ഇരിക്കുർ ഇസ് ലാഹി ഐക്യവേദി ഈദ് നിലാവ് സംഘടിപ്പിച്ചു
ദമ്മാം : ഇരിക്കൂറിലെയും പരിസര പ്രദേശങ്ങളിലേയും ഇസ്ലാഹി പ്രവർത്തകരും അനുഭാവികളും ചേർന്നുള്ള വാട്സ് ആപ്പ് കൂട്ടായ്മ റമദാനിലും ഈദ് ദിനത്തിലും നടത്തിയ കലാ വൈജ്ഞാനിക പരിപാടികൾ വേറിട്ട അനുഭവമായി. നാട്ടിലും, പ്രവാസ ലോകത്തെ സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഒമാൻ, കുവൈറ്റ്, ഖത്തർ എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന ഇരിക്കുർ നിവാസികളും ഓൺലൈനിലൂടെ പരിപാടികളിൽ പങ്കെടുത്തു.
നസ്വീഹ റമദാൻ മുത്തുകൾ എന്ന റമദാൻ പരിപാടിയോട് അനുബന്ധിച്ച് നടന്ന ഡയ്ലി ക്വിസിൽ ടി നദീർ, കെ.എ.അബ്ദുൽ ഖാദർ, കെ.വി സിയാദ് തുടങ്ങിയവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ബെസ്റ്റ് പെർഫോമറായി കെ. നിസ്താറിനെ തെരഞ്ഞടുത്തു. കെ.അബ്ദുൽ ഗഫൂർ ഹാജി, കെ.എ.അബ്ദുൽ നാസർ, ശിഹാബൂ ദ്ദീൻ എ.പി, അബ്ദുൽ ലതീഫ് ആർ.പി., റിയാസ് സി.സി.,നൗഫീർ ടി. തുടങ്ങിയവർ പ്രോത്സാഹന സമ്മാനങ്ങൾ നേടി.
അന്നഹ്ദ സ്പീച്ച് ക്രാഫ്റ്റ് എന്ന പേരിൽ ഗ്രൂപ്പു മെമ്പർമാരുടെ “എന്നെ സ്വാധീനിച്ച ഖുർആൻ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രസംഗ പരമ്പരയിൽ അവതരണ മികവിന്ന് ഫൈസൽ ഇരിക്കൂർ സ്പെഷ്യൽ എക്സ്ലലൻസ് അവാർഡിനർഹനായി. പ്രഭാഷണ പരമ്പരയിൽ മികവ് പുലർത്തിയ ഗ്രൂപ്പിലെ യുവ പ്രഭാഷകരായ ഫലാഹുദ്ദീൻ അബ്ദുൽ സലാം, സഹദ് പി.എം എന്നിവരെ എമർജിങ്ങ് സ്പീക്കർമാരായ് ആദരിച്ചു. അശ്റഫ് മാച്ചേരി, റഊഫ് കിണാക്കൂൽ സ്പെഷ്യൽ അവാർഡിനും അർഹരായി.
റമദാനിൽ ഡെയ്ലി ക്വിസ് പരിപാടി വിജയികളെ ഇരിക്കൂർ റഹ്മാനിയ മാനേജിങ്ങ് കമ്മറ്റി സിക്രട്ടറി അബ്ദുൽ അസീസ് മാസ്റ്റർ, സി.കെ.മുനവ്വിർ മാസ്റ്റർ, കെ.പി.അബു, യു.പി.അബ്ദുറഹ്മാൻ, ഐ ടി സി അശ്രഫ് , അബ്ദുജബ്ബാർ ഹാജി, കെ.വി അബ്ദുൽ ഖാദർ , ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.ടി.നസീർ, പി.പി.മഹ്മൂദ്, കെ.ശുക്കൂർ, തുടങ്ങിയവർ പ്രഖ്യാപിച്ചു. ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി അനസ് ആശംസ അറിയിച്ചു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS