Kerala

അംബേദ്കറുടെ രാഷ്ട്രഭാവനയെ തള്ളുന്ന സംഘ്പരിവാർ രാഷ്ട്രീയം അപകടകരം- ഐ എസ് എം കേരള

തിരൂർ: സംഘ്പരിവാർ കക്ഷികൾ മുന്നോട്ടുവെക്കുന്ന സവർണ-ജാതീയ രാഷ്ട്രീയം ജനാധിപത്യ, മതേതര ഭാരതത്തിന് യോജിച്ചതല്ലെന്ന് ഐ എസ് എം സംഘടിപ്പിച്ച യുവജാഗ്രത സദസ്സ് അഭിപ്രായപ്പെട്ടു.

യുവത്വം അംബേദ്കറെ വായിക്കുന്നു എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ മത, രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിച്ചു. ഇന്ത്യയിൽ മാറിവരുന്ന രാഷ്ട്രീയ, സാമൂഹിക അവസ്ഥകളെ തിരിച്ചറിഞ്ഞ് രാജ്യത്തിന്റെ അന്തസത്തയായ ഭരണഘടന രൂപപ്പെടുത്തിയ ഡോ. ബി ആർ അംബേദ്കറെ യുവാക്കൾ ഗൗരവകരമായി വായിക്കണമെന്ന് യുവജാഗ്രത സദസ്സ് ആഹ്വാനം ചെയ്തു.

സവർണ ഫാസിസത്തിന് ആധിപത്യമൊരുക്കി ജാതീയതയിൽ ഭാരതത്തെ തളച്ചിടാണ് രാജ്യം ഭരിക്കുന്ന സർക്കാർ ശ്രമിക്കുന്നത്. സ്ത്രീ വിരുദ്ധതയും കടുത്ത ജാതീയതയും ഉൾകൊള്ളുന്ന മനുസ്മൃതി രാജ്യത്തെ ഭരണഘടനക്ക് പകരമാക്കി കൊണ്ടുവരുന്നത് അത്തരമൊരു ഉദ്ദേശത്തിലാണ്. അംബേദ്കറുടെ രചനകളും ഇടപെടലുകളും ഭാരതത്തെ അതിന്റെ സ്വരൂപത്തിൽ നിലനിർത്താൻ ഏറെ സഹായിച്ചിട്ടുള്ളതാണ്.

അംബേദ്കറെ ഏറ്റെടുക്കാൻ ശ്രമിക്കുന്ന ബിജെപി സർക്കാർ അദ്ദേഹത്തിന്റെ രാഷ്ട്ര കാഴ്ചപ്പാടുകളോട് വിമുഖത കാണിക്കുന്നത് ഇരട്ടത്താപ്പാണ്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ നിലനിർത്തുന്നതിനായി മുഴുവൻ യുവാക്കളും അംബേദ്കറെ വായിക്കാൻ സധൈര്യം മുന്നോട്ടുവരണമെന്നും ഐ എസ് എം യുവജാഗ്രത സദസ്സിൽ അഭിപ്രായമുയർന്നു.

വിആർ അനൂപ്, പികെ ഫിറോസ്, സിടി ശുഐബ്, പിസി അബൂബക്കർ, റിഹാസ് പുലാമന്തോൾ, റാഫി കുന്നുംപുറം, ജിസാർ ഇട്ടോളി, ഷരീഫ് കോട്ടക്കൽ, മുഹ്സിൻ തൃപ്പനച്ചി, അബ്ദുൽ ഖയ്യൂം എന്നിവർ സംസാരിച്ചു

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x