സിപിഎം ക്രിസ്ത്യൻ സംഘികൾക്ക് സമ്മാനിച്ചിരിക്കുന്നത് ഒരു വലിയ വിജയമാണ്.
അത് അവർ ആഘോഷിക്കുന്നുമുണ്ട്.
സർക്കാരിനെ വരെ മുട്ടുക്കുത്തിച്ചു എന്ന മട്ടിൽ അവർക്ക് കിട്ടുന്ന ഊർജ്ജം ചെറുതല്ല.
ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരെ നിൽക്കേണ്ട വലിയ ഒരു പ്രസ്ഥാനം ആയി, ജനങ്ങളെ ഒരുമിച്ചു കൂട്ടാൻ കഴിയുന്ന ഒരു ശക്തമായ ideological ബാക്ഗ്രൗണ്ട് ഉള്ള, കേഡർ സിസ്റ്റം ഉള്ള ഒരു പാർട്ടി ആയി ഐഡന്റിഫൈ ചെയ്തു കൊണ്ട് ഉള്ള affinity ആയിരുന്നു സിപിഎമ്മിനോട് ഉണ്ടായിരുന്നത്.
അതിന്റെ വിജയങ്ങൾക്ക് അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന പോലെ സൈബർ ഇടത്ത് സഹായിക്കുക എന്നത് ഒരു കടമയായി കരുതി.
സിപിഎമ്മിന് വോട്ട് ചെയ്യണം എന്നൊക്കെ ഫേസ്‌ബുക്കിൽ അഭ്യർഥിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ പൊസിഷനുകളെ ഡിഫെൻഡ് ചെയ്തു എഴുത്തുകൾ പലത് എഴുതിയിട്ടുണ്ട്.
പാർട്ടിയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിൽ പല ഇടങ്ങളിൽ നിന്നായി കഴിയുന്ന വിധത്തിൽ തെറി കേട്ടിട്ടുണ്ട്, ഒറ്റയ്ക്ക് നിന്ന് പോരാടിയിട്ടുണ്ട്, തർക്കിച്ചിട്ടുണ്ട്, പറയാൻ മറുപടികൾ ഇല്ലാതെ തോറ്റുപോയിട്ടുണ്ട്.
ഒരു പ്രസ്ഥാനത്തിനോട് ചേർന്നു നിൽക്കുക എന്നാൽ അതിനെ ഏത് സാഹചര്യത്തിലും ഡിഫെൻഡ് ചെയ്യുക എന്നത് ഡിമാന്റ് ചെയ്യുന്ന ഒരു സംവിധാനം ഉള്ള പാർട്ടി ആയാണ് സിപിഎമ്മിനെ മനസിലാക്കുന്നത്.
അത് കൊണ്ട് തന്നെ സിപിഎമ്മിന്റെ രീതികളും ആയിട്ടു ഇനി ചേർന്നു നിൽക്കാൻ കഴിയില്ല എന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. കാരണം ഹിന്ദുത്വയുടെ അജണ്ടകൾ പറയുന്ന ഒരു വർഗീയവാദിയെ ആ പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാക്കൾ തന്നെ sanitise ചെയ്ത് പണ്ഡിതൻ പട്ടം കൊടുക്കുന്നത്, “ദുരുദ്ദേശം ഇല്ലാത്ത” വിശുദ്ധൻ ആക്കുന്നത് കണ്ടു.
അതൊരു വലിയ തെറ്റാണ്.
സിപിഎം എന്ന പാർട്ടിയ്‌ക്ക് ഹിന്ദുത്വയ്‌ക്ക് എതിരെ ഉള്ള രാഷ്ട്രീയത്തെ നയിക്കാൻ കഴിയും എന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. അതൊരു വ്യക്തിപരമായി ദുഖകരമായ ഒരു കാര്യവും ആണ്.
കാരണം ആ വിധത്തിൽ പ്രതീക്ഷയ്ക്ക് വകയുള്ള ഒരു പാർട്ടിയും ഈ രാജ്യത്ത് നിലവിൽ ഇല്ല എന്ന ബോധ്യത്തിലേക്ക് ആണ് എത്തുക. ഹിന്ദുത്വ സെറ്റ് ചെയുന്ന അജണ്ടകളിൽ ആണ് സിപിഎം എന്ന പാർട്ടി ഇന്ന് പോയി നിൽക്കുക.
സിപിഎം ക്രിസ്ത്യൻ സംഘികൾക്ക് സമ്മാനിച്ചിരിക്കുന്നത് ഒരു വലിയ വിജയമാണ്. അത് അവർ ആഘോഷിക്കുന്നുമുണ്ട്. സർക്കാരിനെ വരെ…Posted by ൻ. ജ. on Friday, 17 September 2021
ശബരിമലയിൽ ആദ്യം കാണിച്ച ആർജ്ജവം പോലും വോട്ട് ബാങ്കിനെ ബാധിക്കാത്തത് ആണോ എന്ന് നോക്കി എടുത്ത പൊസിഷൻ ആയിരുന്നു എന്ന് ഇപ്പോൾ മനസിലാകുന്നു.
ഈ പ്രൊഫൈൽ സിപിഎമ്മിനോട് ചേർന്നു നിൽക്കാത്തത് കൊണ്ട് സിപിഎം ന് വലിയ നഷ്ടം ഒന്നും വരാനില്ല എന്നറിയാം.
ചിന്തയും സൈബർ സമയവും ഒക്കെ സിപിഎമ്മിന് വേണ്ടി ഇതുവരെ ചിലവാക്കിയത് ഒരു തെറ്റായി കരുതുന്നില്ല. പക്ഷെ ഇനി അത് ചിലവാക്കിയാൽ സ്വയം വഞ്ചന ആയിരിക്കും അത്. അതുകൊണ്ട് നന്ദി.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS