‘അഡ്വക്കറ്റ് മുകുന്ദനുണ്ണി’ ക്ക് ഒരു തിരുത്ത്; ഈ ലോകം ചൂഷകരുടേതും ചൂഷിതരുടേതും മാത്രമല്ല
അഡ്വക്കറ്റ് മുകുന്ദനുണ്ണി വിശ്വസിക്കുന്നത് പോലെ ഈ ലോകം ചൂഷകരുടേതും ചൂഷിതരുടേതുമാണ്. സ്വാർഥരായ ആളുകൾ തന്നെയാണ് സമൂഹത്തിൽ മിക്കപ്പോഴും “successful”.
പക്ഷേ ആ വിജയത്തിനും ഒരു വിലയുണ്ട്.
Things are not so straight even if you be a mukundanunni to be successful in Life.
It’s grey again.
മുകുന്ദനുണ്ണിയുടെ ജീവിതം തന്നെ നോക്കാം.
മനുഷ്യരുടെ തലച്ചോർ wire ചെയ്തിരിക്കുന്നത് Attunement -ലൂടെ നിലനിക്കാൻ പാകത്തിലാണ്. അതായത് ആത്മാർത്ഥമായി സ്നേഹിച്ചും ലാളിച്ചും സ്നേഹം സ്വീകരിച്ചുമൊക്കെ മാത്രമേ മനുഷ്യന് ജീവിക്കാനാകൂ.
അത് കിട്ടാതെയാകുമ്പോൾ മനുഷ്യന് മാനസികപ്രശ്നങ്ങളുണ്ടാകാം. വിഷാദമുണ്ടാകാം. ജീവിതത്തിന്റെ ക്വാളിറ്റി കുറയാം.
ജീവിക്കാൻ വേണ്ടി എല്ലാത്തിനോടും സ്വാർത്ഥരാകുന്ന, നാർസിസ്റ്റിക്കായ മനുഷ്യർക്ക് സ്നേഹിക്കാനും ആരോഗ്യകരമായ ബന്ധങ്ങളുണ്ടാക്കാനും ശേഷി കാണില്ല.
മുകുന്ദനുണ്ണി തന്നെ തന്റെ അസിസ്റ്റന്റിന്റെ ഭാര്യ തന്റെ ഭാര്യയേക്കാൾ ഉയർന്ന പ്രൊഫൈൽ ഉള്ളയാണ് എന്നതിൽ അസ്വസ്ഥനാകുന്നുണ്ട്. തന്റെ ഭാര്യയെ mla യെ പോലെ “ആക്കിതീർക്കാൻ” ആഗ്രഹിക്കുന്നയാളാണ് മുകുന്ദനുണ്ണി.
അങ്ങനെയുള്ള മുകുന്ദനുണ്ണി പഴയ കാമുകിയെ പറഞ്ഞു വിട്ടത് പോലെ മീനാക്ഷിയെയും വൈകാതെ ജീവിതത്തിൽ നിന്നും ഇറക്കി വിടാനാണ് സാദ്ധ്യത.
അയാളെ പോലെ ഒരു സ്വാർത്ഥന് സ്നേഹിക്കാനോ സ്നേഹം പിടിച്ചു നിർത്താനോ കഴിയില്ല. ഫലത്തിൽ ജീവിതം മുഴുവൻ സ്നേഹം ലഭിക്കാതെയാകും അയാൾ ജീവിക്കുക.
വലിയ വിജയങ്ങൾ നേടുന്ന പല സെലിബ്രിറ്റികളുടെയും വ്യക്തി ജീവിതം തകരുന്നതിൽ, മാനസികമായി അവർ തകർന്നു പോകുന്നതിൽ ഈ ഒരു കാരണം കൂടി കാണും.ജീവിതത്തിൽ സകലതിനെയും സ്വാർത്ഥമായി സമീപിക്കുന്ന രീതി.
അത് പോലെ തന്നെ ചുരുക്കം സൈക്കൊപാത്തുകൾക്കൊഴികെ മനുഷ്യരെ കൊന്ന് വിജയം നേടി സ്വാഭാവിക ജീവിതം നയിക്കാനാകില്ല.
സാധാരണ മനുഷ്യൻ ഒരു കൊലപാതകം ചെയ്യുമ്പോൾ അയാൾക്ക് PTSD സംഭവിക്കാൻ സാധ്യതകളേറെയാണ്. മുകുന്ദനുണ്ണിക്കുള്ളത് പോലെ കൊലപാതകിക്കും hallucinations ഉണ്ടാകും. അത് സിനിമയിലേത് പോലെ ലളിതമാകില്ല. തലപൊട്ടിച്ച് മരിക്കാൻ പ്രേരിപ്പിക്കും വിധം അസഹനീയമാകും.
മറ്റൊന്ന്, ഈ ലോകക്രമം നിലനിൽക്കുന്നത് ചൂഷണത്തിൽ കൂടിയാണ് എന്നത് പോലെ അളവറ്റ മനുഷ്യരുടെ ദയാവായ്പിലുമാണ്.
റോഡിൽ ചോരവാർന്ന് കിടക്കുന്ന നിങ്ങളെ തിന്നാൻ കഴുകൻമാർ ഉള്ളത് പോലെ, നിങ്ങളെ ലാഭേച്ഛയില്ലാതെ ആശുപത്രിയിലെത്തിക്കാൻ മാത്രം ദയയുള്ള മനുഷ്യരും ഇവിടെയുണ്ട്. ആ കാരുണ്യമില്ലെങ്കിൽ മനുഷ്യ കുലത്തിന് തന്നെ നിലനിൽപ്പില്ല.
മനുഷ്യരുടെ കാരുണ്യവും മനുഷ്യരുടെ ചൂഷണവും തമ്മിലുള്ള വൈരുദ്ധ്യാത്മക സംഘർഷം കൂടിയാണ് സാമൂഹിക ജീവിതം.
ചൂഷണങ്ങൾക്കെതിരായ മഹാ സമരങ്ങളൊക്കെയും അനുകമ്പ കൂടിയാണ്.
പറഞ്ഞു വന്നത് കർമ്മയും കാവ്യനീതിയും ഉണ്ടെന്നല്ല.
നിങ്ങളുടെ ഓരോ നന്മയും പ്രതിഫലം നേടുമെന്നും ശത്രുവിന്റെ ഓരോ തിന്മയും ചോദ്യം ചെയ്യപ്പെടും എന്നല്ല.
ജീവിതത്തിൽ ഒന്നും straight അല്ല എന്ന് മാത്രമാണ്. ഈ പറയുന്ന unethical success -ഉം ഗ്രേയാണ്. അതിനും കൊടുക്കേണ്ട വിലയും സഹിക്കേണ്ട വേദനയുമുണ്ട്.
And all of the so called unethically successful people are not ‘ happy’ either
സകലതിനെയും കാൽപ്പിനകവത്ക്കരിക്കുന്ന പൊതു സിനിമാ സ്വരൂപത്തെ അട്ടിമറിക്കുന്നുണ്ട് മുകുന്ദൻ ഉണ്ണി അസോസിയേറ്റസ്. അതിന്റെ മികച്ച അനുഭവമാണ് സിനിമ.
ലോകക്രമത്തെ ചൂഷകരുടെ അനിഷേധ്യമായ വിജയമായി നോക്കാൻ പറയുന്ന സിനിമയുടെ വേറിട്ട നോട്ടത്തിലും അതിന്റെ തന്നെ വൈരുദ്ധ്യങ്ങൾ അറിഞ്ഞോ അറിയാതെയോ അടങ്ങിയിട്ടുണ്ട്. വൈരുദ്ധ്യങ്ങൾ തന്നെയാണ് ജീവിതവും.
Shafi poovathingal
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS