യൂണിയൻ രൂപീകരിക്കാൻ വോട്ട് ചെയ്ത് ആമസോൺ തൊഴിലാളികൾ; ഇത് ചരിത്രം
ചരിത്രത്തിൽ ആദ്യമായി സ്റ്റാറ്റൻ ഐലൻഡിലെ (Staten Island) ആമസോൺ ഫെസിലിറ്റിയിലെ (Amazon) തൊഴിലാളികൾ യൂണിയൻ രൂപീകരിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു.
നാഷണൽ ലേബർ റിലേഷൻ ബോർഡ് (National Labor Relations Board) പുറത്തുവിട്ട കണക്കിലാണ് ചരിത്രത്തിലാധ്യമായി തൊഴിലാളികൾ യൂണിയൻ രൂപീകരിക്കുന്നതിന് അനുകൂല നിലാപടെടുത്തതായി വ്യക്തമാക്കുന്നത്.
ഓൺലൈൻ റീട്ടെയിലർ ഭീമന്റെ ഔട്ലറ്റുകളിൽ തൊഴിലാളികൾ സംഘടിപ്പിക്കുന്ന ആദ്യത്തെ സംഭവമാണ് ന്യൂയോർക്ക് സിറ്റിയിലേത്.
ആമസോണിന്റെ ഫുൾഫിൽമെന്റ് കേന്ദ്രമായ ജെഎഫ്കെ8-ലെ ജീവനക്കാർ യൂണിയൻ രൂപീകരണ വിജയത്തിനായി നൂറുകണക്കിന് വോട്ടുകളുടെ ഭൂരിപക്ഷം നേടി. റോയിട്ടേഴ്‌സ് കണക്കനുസരിച്ച് 2,131 പേർ എതിർത്ത് വോട്ട് ചെയ്തെങ്കിൽ യൂണിയൻ രൂപീകരണത്തിന് അനുകൂലമായി 2,654 വോട്ടുകൾ ലഭിച്ചു.
ന്യൂയോർക്ക് നഗരത്തിലെ ഒരേയൊരു ആമസോൺ പൂർത്തീകരണ കേന്ദ്രമായ കെട്ടിടത്തിലെ 8,300-ലധികം തൊഴിലാളികൾക്ക് വോട്ടവകാശം ഉണ്ടായിരുന്നു.
യുഎസിലെ രണ്ടാമത്തെ വലിയ സ്വകാര്യ തൊഴിലുടമയിൽ സംഘടിത തൊഴിലാളികൾ നേടിയ വിജയം ചരിത്രപരമാണ്. അമേരിക്കയിലെ ചില്ലറവ്യാപാര ഭീമന് മുന്നിൽ എത്തുന്ന ആദ്യ തൊഴിലാളി സംഘാടനമാണ് ഇത്. തൊഴിലാളികൾക്ക് ഭീഷണിയാകുന്ന ആമസോണിന്റെ തൊഴിൽ സമ്പ്രദായങ്ങളെ വർഷങ്ങളായി എതിർക്കുന്ന തൊഴിലാളി അഭിഭാഷകരുടെയും വിജയമായാണ് സംഭവം വിലയിരുത്തപ്പെടുന്നത്.
യൂണിയൻ ഓർഗനൈസർ ക്രിസ്റ്റ്യൻ സ്മോൾസ് അടക്കമുള്ള എല്ലാവരും ആമസോൺ ലേബർ യൂണിയന്റെ ചുവപ്പ് വസ്ത്രം ധരിച്ച്, യൂണിയന്റെ വിജയം സ്ഥിരീകരിച്ചതിന് പിന്നാലെ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തു.
സ്റ്റാറ്റൻ ഐലൻഡിലെ വിജയം യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലേബർ യൂണിയനുകൾക്ക് ഒരു പുതിയ യുഗപ്പിറവിയായിരിക്കും, വ്യാപകമായ തൊഴിൽ ക്ഷാമവും വിജയകരമായ യൂണിയൻ പ്രവർത്തന പോക്കറ്റുകളും ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ വർഷം യൂണിയനുകളിലെ തൊഴിലാളികളുടെ വിഹിതം 10.3 ശതമാനമായി കുറഞ്ഞിരുന്നു. ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS