Life Style

ലോക്ക്ഡൗൺ കാലത്തെ കുട്ടികൾ

ചെറിയ കുട്ടികളെ കുറിച്ച്‌ ആലോചിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു. ഈ 21 ദിവസത്തെ ലോക്ക്‌ ഡൗൺ കാലത്ത്‌ അവരെ മാതാപിതാക്കൾ എങ്ങനെ ആയിരിക്കും വീടുകളിൽ മാനേജ്‌ ചെയ്യുക?. ദീർഘമായ കാലയളവ്‌ ലോക്‌ ഡൗൺ ആയ രാജ്യങ്ങളിൽ നിന്നുള്ള ചില അനുഭവങ്ങൾ വായിച്ച്‌ നോക്കി.  കുട്ടികളുടെ ഭാഷയിൽ ഈ ലോക്ക്‌ ഡൗൺ എന്താണെന്നും എന്തിനാണെന്നും മനസ്സിലാക്കി കൊടുക്കുക തന്നെ ശ്രമകരമായ ഒരു ജോലി ആയിരിക്കും. ഫ്ലാറ്റിൽ ജീവിക്കുന്ന കുട്ടികളേക്കാൾ പ്രയസമാകും ഗ്രാമങ്ങളിലെ കുട്ടികളെ വീടിനകത്ത്‌ നിർത്തൽ. ഒരു ടാബോ സ്മാർട്ട്‌ ഫോണൊ കൊടുത്തോ ടി വി യിൽ കാർട്ടൂൺ തുറന്ന് വെച്ചോ കുട്ടികളെ മാനേജ്‌ ചെയ്യാമെന്നാണ് എളുപ്പത്തിൽ ചിന്തിക്കുക. എന്നാൽ പരിധിയിലധികം അവരെ ടി വി കാണാനോ വിർച്വൽ ഗെയിമുകൾക്കോ വിടുന്നത്‌ ഗുണകരമല്ല. 

ലോക്ക്‌ ഡൗൺ കാലത്ത്‌ കുട്ടികൾക്ക്‌ വേണ്ടി ചെയ്യാവുന്ന ചില കാര്യങ്ങൾ

  1. മറ്റുള്ളവരെ കൂടി കണക്കിലെടുത്ത്‌ നമ്മൾ അടങ്ങിയിരിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ അവരുടെ മനശാസ്ത്രമറിഞ്ഞ്‌ ബോധ്യപ്പെടുത്തുക.
  2. കുട്ടികൾക്ക്‌ ഇഷ്ടപ്പെടുന്ന പുരാണ കഥകൾ, നാടോടി കഥകൾ, സാരോപദേശ കഥകൾ മുതലായവ തെരഞ്ഞെടുത്ത്‌ പറഞ്ഞ്‌ കൊടുക്കുക. സ്വന്തമായി വായിക്കുന്നവർക്ക്‌ പുസ്തകങ്ങൾ ലഭ്യമാക്കുക.
  3. കുട്ടികൾ ഇഷ്ടപ്പെടുന്ന ഷോർട്ട്‌ ഫിലിമുകളും സിനിമകളും കാർട്ടൂണുകളും തെരഞ്ഞെടു കൊടുക്കുക. ( നിങ്ങളുടെ നിർദ്ദേശങ്ങൾ കമന്റ്‌ ചെയ്യൂ).
  4. കുട്ടികളുടെ ബുദ്ധിപരമയ വളർച്ചക്ക്‌ ഉപകരിക്കുന്ന രസകരമായ ഗെയിമുകൾ ഡൗൺ ലോഡ്‌ ചെയ്ത്‌ കൊടുക്കുക. ഗ്രൂപ്പ്‌ ഗെയിമുകളിൽ അവർക്ക്‌ കൂട്ട്‌ കൊടുക്കാം.
  5. നാടൻ കളികൾ അവരെ പരിചയപ്പെടുത്തുക. കൂടെ കളിക്കുക.
  6. കളിപ്പാട്ടങ്ങൾ, ക്രിയേറ്റിവിറ്റി ഗെയിം കിറ്റുകൾ, വരക്കാനുള്ള ഡ്രോയിംഗ്‌ ബുക്ക്‌, കളറുകൾ തുടങ്ങിയവ വാങ്ങി കൊടുക്കുക.
  7. കടലാസ്‌ കൊണ്ട്‌ കൗതുകങ്ങൾ നിർമ്മിക്കുന്നതും ( ഒറിഗാമി) നാടൻ വസ്തുക്കൾ കൊണ്ട്‌ കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്നതും അവർക്ക്‌ പരിചയപ്പെടുത്താം. 
  8. അവരുടെ മുത്തച്ചന്മാരുടെയും മുത്തശ്ശിമാരുടെയും കുടുംബ ചരിത്രവും നിങ്ങളുടെ ബാല്യകഥകളും അവരോട്‌ പങ്ക്‌ വെക്കുക.
  9. അവർക്ക്‌ ചെറിയ തോതിൽ വ്യായാമം നൽകുക. ചെടിക്ക്‌ വെള്ളം നനയ്ക്കാനും പുസ്തകങ്ങൾ അടുക്കി വെക്കാനുമൊക്കെ അവരെ കൂടി വിളിക്കാം.
  10. നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഫോൺ ചെയ്യുമ്പോൾ അവരെ പരിചയപ്പെടുത്തുകയും അവർക്ക്‌ ഫോൺ നൽകുകയും ചെയ്യൂ.

നിങ്ങളുടെ സജഷൻസ്‌ കൂടി കമൻസ്‌ ആയി നൽകി ഈ ലിസ്റ്റ്‌ വികസിപ്പിക്കാം.

എമ്മാർ കിനാലൂർ

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x