കേരളീയ യുവത്വത്തിന്റെ സ്വപ്നമാണ് ഇന്ന് പി.എസ്.സി, ഗ്രാമ പ്രദേശത്ത് പോലും കോച്ചിങ്ങ് സെന്ററുകൾ സാധാരണ കാഴ്ച്ചയായി മാറികഴിഞ്ഞു. അതുകൊണ്ട് തന്നെ പി.എസ്.സി പരീക്ഷ തയ്യാറെടുപ്പിലാണ് ഒട്ടുമിക്ക വിദ്യാർത്ഥികളും. ചിലർ പഠിച്ചു തുടങ്ങുമ്പോൾ മറ്റുചിലർ റിവിഷൻ ടൈമിലാണ്. സിലബസുമായി ബന്ധപ്പെട്ട വിവരങ്ങൾ എവിടെനിന്നു ലഭിക്കുമെന്നാണ് ഭൂരിഭാഗം പേരുടെയും സംശയം. അങ്ങനെ എല്ലാവിവരങ്ങളും ഒരു കുടകീഴിൽ ലഭിക്കണമെന്ന് വാശിപിടിക്കുന്നത് നല്ലതല്ല. നമുക് ആശ്രയിക്കാവുന്ന ജനറൽ നോളജ് പുസ്തകങ്ങൾ പുസ്തക ശാലകളിൽ നിന്നും വാങ്ങാം. ഇവ പലതിലും തെറ്റുകൾ സാധാരണയായതുകൊണ്ട് എല്ലാം കണ്ണുമടച്ചു വിശ്വസിക്കരുത്. സംശയം വരുന്ന സമയത്തു മറ്റു പുസ്തകങ്ങൾ, വെബ്സൈറ്റുകൾ എന്നിവയെ ആശ്രയിക്കുന്നതാണ് നല്ലത്.
പി.എസ്.സി പരീക്ഷ നടക്കുന്നത് വരെയുള്ള കാലിക സംഭവങ്ങൾ ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കണം. ദേശീയതലത്തിലും, രാജ്യന്തര തലത്തിലും അതീവ പ്രാധാന്യമുള്ള സംഭവങ്ങൾ, വ്യക്തികൾ എന്നിവയെപ്പറ്റി നിത്യവും പത്രം നോക്കി നോട്ടെഴുതുന്നത് ഏറെ ഗുണം ചെയ്യുന്ന ശീലമാണ്. വാർത്തകൾ മുഴുവൻ പത്രത്തിൽ കാണുന്നവിധം മനഃപാഠമാക്കുന്നതിന് പകരം അവയെ സ്വന്തമായി വിശകലനം ചെയ്യുകയാണെങ്കിൽ പിന്നീട് ഇത് നിങ്ങളുടെ കാരിയാറിനെത്തന്നെ മികച്ച രീതിയിൽ സഹായിക്കും.
മൗലികാവകാശങ്ങൾ, പ്രധാന വകുപ്പുകൾ, മുഖ്യഭേദഗതികൾ, പാർലമെന്റ് , പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, പ്രധാനമന്തി, സുപീംകോടതി എന്നിവ കൃത്യമായി അറിഞ്ഞിരിക്കണം. ആനുകാലിക സംഭവങ്ങൾ അപ്പോൾത്തന്നെ അറിയാനും വിശകലനം കാണാനും ഇംഗ്ലീഷ് ചാനലുകളെ ആശ്രയിക്കുന്നത് നല്ലതാണ്. ആനുകാലിക സംഭവങ്ങളുടെ കാര്യത്തിൽ സ്വീകരിക്കാവുന്ന മറ്റൊരു മാർഗമാണ് മാഗസിനുകൾ. ഓരോ മാസത്തേയും സുപ്രധാന സംഭവങ്ങൾ, ദേശീയം, രാജ്യന്തരം , സ്പോർട്സ് എന്നൊക്കെ തിരിച് തീയതി ക്രമത്തിൽ മാഗസിനുകൾ വിവരം നൽകും.
എന്തൊക്കെ എങ്ങനെയൊക്കെ പഠിച്ചാലും അനന്തമായ ഈ വിജ്ഞാപന സാഗരം പഠിച്ചു തീർക്കാൻ ആർക്കും കഴിയില്ല. എന്നാൽ മത്സരത്തിൽ ജയിക്കാൻ ഇതിന്റെ ആവശ്യാമില്ലാനുള്ളതാണ് യാഥാർഥ്യം. നന്നായി പ്രയത്നിക്കുക, പഠിക്കുക, എന്നും പത്രം വായിക്കുക ഇതിനൊക്കെ പുറമെ പോസിറ്റീവ് ആയിരിക്കുക.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS