ഫോക്കസ് ജിദ്ദ ഡിവിഷന് പുതിയ നേതൃത്വം
ജിദ്ദ : ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ 2022 -23 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൈസൽ അബ്ദുറഹ്മാൻ (ഡിവിഷണൽ ഡയറക്ടർ), നിദാൽ സലാഹ് (ഡിവിഷണൽ ഡെപ്യൂട്ടി ഡയറക്ടർ), ഷമീം വെള്ളാടത്ത് (ഡിവിഷണൽ ഓപ്പറേഷൻ മാനേജർ), അബ്ദുൽ ജലീൽ സി.എച്ച് (ഡിവിഷണൽ അഡ്മിൻ മാനേജർ), അബ്ദുൽ റഷാദ് കരുമാര (ഡിവിഷണൽ ഫിനാൻസ് മാനേജർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
റീജിയണൽ എക്സിക്യൂട്ടീവ് അംഗങ്ങളായി ജരീർ വേങ്ങര, അലി അനീസ് (ക്വാളിറ്റി കൺട്രോളർ) എന്നിവരെയും തെരഞ്ഞെടുത്തു. മറ്റ് വകുപ്പുകളിലേക്കായി റിൻഷാദ് നെച്ചിമണ്ണിൽ (എച്ച്.ആർ മാനേജർ), ഷഫീഖ് പട്ടാമ്പി (സോഷ്യൽ വെൽഫയർ മാനേജർ), നസീഫ് അക്രം (ഇവെന്റ്സ് മാനേജർ), അബ്ദുൽ ജലീൽ പി. (മാർക്കറ്റിംഗ് മാനേജർ), അജ്നാസ് (ഇക്കോ & ആർട്സ്), നിഹാൽ ഖാലിദ് (ഫോക്കസ് കെയർ), റിയാസ് പി.കെ ,ഇർഫാൻ അക്ബർ (ഹെൽത്ത് ഫോക്കസ്), ഷംസീർ മണ്ണിശ്ശേരി (മോറൽ), സഫുവാൻ പി.എം. (മീഡിയ & ഐ.ടി.), സെർഹാൻ പരപ്പിൽ (പി ആർ ഒ & എജൂഫോക്കസ്), നൗഷാദ് പി. (സ്പോർട്സ്) എന്നിവരെയും തെരഞ്ഞെടുത്തു.
ഷറഫിയ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ജൈസൽ അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ സി.എച്ച് പ്രവർത്തന റിപ്പോർട്ടും റിൻഷാദ് നെച്ചിമണ്ണിൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ശമീർ സ്വലാഹി ഉൽബോധനം നടത്തി.തുടർന്ന് നടന്ന പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ്, ഇലക്ഷൻ ഓഫിസർമാരായ പ്രിൻസാദ് പാറായി, മുഹമ്മദ് ഇഖ്ബാൽ മാസ്റ്റർ എന്നിവർ നിയന്ത്രിച്ചു. ഷമീം വെള്ളാടത്ത് സ്വഗതവും ജരീർ വേങ്ങര നന്ദിയും പറഞ്ഞു
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS