News

കാലിക്കറ്റ് സര്‍വകലാശാലയിലെ സംവരണ അട്ടിമറി: ധവള പത്രമിറക്കണം – എം എസ് എം

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക നിയമനത്തില്‍ പാലിക്കുന്ന സംവരണ റോസ്റ്റര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് പോലും നല്‍കാനാവാത്ത രഹസ്യരേഖയാണെന്ന വാദം ബാലിശവും സംവരണത്തെ അട്ടിമറിക്കാനുള്ള ശ്രമവുമാണെന്ന് എം എസ് എം സംസ്ഥാന സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു.

സംവരണ റോസ്റ്റര്‍ മറച്ചു വെച്ച് കൊണ്ട് പാര്‍ട്ടി താല്‍പ്പര്യവും സവര്‍ണ പ്രീണനവുമാണ് സര്‍വകലാശാല അധികൃതരും സര്‍ക്കാറും ചെയ്തുകൊണ്ടിരിക്കുന്നത്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്നേ വരെ നടന്നിട്ടുള്ള മുഴുവന്‍ നിയമനങ്ങളുടെയും ജാതി തിരിച്ചുള്ള കണക്കും സംവരണക്രമം പാലിച്ചതിന്റെയും ധവളപത്രം പുറത്തിറക്കാന്‍ അധികൃതര്‍ തയ്യാറാവണം.

സംവരണ ത്വത്തം പാലിക്കാതെ നിയമനം നടത്തുന്നത് കൊണ്ട് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒന്നാം റാങ്കുകാരായ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പോലും അവസരം നിഷേധിക്കപ്പെടുന്നത് ഗൗരവകരമാണ്.

കാലിക്കറ്റ് സര്‍വകലാശാല നിയമന നടപടികള്‍ ശാസ്ത്രീയവും സുതാര്യവും ആവണമെന്നും ദളിത് – പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവസരങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ ജനകീയ പ്രതിഷേധം ഉയരണമെന്നും എം എസ് എം സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്‍റ് ഫാസില്‍ ആലുക്കല്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സഹീർ വെട്ടം, സംസ്ഥാന ഭാരവാഹികളായ അദീബ് പൂനൂർ, നസീഫ് അത്താണിക്കൽ, ഇസ്ഹാഖ് കടലുണ്ടി, നബീൽ പാലത്ത്, ജസീൻ നജീബ്, ലുകുമാൻ പോത്തുകല്ല്, ഡോ. ഉസാമ സി.എ, നദീർ മൊറയുർ, ഫിറോസ് ഐക്കരപ്പടി, നദീർ കടവത്തൂർ എന്നിവർ സംസാരിച്ചു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x