ഈ തെരഞ്ഞെടുപ്പിൽ തോറ്റ് കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു പ്രധാന കഥാപാത്രം ഇതാണ്. നിയമസഭയുടെ നാലയലത്തേക്ക് അടുപ്പിക്കാൻ പറ്റാത്ത രാഷ്ട്രീയ വിഴുപ്പ്.
ഇന്നലെ ഒരു വീഡിയോ കണ്ടു.. ഈരാറ്റുപേട്ടയിലെത്തി വോട്ടർമാരോട് പച്ചത്തെറി പറയുന്ന വീഡിയോ.. “നിങ്ങളുടെ വോട്ട് എനിക്ക് വേണ്ട.. ഇഷ്ടമുണ്ടേൽ ചെയ്‌താൽ മതി.. തെണ്ടികൾ.. ” എന്ന് തുടങ്ങി എന്തൊക്കെയാണ് ഈ മനുഷ്യൻ മൈക്കിലൂടെ ഒരു പ്രദേശത്തെ ജനങ്ങളെ വിളിച്ചു പറയുന്നത്..
ആ വീഡിയോ കണ്ട് ഞാൻ ഞെട്ടിത്തെറിച്ചു പോയി.. കേരള നിയമസഭയിൽ ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് പോലും ആയ ഒരു മനുഷ്യനാണല്ലോ ഇത് എന്ന്..
വോട്ട് ചോദിച്ചപ്പോൾ കേൾവിക്കാരിൽ ചിലർ കൂവി എന്നത് ശരിയാണ്. പക്ഷേ ഒരു രാഷ്ട്രീയ നേതാവ് അതിനോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്?.
കയ്യടിയും കൂക്ക് വിളിയുമൊക്കെ രാഷ്ട്രീയത്തിൽ പറഞ്ഞിട്ടുള്ളതാണ്. നേതാക്കന്മാർ സ്ഥിരം കേൾക്കുന്നതാണ്. പക്ഷേ അതിനോടുള്ള പ്രതികരണമാണ് അവരുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നത്.
ആ പ്രദേശത്തുകാർ വെറുതേ കൂവിയതല്ല, ഇയാളുടെ ലീക്കായ ഒരു ടെലിഫോൺ സംഭാഷണത്തിൽ അവിടുത്തുകാരെ അങ്ങേയറ്റം അപമാനിക്കുന്ന വർഗ്ഗീയ പരാമർശങ്ങൾ ഉണ്ടായിരുന്നു.. വീണ്ടും അവിടേക്ക് വോട്ട് ചോദിച്ചെത്തിയപ്പോൾ ഉണ്ടായ ഒരു പ്രതികരണമാണ് അത്.
പി സി ജോർജ്ജ് ഇപ്പോൾ പയറ്റുന്നത് അത്യധികം അപകടകരമായ, സങ്കല്പിക്കാൻ പോലും കഴിയാത്ത രൂപത്തിലുള്ള വർഗ്ഗീയ പ്രചാരണമാണ്.
ഈ തെരഞ്ഞെടുപ്പിൽ തോറ്റ് കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു പ്രധാന കഥാപാത്രം ഇതാണ്. നിയമസഭയുടെ നാലയലത്തേക്ക് അടുപ്പിക്കാൻ…Posted by Basheer Vallikkunnu on Monday, 22 March 2021
ഒരു മണ്ഡലത്തെ മൊത്തത്തിൽ ചേരിതിരിക്കുന്ന അങ്ങേയറ്റം വിഷലിപ്തമായ രാഷ്ട്രീയം. രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണാനും മതവെറിയെ തിരിച്ചറിയാനും കഴിയുന്ന ജനങ്ങളാണ് പൂഞ്ഞാറിൽ ഉള്ളത് എന്നാണ് എന്റെ വിശ്വാസം.
ഇത്രകാലം എത്ര സൗഹൃദത്തോടെ പരസ്പരം അറിഞ്ഞും ആദരിച്ചും ജീവിച്ചുവോ അത് പോലെ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്ന ഒരു ജനതയാണ് അവിടെയുള്ളത് എന്നാണ് എന്റെ പ്രതീക്ഷ..
ഇത്തരം വിഴുപ്പുകളെ കേരള ജനത എന്നും ഒരു പാഠം പഠിപ്പിച്ചിട്ടുണ്ട്. ഇയാളേയും പഠിപ്പിക്കും.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS