ജിഫ്രി തങ്ങളുടെ പ്രസ്താവനയെ ദുര്‍വ്യാഖ്യാനം ചെയ്തതായി സമസ്ത
കോഴിക്കോട്: ലോക്ക് ഡൗണ്‍ ഇളവുകളില്‍ ആരാധനാലയങ്ങള്‍ക്കും മുന്‍ഗണന നല്‍കണമെന്ന സമസ്തയുടെ ആവശ്യത്തെ ചില കേന്ദ്രങ്ങള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സമസ്ത വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
സര്‍ക്കാറിന്റെ മുന്നില്‍ ആവശ്യങ്ങള്‍ പറയുമ്പോള്‍ തന്നെ രോഗവ്യാപന ഭീഷണിയുടെ ഗൗരവം അംഗീകരിച്ചതുകൊണ്ടാണ് നിലവിലെ സാഹചര്യം തുടരാനാണ് സമസ്ത എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്.
എന്നാല്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവനയുടെ ഒരു ഭാഗം മാത്രമെടുത്ത് അതിനെ ചില മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. ആയതിനാല്‍ അത്തരം വാര്‍ത്തകളില്‍ വിശ്വാസികള്‍ വഞ്ചിതരാകരുതെന്നും സമസ്ത ഓഫീസില്‍ നിന്നും അറിയിച്ചു.
മുഖ്യമന്ത്രിയുമായി നടന്ന ചർച്ചകളിൽ എല്ലാ മുസ്ലിം വിഭാഗങ്ങളും ഒരുമിച്ച് എടുത്ത തീരുമാനം ആയിരുന്നു പെരുന്നാൾ ദിനത്തിലെ പ്രത്യേക നമസ്കരങ്ങൾ വീടുകളിൽ നിന്ന് തന്നെ നിർവഹിക്കാം എന്നത്.
അതിനെ തുടർന്ന് എല്ലാവരും അത്തരത്തിൽ ഉള്ള നിർദ്ദേശം താഴെ ഘടകങ്ങൾക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെയാണ് സോഷ്യൽ മീഡിയയിൽ സുപ്രഭാതം ഓൺലൈനിൽ വന്ന ജിഫ്രി തങ്ങളുടെ പ്രതികരണം ചർച്ചയാവുന്നത്.
കല്യാണം പോലെയുള്ള ആളുകൾ ഒരുമിച്ചു കൂടുന്ന ചടങ്ങുകൾക്ക് ഉപാധികളോട് കൂടി അനുവാദം നൽകുന്നുണ്ട് എന്നും അതിനെ തുടർന്ന് ആരാധനാലയങ്ങൾക്കും അത്തരത്തിൽ ഉപാധികളോട് കൂടിയുള്ള അനുമതികൾ വേണമെന്നും പെരുന്നാൾ നമസ്കരത്തിന് പള്ളികളിൽ നിയന്ത്രണങ്ങളോട് കൂടിയുള്ള സൌകര്യങ്ങൾ ഒരുക്കണമെന്നും പലരും ഉന്നയിച്ചു.
എന്നാൽ മത നേതാക്കനമാർ എല്ലാവരും സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും നിർദ്ദേശിച്ചു. നിയന്ത്രണങ്ങൾ നീക്കുന്നത് വരെ പള്ളികൾ അടഞ്ഞു തന്നെ കിടക്കുമെന്നും അവർ വ്യക്തമാക്കി.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS