സൗദി കേബിൾ മലയാളി കൂട്ടായ്മ വാർഷിക സംഗമം സംഘടിപ്പിച്ചു
സൗദി കേബിൾ കമ്പനിയിലെ മലയാളി ജീവനക്കാരുടെ സൗഹൃദ കൂട്ടായ്മ (SCCMSK)
ജിദ്ദയിലെ ഹറാസാത്തിൽ വിപുലമായ പരിപാടികളോടെ വാർഷിക സംഗമം
സംഘടിപ്പിച്ചു.
കമ്പനിയുടെ വ്യത്യസ്ത ഡിവിഷനുകളിലുള്ള മലയാളികളെ ടീമുകളായി തിരിച്ച്
ഫുട്ബോൾ, കമ്പവലി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
വ്യക്തികൾക്ക് വേണ്ടി ഷൂട്ടൗട്ട്, ഫൺ ഗെയിം മത്സരങ്ങളും സംഘടിപ്പിച്ചു.
സംഗമത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് കൂടാട്ട് സിറാജ്
അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ് ബാബു സ്വാഗതം പറഞ്ഞു, വർഷിക
റിപ്പോർട്ട് അവതരിപ്പിച്ചു.
ടി.പി. ഇഖ്ബാൽ മാസ്റ്റർ, മുഷ്താഖ് അഹമ്മദ്,
വി.കെ. സുധീർ, പി. മുഹമ്മദ് ഇക്ബാൽ, കെ.കെ. മുസ്തഫ, പി.പി. സലാഹുദ്ദീൻ,
കെ. അബുൽ കരീം, സി.എച്ച്. അബ്ദുൽ ജലീൽ എന്നിവർ യോഗത്തിൽ സംസാരിച്ചു. അബ്ദുസ്സത്താർ ബപ്പൻ നന്ദി പറഞ്ഞു.
മത്സരവിജയികൾക്കുള്ള ട്രോഫികളും
സമ്മാനങ്ങളും വി.ബി. മുഹമ്മദലി, കെ. നജീബ് തുടങ്ങിയവർ വിതരണം ചെയ്തു.
ഗായകൻ സിറാജ് നിലമ്പൂരിന്റെ നേതൃത്വത്തിൽ കമ്പനിയിലെ കലാകാരന്മാർ കലാവിരുന്നൊരുക്കി.
പരിപാടികളുടെ സംഘാടനത്തിന് ട്രഷറർ ഷിജു ചാക്കോ, എക്സിക്യൂട്ടീവ്
അംഗങ്ങളായ കെ. സമീർ, വി. ജലീൽ, പി. നിഷാദ്, വി. എസ്. സകരിയ്യ, സി.ടി.
ഫസൽ, സി.ടി. ഹൈദർ, പി. അർഷദ് എന്നിവർ നേതൃത്വം നൽകി.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS