India

ട്രെയിന്‍ യാത്രക്കിടെ മലയാളി കന്യാസ്ത്രീകള്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം; മതംമാറ്റം നിരോധന നിയമ പ്രകാരം കേസില്‍ കുടുക്കാന്‍ ശ്രമം

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മലയാളികളായ കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്റംഗ്ദള്‍ ആക്രമണം. മതംമാറ്റ നിരോധന നിയമം ദുരുപയോഗം ചെയ്ത് സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കാനുള്ള ആസൂത്രിത ശ്രമം നടന്നതായും റിപ്പോർട്ട്.

ഹിന്ദുത്വ തീവ്രവാദികളുടെ പിടിയില്‍ നിന്ന് രക്ഷപെട്ട് അവര്‍ സംസ്ഥാനം വിട്ടത് വസ്ത്രം മാറി. ഉത്തരേന്ത്യയില്‍ ക്രൈസ്തവ സന്യാസിനിമാര്‍ സന്യാസവേഷത്തില്‍ സഞ്ചരിക്കുന്നത് ആക്രമണങ്ങള്‍ക്ക് ഇടയാക്കുന്നത് പതിവായിരിക്കുകയാണ്.

മാര്‍ച്ച് പത്തൊമ്പത് വെള്ളിയാഴ്ച ഡല്‍ഹിയില്‍നിന്നും ഒഡീഷയിലേക്കുള്ള യാത്രയിലായിരുന്ന തിരു ഹൃദയ സന്യാസിനീ സമൂഹത്തിന്റെ (SH) ഡല്‍ഹി പ്രോവിന്‍സിലെ നാല് സന്യാസിനിമാര്‍ക്ക് ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഭീകരമായ ദുരനുഭവമുണ്ടായത്.

ഒഡീഷയില്‍ നിന്നുള്ള പത്തൊമ്പത് വയസുള്ള രണ്ട് സന്യാസാര്‍ത്ഥിനിമാരെ അവധിക്ക് നാട്ടില്‍ കൊണ്ടുചെന്നാക്കാന്‍ കൂടെ പോയവരായിരുന്നു ഒരു മലയാളി ഉള്‍പ്പെടെയുള്ള മറ്റുരണ്ട് യുവസന്യാസിനിമാര്‍.

രണ്ടുപേര്‍ സാധാരണ വസ്ത്രവും, മറ്റു രണ്ടു പേര്‍ സന്യാസ വസ്ത്രവുമാണ് ധരിച്ചിരുന്നത്. തേര്‍ഡ് എസിയിലായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്. ഉച്ചയ്ക്ക് മുമ്പ് ഡല്‍ഹിയില്‍ നിന്നും തിരിച്ച അവര്‍ വൈകിട്ട് ആറരയോടെ ഝാന്‍സി എത്താറായപ്പോള്‍ തീര്‍ത്ഥയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന ഒരുപറ്റം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അകാരണമായി അവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്.

മതപരിവര്‍ത്തനത്തിന് കൂട്ടു നിന്നെന്ന് പറഞ്ഞായിരുന്നു അക്രമം. തങ്ങള്‍ ജന്മനാ ക്രിസ്താനികളാണെന്ന് വിശദീകരിച്ചിട്ടും പിന്മാറാന്‍ തയ്യാറായില്ലെന്ന് സന്യാസിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടു യുവതികളെ മതം മാറ്റാനായി കൊണ്ടുപോയതാണ് എന്നായിരുന്നു അവരുടെ പ്രധാന ആരോപണം. ആരോപണങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ട് പ്രശ്‌നമുണ്ടാക്കാന്‍ അവര്‍ ശ്രമം തുടങ്ങിയപ്പോള്‍ സന്യാസിനിമാരില്‍ ഒരാള്‍ ഡല്‍ഹിയിലെ പ്രൊവിന്‍ഷ്യല്‍ ഹൗസിലേയ്ക്ക് വിളിച്ച് വിവരം ധരിപ്പിച്ചു.

ഫോണിലൂടെ വലിയ ബഹളം കേട്ടതോടെ സഭാ ആസ്ഥാനത്ത് ആശങ്കയിലായി. ഫോണ്‍ വിളിച്ചു വെച്ചതോടെ അവര്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമം ആരംഭിക്കുകയും, സന്യാസിനിമാരുടെ ക്രൈസ്തവ വിശ്വാസത്തെ ചോദ്യം ചെയ്യുകയും തങ്ങളുടെ ദൈവമാണ് യഥാര്‍ത്ഥ ദൈവമെന്ന് അവകാശപ്പെട്ട് ജയ് ശ്രീറാം, ജയ് ഹനുമാന്‍ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

കേരളത്തിലെ ഭൂരിപക്ഷം കത്തോലിക്കരും വായിക്കുന്ന മലയാള മനോരമ പത്രത്തിൽ ഇന്ന് യോഗിയുടെ യു.പി യിൽ കന്യാസ്ത്രീകൾക്ക് നേരിട്ട ദുർഗതി സാമാന്യം നല്ല തലക്കെട്ടിൽ വിവരിച്ചിട്ടുണ്ട്. പരമ പൂജനീയ ജോർജ് ജി ആലഞ്ചേരി ജി അതറിയുമോ? ഇല്ല.

പൂജനീയ പാംപ്ളാനിജി,വട്ടായി ജി, പുത്തൻപുര ജി (കാപ്പിപ്പൊടി) തുടങ്ങിയവർ അറിയുമോ? ഇല്ല.

കേരളത്തിൽ ക്രിസ്ത്യാനികളുടെ “സംവരണം” 80 ശതമാനവും മുസ്ലീങ്ങൾ തട്ടിക്കൊണ്ടു പോകുന്നതിനെതിരെ പാംപ്ളാനിജി കുരിശുയുദ്ധത്തിലാണ്.

രണ്ടാമൻ ഹലാൽ മാംസം വിൽക്കാൻ സമ്മതിക്കില്ല എന്ന ദൃഡനിശ്ചയത്തിലാണ്.

കാപ്പിപ്പൊടിയാകട്ടെ, ടിപ്പുവിന്റെ മൃതദേഹം മാന്തിയെടുത്ത് തെമ്മാടിക്കുഴിയിലടക്കാതെ
നിലത്തു നില്ക്കുന്ന പ്രശ്നമില്ല..

കാര്യങ്ങളൊന്നും കണ്ണന്താനം ജിയും ജോർജ് കുര്യൻ ജി യും പറഞ്ഞു കൊടുക്കാത്തതു കൊണ്ട് കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ നടന്ന ശശികലാജിയുടെ എളിമപ്പെടുത്തൽ പരിപാടി പോലുമറിയാത്ത പാവങ്ങളാണവർ.

ഫാദർ സ്റ്റാൻ സാമി പോലൊരു “എരപ്പ ” കാരണം കുറച്ചു കുഞ്ഞാടുകളെ സംഘത്തിന് തീറുകൊടുത്തു ED യിൽ നിന്ന് രക്ഷപ്പെടാൻ പോലും പറ്റുന്നില്ലല്ലോ കർത്താവേ എന്നു മുറുമുറുക്കുന്നു അവർ…

“യോഹന്നാൻജിയുടെയുടെയും ദിനകരൻ ജി യുടെയും മട്ടിൽ നമ്മൾ കത്തോലിക്കരെ കർത്താവ് എളിമപ്പെടുത്താതെ നോക്കാൻ കുഞ്ഞാടുകളെ, നിങ്ങൾ വരിവരിയായി നിന്ന് താമരയിൽ കുത്തുവിൻ ” എന്നൊരു സന്ദേശം ഷെക്കീന ടി വി യിലൂടെയോ “കാസ” യിലൂടെയോ വിട്ടാൽ കണ്ണന്താനം കനിയുമോ എന്നാലോചിക്കുമ്പോഴാണ് കന്യാസ്ത്രീകളുടെ ഓരോ തോന്നിവാസം ..

എന്തു കർഷകരുടെ പേരിലായാലും no vote to BJP എന്നു പറയാൻ ഞങ്ങൾ കത്തോലിക്കാ ഇടയരെ കിട്ടില്ല … സത്യം … സത്യം … ചെകുത്താനാണേ! സത്യം …

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x