Middle EastPravasi

പ്രവാസി ക്ഷേമത്തിനായി യു ഡി എഫിനെ വിജയിപ്പിക്കുക: ജിദ്ദ ഒ ഐ സി സി

ജിദ്ദ: പ്രവാസികളുടെ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുവാൻ യു ഡി എഫിന്റെ നേതൃത്തിലുള്ള സർക്കാരിനെ മാത്രമേ സാധിക്കുകയുള്ളൂവെന്നും അതിനായി എല്ലാവരും പ്രവർത്തിക്കണമെന്നും ഒ ഐ സി സി സൗദി വെസ്റ്റേൺ റീജ്യണൽ  കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ അഭിപ്രായപ്പെട്ടു. പ്രവാസി വിരുദ്ധ നിലപാടെടുത്തവരെയും പ്രവാസികളെ വേദനിപ്പിച്ചവരെയും ഒരു സമ്മർദ്ദ ഗ്രൂപ്പായി.

രാഷ്ട്രീയത്തിനധീതമായി പ്രവാസികൾ ഒരുമിച്ച് നിന്ന് പരാജയപെടുത്തണമെന്നും, ഇത്രമാത്രം പ്രവാസികളെ ദ്രോഹിച്ച ഇടത് സർക്കാരിനെ പോലെ, മറ്റൊരു സർക്കാരും ഇത് വരെ ഉണ്ടായിട്ടില്ലെന്നും കൺവെൻഷനിൽ സംസാരിച്ചവർ  അഭിപ്രായപ്പെട്ടു.  കോവിഡ് മഹാമാരിയെ പോലെ ഒരു ദുരിതകാലം പ്രവാസികൾക്ക് ചരിത്രത്തിലുണ്ടായിട്ടില്ലാ, ആ കാലഘട്ടത്തിൽ പ്രവാസികളെ പേപ്പട്ടിയെ പോലെ പരിഗണിച്ച ഒരു സർക്കാരാണ് ഇടതു പക്ഷ സർക്കാർ. കഴിഞ്ഞ 5 വര്ഷം ഏറ്റവും അധികം കേരളീയ പ്രവാസികൾ അതിവസിക്കുന്ന സൗദിയിലേക്ക് നോർക്കയുടെ  ഒരു പ്രതിനിധിയെ പോലും അയക്കുവാൻ സാധിച്ചില്ല.  ഇതിനെതിരെ പ്രവാസികൾ ഒത്തോരുമിച്ച് പ്രതികരിക്കേണ്ട ഒരു കാലഘട്ടമാണിതെന്നും അത് തെരഞ്ഞെടുപ്പിലൂടെ നമ്മുടെയും കുടുംബങ്ങളുടെയും വോട്ടവകാശം നിർവ്വഹിച്ചു ചെയ്യണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.


കൺവെൻഷൻ കെ പി സി സി മീഡിയാ സെൽ കോർഡിനേറ്റർ ഇഖ്ബാൽ പൊക്കുന്നു ഉത്‌ഘാടനം ചെയ്തു. സൂമിലൂടെ നടത്തിയ കൺവെഷനിൽ റീജ്യണൽ  പ്രസിഡണ്ട് കെ ടി എ മുനീർ അദ്ധ്യക്ഷത വഹിച്ചു.പ്രചാരണ പ്രവർത്തനങ്ങൾക്കായി 140 നിയോജക മണ്ഡലങ്ങളിലും വിപുലമായ രീതിയിൽ  പ്രവാസികൾക്കിടയിൽ  പ്രചാരണ പ്രവർത്തനങ്ങൾ ഊർച്ചിതമാകുവാനും  തീരുമാനിച്ചു. റീജ്യണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ, ഏരിയാ കമ്മിറ്റികളെ മൂന്ന് സോണുകളായി തിരിച്ച് പ്രവർത്തനങ്ങൾ നടത്തുവാനും ഓരോ സോണുകൾക്ക് റീജ്യണൽ നാഷണൽ, ഗ്ലോബൽ കമ്മിറ്റി ഭാരവാഹികൾക്ക് ഉത്തരവാദിത്വം നൽകി ഏകോപനമുണ്ടാക്കുവാൻ തീരുമാനിച്ചു. കെ എം സി സി യുമായി സഹകരിച്ചു പ്രവാസി  യു  ഡി എഫ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുവാനും തീരുമാനിച്ചു. നാട്ടിലുള്ള ഒഐസിസി പ്രവർത്തകരെ ഏകോപിച്ച് വോട്ടർമാർക്കിടയിൽ  ശക്തമായ പ്രചാരണ പരിപാടികൾ നടത്തുവണം ധാരണയായി.


അലി തേക്കുതോട്, നൗഷാദ് അടൂർ, നാസിമുദ്ധീൻ മണനാക്, ശ്രീജിത്ത് കണ്ണൂർ, ലാലു ശൂരനാട് (തബൂക്), ഫൈസൽ അഞ്ചൽ (മദീന), ഷാജി ചുനക്കര (മക്ക), അസ്‌കർ വണ്ടൂർ (യാമ്പു) എം എച്ച് ഹാരിസ് കാസർകോഡ്, ലത്തീഫ് മക്രേരി, മുജീബ് മൂത്തേടത്ത്, അഷ്‌റഫ് അഞ്ചലാൻ, അബ്ദുൽ നാസ്സർ കോഴിത്തോടി, ശരീഫ് അറക്കൽ , അനിൽ കുമാർ പത്തനംതിട്ട, ഹർഷദ് ഏരൂർ, കെ പി എം സകീർ, അസാബ് വർക്കല, യൂനുസ് കാട്ടൂർ, അഗസ്റ്റിന് ബാബു, ജാസിൻ കരുനാഗപ്പള്ളി,  സിയാദ് കായംകുളം, സമീർ നദവി കുറ്റിച്ചൽ, സി പി നൗഷീർ കണ്ണൂർ, സിദ്ദിഖ് പുല്ലങ്കോട്, ഷിനോയ് കടലുണ്ടി, ഉസ്മാൻ കുണ്ടുകാവിൽ, സജി തോമസ്, ഷിബു കൂരി, ജമാൽ മാള, മുജീബ് മൂന്നിയൂർ, റഫീഖ് മൂസ ഇരിക്കൂർ, എന്നിവർ സംസാരിച്ചു.   ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ എടവണ്ണ സ്വാഗതവും ഫസലുള്ള വെളുബാലി  നന്ദിയും പറഞ്ഞു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x