കൊറോണ വൈറസ് വ്യാപനം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് ആവശ്യമായ വെന്റിലേറ്റര്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ ശ്രമം തുടങ്ങി. ലോക്ഡൗണിന്റ ഭാഗമായി അടച്ചിട്ടിരിക്കുന്ന വാഹനക്കമ്പനികളുടെ ഫാക്ടറികള്‍ ഇതിനായി ഉപയോഗിക്കുന്നതാണ് പരിഗണിക്കുന്നത്. ഇതേക്കുറിച്ച് ആലോചിക്കണമെന്ന് സര്‍ക്കാര്‍ വാഹനക്കമ്പനികളോട് അഭ്യര്‍ഥിച്ചിരുന്നു.
മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഹ്യൂണ്ടായ് എന്നീ കമ്പനികളുമായി ഇക്കാര്യത്തില്‍ കേന്ദ്ര ഘനവ്യവസായ മന്ത്രാലയം ആശയവിനിമയം നടത്തിയിട്ടുണ്ട്. വാഹനക്കമ്പനികളുടെ സൗകര്യങ്ങളും മാനവവിഭവശേഷിയും വൈദ്യോപകരണ നിര്‍മാണത്തിന് പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കണമെന്നാണ് നിര്‍ദേശം. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ കമ്പനികള്‍ പദ്ധതിയുമായി മുന്നോട്ടുപോയിട്ടുണ്ട്. മാരുതി രണ്ടുദിവസത്തിനകം തീരുമാനം അറിയിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS