റജബ് ത്വയ്യിബ് ഉർദുഗാൻ, ഇസ്ലാം മത സ്നേഹികളുടെ പുതിയ നായകൻ, തുർക്കിയിൽ നിന്ന് തുടങ്ങി ലോകമാസകലം നേതൃത്വം ഇല്ലാതലയുന്ന ഇസ്ലാം മത മൗലിക വാദികൾക്ക് കൊണ്ടുനടക്കാൻ കഴിയുന്ന അവതാര പുരുഷൻ. ആധുനിക ലോകത്തെ കരുത്തനായ ഭരണാധികാരികളിൽ ഒരാളായ ഈ തുർക്കി (യുവ തുർക്കി എന്ന് വിളിക്കണമോ എന്നറിയില്ല ) അത്താതുർക്കിന്റെ മതേതര സർക്കാരിനെ ജനങ്ങളിൽനിന്ന് അകറ്റി, മതവും രാഷ്ട്രീയവും ഇടകലർത്തി പുതിയ ഒരു രാഷ്ട്രീയ മീമാംസ പാകപ്പെടുത്തി അധികാര രാഷ്ട്രീയത്തിൽ നിലയുറപ്പിച്ചു വീണ്ടും വാർത്തയാകുന്നു.
അത് കേവലം ഹാഗിയാ സോഫിയ മ്യൂസിയത്തെ മാറ്റി പള്ളിയാക്കിയത് കൊണ്ട് മാത്രമല്ല, ഓരോ മാറ്റങ്ങളും സ്വന്തം ജനതയിൽ ശരിയും തെറ്റും ഏതെന്നു തിരിച്ചറിയാത്ത വിധത്തിൽ ജനാധിപത്യത്തോടു അടുപ്പിച്ചു നിര്ത്തുന്നു എന്ന തോന്നലുണ്ടാക്കി നടപ്പിൽ വരുത്തുന്ന നവ ഫാസിസം എന്ന രീതിയിൽ ആണ്.
ചെറിയ ചെറിയ സ്ഥാനങ്ങളിൽ ഇരുന്നു പടിപടിയായി ധൃതികാണിക്കാത്ത രീതിയിൽ കരുതലോടെ മുന്നേറ്റം നടത്തിയ തന്ത്രജ്ഞൻ ആണ് ഉർദുഗാൻ. ഓട്ടോമൻ ഭരണകൂട സംഹിതകൾ തകർത്ത സ്വന്തം നേതാവ് തുർക്കിയുടെ രാഷ്ട്ര പിതാവ് കമാൽ പാഷ യുടെ പാർട്ടിയെ പരാജയപ്പെടുത്തി ഭരണത്തിലേറുമ്പോൾ സാമ്പത്തിക അസ്ഥിരതയിൽനിന്നു എങ്ങിനെയെങ്കിലും കര കയറണമെന്ന തുർക്കികളുടെ പൊതു വികാരത്തെ ദേശീയതയോടൊപ്പം ചേർത്ത് മത ചിന്തയേക്കാൾ മുന്നിൽ അവതരിപ്പിച്ചാണ് അധികാരം കൈയേറിയത്. ഏറെക്കുറെ സാമ്പത്തിക സ്ഥിരത കൈവരിക്കാൻ തുർക്കിക്ക് കഴിഞ്ഞു എന്നതും ശരിയാണ്.
എതിർക്കുന്നവരെ രാജ്യ ദ്രോഹികൾആക്കി പൊതു ധാരയിൽ നിന്ന് അടർത്തി മാറ്റാനുള്ള ഒരു തന്ത്രത്തിന്റെ തുടക്കക്കാരൻ ഈ നേതാവ് തന്നെയാണ്.
അതുകൊണ്ടുതന്നെ ഹാഗിയാ സോഫിയ മ്യൂസിയം ഒരു പള്ളിയാക്കിയത് കേവലമൊരു മതമൗലിക വാദത്തിനപ്പുറം ഉർദുഗാന്റെ ഭരണം നില നിർത്താനുള്ള, ഭൂരിപക്ഷ വികാരം ആളിക്കത്തിക്കാനുള്ള, അത് വോട്ടാക്കി മാറ്റാനുള്ള തന്ത്രം തന്നെയാണ്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
He is an authoritarian leadr , I feel, who has not believed in independent judiciary and had pay least significance to the democratic and Republic nature of a country. Reclassification of Hagia Sophia into a mosque was controversial and had invited condmenation from UNESCO, and various international leaders.
ഈ ലേഖനം ശരിക്കും ഒരു വൺവേ ലൈനിൽ നിന്നു കൊണ്ടാണെന്ന് മനസ്സിലാക്കാൻ അതിബുദ്ധിയൊന്നും വേണ്ടതില്ല. ഇതിലെ വരികളും വാചകങ്ങളും അത് കൃത്യമായി വെളിവാക്കുന്നുണ്ട്. ഇസ്ലാം മതമൗലികവാദികൾ എന്ന പ്രയോഗം (പലപ്പോഴും അതെന്താണ് എന്ന് വിശദീകരിക്കാൻ അതിന്റെ പ്രയോ ക്കാക്കൾക്ക് തന്നെ കഴിയാറില്ല). മറ്റൊന്ന് കമാൽ പാഷയെ തുർക്കിയുടെ രാഷ്ട്രപിതാവായാതെങ്ങെനെയെന്ന് അൽപ്പസ്വൽപ്പം ചരിത്ര കുതികൾക്കൊക്കെ നല്ല നിശ്ചയമുണ്ട്. വ്യക്തമായ ഇസ്ലാമിക ആശയത്തിൽ ജീവിച്ചിരുന്ന ഒരു ജനതയെ ഹിറ്റ്ലലറെ പോലും നാണം കെടുത്തുന്ന രീതിയിൽ ഏകാധിപത്യപരമായി ആ രാഷ്ട്രത്തിന്റെ അത് വരെ ഉണ്ടായിരുന്ന സകല മൂല്യങ്ങളെയും സംസ്കാരങ്ങളേയും അടിച്ചമർത്തി തനി പാശ്ചാത്യൻ സംസ്കൃതി അടിച്ചേൽപ്പിച്ച (ഇസ്ലാമിക വേഷവിധാനം ബാങ്ക് തുടങ്ങി എല്ലാം, സ്വന്തം ജനതയുടെ ഭൂരിപക്ഷ താൽപര്യത്തിന് വിരുദ്ധമായി) ഏകാധിപതി . എതിർക്കുന്നവരെയൊക്കെ ജയിലിലടച്ച് കിരാത ഭരണം നടത്തിയ വ്യക്തി. അദ്ദേഹത്തെ വേണ്ടത്ര വെള്ളപൂശാൻ വിഫലശ്രമം വേണ്ടുവോളം. അതേ സമയം താങ്കൾ തന്നെ ലേഖനത്തിൽ പരാമർശിച്ച പോലെ പടിപടിയായി ഉയർന്ന ഉർദുഗാൻ മതമൗലികവാദി. ആരെയെങ്കിലുമൊക്കെ തൃപ്തിപ്പെടുത്താനാണെങ്കിൽ താങ്കളുടെ ലേഖനം ഒക്കെ. അതല്ല നീതിയുടെ പക്ഷത്ത് താങ്കളില്ല എന്ന് പറയാതെ വയ്യ.
നല്ല നിരീക്ഷണം., റജബ് ത്വയ്യിബ് ഉർദുഗാൻ ആധുനിക തുർക്കിയുടെ പ്രസിഡന്റ്. ഗവർണർ ആയി രാഷ്ട്രീയ പ്രവേശനം പിന്നീട് പ്രധാനമന്ത്രയായും ഇപ്പോൾ തുർക്കി പ്രസിഡന്റായ തികഞ്ഞ മതമൗലികവാദി. ഇന്ന് ലോകത്തിലെ എല്ലാ വലതുപക്ഷ നേതാക്കളും അധികാരത്തിനുവേണ്ടി മതത്തെ എങ്ങനെ ദുരുപയോഗം ചെയ്യുന്നോ അതെ സൂത്രവാക്യം വളരെ ഭംഗിയായി നടപ്പിലാക്കുന്ന തികഞ്ഞ ഏകാധിപതി. നൂറ്റിനാല്പത്തിലധികം മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടി, ഇരുനൂറിലധികം പത്രപ്രകാരത്തകരെ ജയിലടച്ചു. ഇന്ന് വാർത്തകളിൽ നിറയുന്നത് 85 വർഷത്തോളം ലോകത്തിലെ അറിയപ്പെട്ട ചരിത്ര സ്മാരകമായിരുന്ന ഹാഗിയ സോഫിയ മ്യൂസിയം എന്ന വളരെ പുരാതന ക്രിസ്തീയ ദേവാലയം ജൂലൈ 24 ന് മുസ്ലിങ്ങൾക്ക് പ്രാർത്ഥിക്കാൻ തുറന്നുകൊടുത്തു. 82% ത്തോളം മുസ്ലിങ്ങൾ ഉള്ള തുർക്കിയിൽ വരാനിരിക്കുന്ന തിരഞ്ഞുടുപ്പിൽ മതമൗലിക വാദികളുടെ വോട്ടു പെട്ടിയിലാക്കി അധികാര തുടർച്ചക്കുള്ള തന്ത്രം. പ്രതിസന്ധി ഘട്ടങ്ങളിൽ മതം കൊണ്ട് കളിക്കുന്ന ഉർദുഗാൻ പള്ളിയാക്കി മാറ്റപ്പെടുന്ന നാലാമത്തെ ചരിത്ര സ്മാരകം..
ലേഖനത്തിൽ ഇന്ത്യയിലെ മതദേശീയ വാദവും തുർക്കിയുടെ ഇന്നത്തെ ഭരണത്തെ കുറിച്ചു ഒരു താരതമ്യ പഠനം കണ്ടില്ല. ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയതിന് ജയ് വിളിക്കുകയും ബാബറിമസ്ജിദ് പൊളിച്ചതിനെ എതിർക്കുകയും ചെയ്യുന്ന നിലപാട് ഇരട്ടത്താപ്പാണ്, ഇവർ സ്വന്തം നിലനില്പിനെയാണ് ചോദ്യം ചെയ്യുന്നത്.
അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ബാമിയാൻ കുന്നിലെ ബുദ്ധ പ്രതിമകൾ തകർത്തതും, ഹാഗിയ സോഫിയ എന്ന ചരിത്ര സ്മാരകം മുസ്ലിം പള്ളിയാക്കി മാറ്റിയതും, ബാബരി മസ്ജിദ് തകർത്തതും തരിമ്പെങ്കിലും അവശേഷിക്കുന്നു ജനാധിപത്യത്തെ തകർക്കാനേ ഉപകരിക്കു, ഇതെല്ലാം തുല്യതയോടെ എതിർക്കപ്പെടേണ്ടതാണ് . അതുകൊണ്ട് റജബ് തൗയിബ് ഉർദുഗാൻ ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്നത് കമാൽ പാഷ തുടക്കമിട്ട തുർക്കിയിലെ ജനാധിപത്യത്തെ കശാപ്പ് ചെയ്ത ഏകാധിപതി എന്നായിരിക്കും.
ഇത്തരത്തിലുള്ള നല്ല എഴുത്തുകൾ എനിയും പ്രതീക്ഷിക്കുന്നു. എഴുത്തുകാരന് എല്ലാ ഭാവുകങ്ങളും.
ഉറുദുഗാനെ തുർക്കിയേ കുറിച്ച് കൂടുൽ പഠിക്കേണ്ടതുണ്ട്.. കമാൽ പാഷ തുർക്കിയേ പാശ്ചാത്യവൽക്കരിക്കാൻ അതി വ്യഗ്രത കാണിച്ച ആളാണെന്നും അറിയാം.
ഹിറ്റ്ലറേ കുറിച്ച് കുറേയേറേ വായിച്ചിട്ടുണ്ട്.
ഹിറ്റ്ലറിൽ ശരിയുണ്ട് എന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
തുർക്കിയുടെ ചരിത്രഗതിവിഗതികളേ കുറിച്ച് എഴുത്തുകാരൻ കുറേകൂടി ആഴത്തിൽ വായിക്കണമെന്ന് അഭിപ്രായം കൂടിയുണ്ട്.
The article is worth thought provoking. The demeaning of Islam and it’s political consequences need to be seriously learnt of especially considering Turkeys history itself.
ഹാ ഗിയ സോഫിയ മ്യൂസിയത്തിന്റെ പള്ളിയിലേക്കള്ള മറ്റത്തെ സംബന്ധിച്ച ആഷിഖ് സാറിന്റെ നിരീ ക്ഷ ണം ഏറെ പ്രശക്തം ഏറെ ഇഷ്ടപെട്ടു അഭിനന്ദനങ്ങൾ പ്രത്യേകിച്ചു ഇന്ത്യൻ സാഹചര്യത്തിൽ ഫാസിസ്റ്റ് ശക്തികൾ എങ്ങിനെയാണോ ബാബറി മസ്ജിദ് പ്രശ്നത്തെ കൈകാര്യം ചെയ്തത് എന്ന് നാം കണ്ടു കൊണ്ടിരിക്കുമ്പോൾ എന്നിട്ടും ഇന്ത്യയിലെ മുസ്ലിം ജനതയിലെ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗിലെ ഒരു വിഭാഗവും ( സാദിഖലി തങ്ങളുടെ ചന്ദ്രികയിലെ ലേഖനം) ഉർദ് ഖാന്റെ ഈ നടപടിയെ പിൻതുണച്ചിരിക്കുകയാണ് സാറിന്റ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ച പോലെ മുസ്ലിം മതമൗലികവാദികളുടെ പക്ഷത്ത് അവർനിലയുറപ്പിച്ചിരിക്കുന്നു അതുകൊണ്ടുതന്നെ മത നിരപേക്ഷ പക്ഷത്ത് നിന്നു കൊണ്ടുള്ള സാറിന്റെ ഈ വിഷയത്തിലുള്ള കൃത്യമായ വിശകലനം ഏറെ ചർച്ച ചെയ്യേണ്ടതാണ് സാറിന്റെ നിരീക്ഷണത്തെ ഏറെ ഇഷ്ടപ്പെടുന്നു അഭിനന്ദനങ്ങൾ
ഉർദുഗാന്റെ ഈ വിഷയ എന്റെ അറിവിന്റെ പരിധിക്കപ്പുറം
എങ്കിലും നിരീക്ഷണം നിഷ്പക്ഷമാണോ എന്നത് പഠനേ ശേഷം മാത്രം.
എഴുതിയ ശെൈലി (ഉള്ളടക്കമല്ല ) വളരെ നന്നായി