
വാട്‌സാപ്പില്‍ ഡാര്‍ക്ക് മോഡ് എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം?
ഒടുവിൽ വാട്സാപ്പിൽ ഡാർക്ക് മോഡ് എത്തി. ലോകത്താകമാനമുള്ള എല്ലാ വാട്സാപ്പ് ഉപയോക്താക്കൾക്കും ഡാർക്ക് മോഡ് ഉപയോഗിക്കാനാവും. ഐഓഎസ്, ആൻഡ്രോയിഡ് ഫോണുകളിൽ ഡാർക്ക് മോഡ് എത്തിയിട്ടുണ്ട്. വാട്സാപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഡാർക്ക് മോഡുള്ളത്. നിങ്ങളുടെ ഫോണിൽ ഡാർക്ക് മോഡ് ലഭിക്കാൻഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ വാട്സാപ്പ് അപ്ഡേറ്റ് ചെയ്യുക.
ആദ്യം വാട്സാപ്പ് ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യുക. പുതിയ അപ്ഡേറ്റിൽ ഡാർക്ക് മോഡ് എത്തിയില്ലെങ്കിൽ നിങ്ങൾ അൽപം കൂടി കാത്തിരിക്കേണ്ടിവരും. കാരണം ഘട്ടം ഘട്ടമായാണ് ഡാർക്ക് മോഡ് ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത്.
ഡാർക്ക് മോഡ് അപ്ഡേറ്റ് ലഭിച്ച ആൻഡ്രോയിഡ് ഉപയോക്താക്കൾ വാട്സാപ്പ് സെറ്റിങ്സ് തുറക്കുക. അതിൽ ‘Chats’ എന്നത് തിരഞ്ഞെടുക്കുക. അതിൽ ‘Theme’ എന്ന ഓപ്ഷൻ തുറന്നാൽ സിസ്റ്റം ഡിഫോൾട്ട്, ലൈറ്റ്, ഡാർക്ക് എന്നിവ കാണാം. ഇതിൽ Dark എന്നത് തിരഞ്ഞെടുത്താൽ വാട്സാപ്പ് ആപ്പ് കറുത്ത പശ്ചാത്തലത്തിലേക്ക് മാറും.
ഐഫോൺ ഉപയോക്താക്കൾ വാട്സാപ്പ് അപ്ഡേറ്റ് ചെയ്തതിന് ശേം സെറ്റിങ്സ് ഓപ്ഷനുകൾ തുറക്കുക. അതിൽ Display & Brightness എന്ന ഓപ്ഷൻ കാണാം. അത് തിരഞ്ഞെടുത്ത് ഡാർക്ക് മോഡ് ആക്റ്റിവേറ്റ് ചെയ്യാം.
ആൻഡ്രോയിഡ് 9, ആൻഡ്രോയിഡ് 10 ഓഎസുകളിൽ പ്രവർത്തിക്കുന്ന എല്ലാ ഫോണുകളിലും ഡാർക്ക് മോഡ് അപ്ഡേറ്റ് ലഭിക്കും. ഐഓഎസ് 13 ഓഎസിൽ പ്രവർത്തിക്കുന്ന എല്ലാ ഐഫോണുകളിലും വാട്സാപ്പ് ഡാർക്ക് മോഡ് ഉപയോഗിക്കാം.