ദോഹ: ഇന്‍റര്‍നാഷണല്‍ വളണ്ടിയേര്‍സ് ദിനത്തോടനുബന്ധിച്ച് ഖത്തറിലെ സാമൂഹിക സാംസ്കാരിക ആരോഗ്യ വിദ്യാഭ്യാസ കായിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖ സംഘടനകളെ ആദരിക്കുകയാണ് യുവജന സംഘടനയായ ഫോക്കസ് ഇന്‍റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍. ഇന്‍സ്പയറിംഗ് ഹീറോസ് എന്ന പേരില്‍ നാളെ (ബുധനാഴ്ച) വൈകിട്ട് എഴ് മണി മുതല്‍ തുമാമയിലെ ഐ ഐ സി സി ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ആരോഗ്യ-സാംസ്കാരിക മേഖലിയിലെ പ്രമുഖര്‍ സംബന്ധിക്കും.
കോവിഡ് കാലങ്ങള്‍ക്ക് മുമ്പ് തന്നെ ഖത്തറില്‍ സേവന സന്നദ്ധരായ നിരവധി പേര്‍ സജീവരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമായും ചുക്കാന്‍ പിടിക്കുന്നത് സന്നദ്ധ സംഘടനകളാണ് എന്നതും ശ്രദ്ധേയമാണ്. കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കും കായിക പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇന്ന് നിരവധി സന്നദ്ധ സേവകരാണ് യാതൊന്നും പ്രതീക്ഷിക്കാതെ മുന്നിട്ടിറങ്ങുന്നത്. മലയാളികളായ നിരവധി പേരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് എന്നതും അഭിമാനാര്‍ഹമായ കാര്യമാണ്.
ഇന്‍സ്പയിംഗ് ഹീറോസ് എന്ന പരിപാടി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നടക്കുന്നവര്‍ക്ക് തീര്‍ച്ചയായും പ്രചോദനം നല്‍കും എന്ന് ഫോക്കസ് ഇന്‍റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ സി ഇ ഒ ഹാരിസ് പി ടി പറഞ്ഞു. ക്ഷണിക്കപ്പെട്ട നൂറോളം പ്രതിനിധികളും അതിഥികളും പങ്കെടുക്കുന്ന പരിപാടിയായിരിക്കും നാളെ നടക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS