
രണ്ട് പേരും സന്യാസികളാണ്.
ഒരാൾ ബുദ്ധ തീവ്രവാദി -പേര് അശ്വിൻ വിരാട്.
മ്യാന്‍മറിലെ തീവ്ര ബുദ്ധമത സംഘടനയായ 969 പ്രസ്ഥാനത്തിന്റെ നേതാവാണ്. മ്യാന്മറിലെ ബിൻലാദനെന്നും വിളിപ്പേരുണ്ട്. പതിമൂന്ന് ലക്ഷം വരുന്ന മ്യാന്മറിലെ രോഹിഗ്യൻ മുസ്ലിങ്ങളെ അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി വ്യാപക പ്രാചാരണം അഴിച്ചു വിട്ട് കലാപത്തിന് നേതൃത്വം നൽകിയതിൽ പ്രധാനി.

മുസ്ലിം വിദ്വേഷമായിരുന്നു പ്രചാരണം. ബുദ്ധമതക്കാരുടെ കടയിൽ 969 എന്ന സ്റ്റിക്കർ പതിക്കുകയും അവിടെ നിന്നു മാത്രം സാധനം വാങ്ങിയാൽ മതിയെന്നും മുസ്ലിം കടകൾ ബഹിഷ്കരിക്കണം എന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് തീവ്ര രംഗത്തേക്ക് കടന്ന് വരുന്നത്.
ഇതിന്റെ പേരിൽ 2003 ൽ ഇദ്ദേഹം ജയിലിലാവുകയും നീണ്ട ഒൻപത് വർഷത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങി 2012 ൽ അടുത്ത കലാപത്തിനാഹ്വാനം ചെയ്യുകയും ആയിരുന്നു.
തുടർന്നുള്ള ചരിത്രങ്ങൾ ചോര കൊണ്ട് അടയാളപ്പെടുത്തപ്പെട്ടതാണ്. ആയിരകണക്കിന് രോഹിഗ്യൻ മുസ്ലിങ്ങൾ ജീവനോടെ ചുട്ടെരിക്കപ്പെടുകയും സ്ത്രീകൾ തീവ്ര ബുദ്ധഭിക്ഷുക്കളാൽ കൂട്ടബലാൽസംഗത്തിന് ഇരയാവുകയും ചെയ്തു.
കണ്ണിൽ ചോരയില്ലാത്ത രീതിയിലായിരുന്നു പരാക്രമങ്ങൾ. ലോക മനസാക്ഷി ഈ ക്രൂരത കണ്ട് സ്തംഭിച്ചു പോയി. അഹിംസയുടെ വസ്ത്രങ്ങൾ വംശീയതയുടെ ചോരപുരണ്ട കുപ്പായമായി മാറി.
ഇന്നും രോഹിഗ്യൻ ജനത പുഴുക്കളെ പോലെ നരകിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ജനതയെന്ന് യു എൻ വിശേഷിപ്പിച്ചത് ഇവരെയാണ്. അതിന് കാരണക്കാരൻ സന്യാസി കുപ്പായമണിഞ്ഞ ഈ ഭീകരനാണ്.
രണ്ടാമത്തെയാൽ ഹിന്ദു തീവ്രവാദി; പേര് യോഗി ആദിത്യനാഥ് എന്ന പേരിൽ അറിയപ്പെടുന്ന അജയ് മോഹൻ ഭിഷ്ട്. ഇപ്പോൾ യു പി മുഖ്യമന്ത്രിയാണ്.
ഗോരഖ്പൂർ ക്ഷേത്രത്തിലെ സന്യാസി ആയിരുന്നു. രാമജന്മഭൂമി പ്രക്ഷോഭത്തിലൂടെയാണ് രംഗ പ്രവേശം. നരേന്ദ്ര മോദിക്ക് ശേഷം ആര് എന്നുള്ള ചോദ്യത്തിന് യോഗി ആദിത്യനാഥ് എന്നാണ് ഉത്തരം.
രണ്ട് പേരും ന്യൂനപക്ഷങ്ങളുടെ ചോരയിൽ ചവിട്ടിയാണ് അധികാരത്തിന്റെ രാജപദവിയിലേക്ക് വളർന്നത്. 2021 ഓടെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കും എന്നും അതോടെ ഈ രാജ്യത്ത് നിന്ന് മുസ്ലിങ്ങളും ക്രിസ്ത്യാനികളും തുടച്ചു നീക്കപ്പെടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മതവിദ്വേഷം വളർത്തി സാമുദായിക അന്തരീക്ഷം തകർത്ത് കലാപം ഉണ്ടാക്കി പൊളിറ്റിക്കൽ മൈലേജ് ഉണ്ടാക്കുകയാണ് ലക്ഷ്യം. മുസാഫർ കലാപമൊക്കെ ചോര കൊണ്ടെഴുതിയ അതിന്റെ സാക്ഷ്യ പത്രങ്ങളാണ്. സ്വന്തമായി ഗുണ്ടാ സംഘമുള്ള നേതാവാണ്.
ഹിന്ദു യുവവാഹിനിയെന്നാണ് പേര്. പശുവിന്റെ പേരിൽ മുസ്ലിങ്ങളെയും ദളിത്‌കളെയും തെരുവിലിട്ട് തല്ലിക്കൊല്ലുന്നത് ഈ സേനയാണ്. പ്രണയത്തിൽ പോലും വർഗ്ഗീയത കലർത്തി ലൗ ജിഹാദ് സൃഷ്‌ടിച്ച് അതിന്റെ പേരിൽ ഒരു സേനയെ രൂപീകരിച്ചു ഈ ഭീകരൻ. എന്നിട്ട് സർക്കാരിന്റെ എല്ലാ പിന്തുണയും.

അതിന്റെ പേരിൽ ഹിന്ദുത്വ ഭീകരർ കാട്ടിക്കൂട്ടുന്ന കലാപങ്ങൾ ഇന്ന് ഇന്ത്യ കണ്ടുകൊണ്ടിരിക്കുകയാണ്. യു എ പി എ യും, ദേശ സുരക്ഷാ നിയമവും മുസ്ലിങ്ങൾക്കും കമ്മ്യൂണിസ്റ്റുകൾക്കും ഹിന്ദുത്വ ഭീകരതയെ വിമർശിക്കുന്നവർക്കും വിലങ്ങു വെക്കാനുള്ളതാണ്. പൗരത്വ സമരത്തിൽ നാം അത് കണ്ടതാണ്.
പ്രാണവായു നൽകിയതിന്റെ പേരിൽ ഡോ കഫീൽ ഖാൻ, ഹത്രാസ് ബലാൽസംഗം റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ധീഖ് കാപ്പൻ…. അങ്ങനെ ഉദാഹരണങ്ങൾ നിരവധി.
രാജ്യം വലിയ ഒരു മഹാമാരിയെ നേരിടുമ്പോൾ അതിൽ പോലും വർഗ്ഗീയത കലർത്തി നിയമത്തെ ദുരുപയോഗം ചെയ്ത് സാധാരണ മനുഷ്യരെ ജയിലിൽ അടക്കുകയാണ്. മനുഷ്യ ജീവന് ഒരു വിലയും ഇല്ല ഹിന്ദുത്വ കാവിയണിഞ്ഞ ഈ ഭീകരന്റെ മുമ്പിൽ.
ഇന്ത്യ എന്ന രാജ്യത്തിന്റെ എല്ലാ നന്മകളെയും പൈതൃകങ്ങളെയും ഉരുക്കുമുഷ്ടി കൊണ്ട് നശിപ്പിക്കുകയാണ് ഈ കാവിക്കൂട്ടങ്ങൾ. എതിർപ്പുകൾ ഉയർന്ന് സമരോജ്ജ്വലമായില്ലെങ്കിൽ ഈ രാജ്യവും ഇന്ത്യയെന്ന പേരും അന്യമാവുന്ന കാലം വിദൂരമല്ല.
രണ്ട് ചിത്രങ്ങൾക്കും സമാനതകൾ ഉണ്ട്. രണ്ടു പേരും പുതച്ചിരിക്കുന്നത് അഹിംസയിൽ നെയ്ത കാവിയാണ്. ആ കാവിയിൽ മനുഷ്യന്റെ ചോരയുടെയും കണ്ണീരിന്റെയും ഗന്ധമാണ്.



കിരതന്മാർ
കൃത്യമായ നിരീക്ഷണം / ജനാതിപത്യം കശാപ് ചെയ്ത് അധികാരത്തിന്റ ദണ്ഢകൊണ്ട് മാനവരാശിയെ ഉൻമൂലനം ചെയ്യാൻ കച്ചകെട്ടി ഇറങ്ങിയ ഒരുപാട് ഭീകരർ കാലത്തിന്റെ കാവ്യനീതിക്ക് മുന്നിൽ പതറിയതിന്റെ അനുഭവം ഇവറ്റകളും വൈകാതെ അംറിഞ്ഞനുഭവിക്കും
വളരെ സത്യം മുഖൾ രാജാക്കന്മാരും, ക്യൂബയിലേയും, റഷ്യയിലേയും ബംഗാളിലേയും കമ്മ്യുണിസ്റ്റ് പ്രസ്താനങ്ങൾ ഉദാഹരണം…
മുസ്ലീം തീവ്രവാദികൾ ചെയ്യുന്നതെല്ലാം നിശ്ശബ്ദം മറ്റുള്ളവർ സഹിക്കണമെന്നാണോ ഉദ്ദേശിക്കുന്നത്. മനസ്സില്ല.. 1990ൽ കാശ്മീർ പണ്ഡിറ്റകളെ വംശഹത്യ നടത്തിപ്പോൾ കാണിക്കാത്ത മാനുഷിക മൂല്യങ്ങൾക്ക് വിലയുണ്ടോ സുഹൃത്തേ