രാഷ്ട്രീയ തീവ്രവാദത്തിനെതിരെ മതേതര കേരളം ഒന്നിക്കണം: ഐ.എസ്.എം കേരള
കോഴിക്കോട്: കേരളത്തിൻ്റെ സമാധാന ജീവിതം നശിപ്പിക്കുന്ന തീവ്രവാദ രാഷട്രീയത്തിനെതിരെ മതേതര കേരളം ഉണരണമെന്ന് ഐ.എസ്.എം. അഭിപ്രായപ്പെട്ടു.
രാഷ്ടീയത്തിൽ മതം കൂട്ടിക്കലർത്തി കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആർ എസ് എസ്- പോപ്പുലർ ഫ്രണ്ട് ശ്രമം അത്യന്തം അപകടകരമാണ്. രാജ്യത്തെ മുസ്ലിംകളുടെ സംരക്ഷണാവകാശം ഏതെങ്കിലും തീവ്രവാദ പ്രസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടതില്ല.
രാഷ്ട്രീയ സാന്നിധ്യമുറപ്പിക്കാനുള്ള നീചപ്രവർത്തനങ്ങളാണ് അരുംകൊലകളിലൂടെ ആർ എസ് എസും പോപ്പുലർ ഫ്രണ്ടും നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം രാഷ്ട്രീപാർട്ടികളുടെ അജണ്ട തിരിച്ചറിയണമെന്നും കേരളത്തിന്റെ സാമൂഹ്യപരിസരത്ത് നിന്ന് ഈ വിധ്വംസക സംഘടനകളെ അകറ്റിനിർത്താൻ മുഴുവൻ മതവിശ്വാസികളും തയ്യാറാകണമെന്നും എക്സികൂട്ടീവ് ആവശ്യപ്പെട്ടു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാർ അലി ഉദ്ഘാടനം ചെയ്തു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS