു ജനത്തിന് മുന്നിൽ തുറന്ന് കാണിക്കപ്പെടുകയും ശക്തമായി അപലപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇതിനൊക്കെ ശേഷം നടന്ന മാരിജ്ജപ്പിയിലെ ഈ ദളിത് കൂട്ടക്കൊല ഇക്കാലമത്രയും മൂടിവെക്കപ്പെടുന്നത് എത്രത്തോളം ബംഗാളിലെ ഇന്ത്യൻ ജനാധിപത്യത്തെ കമ്മ്യൂണിസം കശാപ്പ് ചെയ്തുവെന്നും അടിയന്തരാവസ്ഥ പോലും നാണിച്ച് തലതാഴ്ത്തി പോവുന്ന ഭരണകൂട ഭീകരതക്കും ദളിത് വംശഹത്യക്കുമാണ് മാരിജ്ജപ്പിയിൽ അരങ്ങേറിയതെന്നും അടിവരയിട്ടുതന്നെ പറയാം.

മാരിജാപ്പിയിൽ വംശഹത്യക്കും, മാനഭംഗത്തിനും, അക്രമത്തിനും ഇരയായവർ നീതി അർഹിക്കുന്നുണ്ട്. 40 വർഷങ്ങൾക്കിപ്പുറം ചരിത്രത്താളുകളിൽ കേവലം അടിക്കുറിപ്പുകൾ ആയി എരിഞ്ഞടങ്ങാൻ ഉള്ളതല്ല അവരുടെ ജന്മങ്ങൾ.

3.7 3 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x