
ഏതെങ്കിലും കായികപുരസ്കാരങ്ങളുടെ പേര് മാറ്റുന്നുണ്ടെങ്കിൽ.., പരിഷ്കരിക്കുന്നുണ്ടെങ്കിൽ അടിയന്തരമായി അതിന് വിധേയമാക്കേണ്ടത്, ഇന്ത്യയിലെ മികച്ച കായികപരിശീലകർക്ക് നൽകുന്ന പുരസ്കാരമായ ദ്രാണാചാര്യ അവാർഡ് തന്നെയാണ്.!
1985-മുതലാണ് മികച്ച പരിശീലകർക്ക് 5ലക്ഷം രൂപയും പ്രശസ്തിപത്രവും, പാണ്ഡവ-കൗരവ ഗുരുവായ ദ്രോണാചാര്യരുടെ വെങ്കലപ്രതിമയുമടങ്ങുന്ന പുരസ്കാരം സമ്മാനിക്കുന്നത്.
2020-ൽ തുക ഇരട്ടിയായുയർത്തുകയും (10 ലക്ഷം) ആജീവനാന്തസേവനം പരിഗണിച്ചു നൽകുന്ന ദ്രോണാചാര്യ അവാർഡ് 15 ലക്ഷമാക്കുകയും ചെയ്തു .!
നല്ലകാര്യം.., പക്ഷേ.. ഈ പുരസ്കാരത്തെ കളങ്കപ്പെടുത്തുന്നതാണ് ദ്രോണരുടെ പേര് എന്നതാണ് സത്യം.
മഹാഭാരതത്തിലെ ദ്രോണാചാര്യർ ഒരിക്കലും ഒരു നല്ല ഗുരുവോ, നല്ല മനുഷ്യനോ അല്ല. ജ്ഞാനത്തിൻറെ മഹാതലമായിരിക്കുമ്പോഴും ചാതുർവർണ്ണാന്ധത ബാധിച്ച ദ്രോണർ.., ശിഷ്യത്വം ചോദിച്ചെത്തിയ സൂതപുത്രനായ കർണ്ണനെയും ആദിവാസി വിഭാഗക്കാരനായ ഏകലവ്യനെയും അപമാനിച്ചയച്ചയാളാണ്..!
അർജ്ജുനൻ എന്ന തൻറെ പ്രിയശിഷ്യനേക്കാൾ കിടയറ്റവില്ലാളിയായി മാറിയ സ്വപ്രയത്നത്തിൻറെ പ്രതിരൂപമായ ഏകലവ്യൻ്റെ പെരുവിരൽ- ‘വില്ലാളിയുടെ ആത്മാവായ പെരുവിരൽ’ ഗുരുദക്ഷിണയായി ചോദിച്ചുവാങ്ങിയ കുടിലതന്ത്രക്കാരനാണ്.!
മറ്റാർക്കും ഉപദേശിക്കാത്ത ദിവ്യാസ്ത്രങ്ങൾ തൻ്റെ മകനായ അശ്വത്ഥാമാവിനും അരുമശിഷ്യൻ അർജ്ജുനനും മാത്രം ഉപദേശിച്ചു നൽകിയ സ്വാർത്ഥമതിയാണ്.!
സത്യത്തിൽ.. ദ്രോണാചാര്യർ ഇന്നും പരിശീലകനായി ഉണ്ടായിരുന്നെങ്കിൽ എതിരാളിയുടെ ട്രാക്കിൽ പഴത്തൊലി എറിഞ്ഞിട്ടിട്ടായാലും ഹെൽത്ത് ഡ്രിങ്കിൽ വിം കലക്കി നൽകിയിട്ടായാലും തൻ്റെ ഉത്കൃഷ്ടജാതനായ ശിഷ്യനെ മത്സരത്തിൽ ജയിപ്പിച്ചെടുക്കും എന്നുറപ്പാണ്.
പക്ഷേ..അത് ശരിയോ നീതിയോ അല്ല..!! അതുകൊണ്ട് തന്നെ ദ്രോണാചാര്യരല്ല നമ്മുടെ കായികപരിശീലകരെ പ്രചോദിപ്പിക്കേണ്ടത്..!
അത്തരമൊരു പുരസ്കാരനാമം ഹിന്ദുപുരാണത്തിൽ നിന്നും തന്നെ വേണമെന്ന നിർബ്ബന്ധവുമല്ല..!! മികച്ച പരിശീലകൻ്റെ സേവനം ഓരോ അത്ലറ്റിനും എത്രമാത്രം അനിവാര്യവും അത്യന്താപേഷിതവുമാണെന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല.
അതുകൊണ്ടുതന്നെ.. മികച്ച പരിശീലകനുള്ള പുരസ്കാരത്തിന് ദ്രോണാചാര്യരുടെ പേര് നല്കി അപമാനിക്കുന്നത് അവസ്സാനിപ്പിച്ചേ മതിയാകൂ.!
കൂടാതെ..ഒരു best coach ൻറെ അന്തസ്സിന് യോജിക്കും വിധമുള്ള പേരുകൾ മികച്ച പരിശീലകരിൽ നിന്നും കണ്ടെത്താവുന്നതേയുള്ളൂ ..!! അതാണ് ശരിയും നീതിയും..!!


