22 വർഷമായി ഹിന്ദു ഉണർന്നിരിക്കുന്ന നാട്ടിൽ ഉണർന്ന ഹിന്ദുക്കളുടെ മക്കൾ പഠിക്കുന്ന 80% സ്‌കൂളുകളിലും പ്രിൻസിപ്പൽ ഇല്ലെന്നു ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി. ലിങ്ക്
കേരളത്തിൽ ഏതെങ്കിലും മണ്ഡലത്തിൽ ബി.ജെ.പി ജയിച്ചാൽ ഗുജറാത്ത് മോഡൽ സൃഷിടിക്കാൻ 80% ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരെ പിരിച്ചു വിടുമോ?
റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഗുജറാത്തിലെ ഉണർന്ന ഹിന്ദുവിന്റെ ദിവസ വരുമാനം 208-268 രൂപയാണ്. കേരളത്തിലെ ഉണരാത്ത ഹിന്ദുവിന്റെ വരുമാനം 700-839 രൂപയും. ലിങ്ക്.
കേരളത്തിലെ ഏതെങ്കിലും മണ്ഡലത്തിൽ ബി.ജെ.പി ജയിച്ചാൽ ഗുജറാത്ത് മോഡൽ സൃഷ്‌ടിക്കാൻ “കൂലി കുറക്കൽ യോജന”നടപ്പാക്കുമോ?
കേരളത്തിൽ 99.9% വീടുകളിലും കക്കൂസുകൾ ഉള്ളപ്പോൾ ഗുജറാത്തിലെ ഉണർന്ന ഹിന്ദുവിന്റെ 58% വീടുകളിലും കക്കൂസ് ഇല്ലെന്നു CAG റിപ്പോർട്ട്. ലിങ്ക്
കേരളത്തിലെ 58% വീടുകളിലെയും കക്കൂസുകൾ പൊളിച്ചു മാറ്റി ബിജെപിക്കാർ “ഗുജറാത്ത്” മോഡൽ നടപ്പാക്കുമോ?
ഗുജറാത്തിലെ ഉണർന്ന ഹിന്ദു പ്രസവിക്കുന്ന 1000 കുഞ്ഞുങ്ങളിൽ 30പേർ ഒരു വയസിന് മുൻപ് മരിക്കുന്നു. ദിവസം ശരാശരി 98 മരണം. വർഷം 36,000 കുഞ്ഞുങ്ങൾ. കേരളത്തിലെ ഉണരാത്ത ഹിന്ദുവിന്റെ കുഞ്ഞുങ്ങളിൽ ഗുജറാത്തിന്റെ 3ൽ 1പോലും മരിക്കുന്നില്ല. ലിങ്ക്
കേരളത്തിലെ ഏതെങ്കിലും മണ്ഡലത്തിൽ ബി.ജെ.പി ജയിച്ചാൽ ഗുജറാത്ത് മോഡൽ സൃഷ്‌ടിക്കാൻ ഹോസ്പിറ്റലുകൾ പൊളിച്ചു മാറ്റി “ഹിന്ദു മരണം” വർധിപ്പിക്കുമോ?
ഗുജറാത്തിലെ പിന്നാക്ക ജാതിക്കാരിൽ 21% കടുത്ത പട്ടിണിയിലാണെന്നു കണക്കുകൾ പറയുന്നു. ലിങ്ക്.
കേരളത്തിൽ സുരേന്ദ്രനേയും ശോഭയേയും സെൻകുമാറിനെയുമൊക്കെ പട്ടിണിക്കിട്ടു നിങ്ങൾ ഗുജറാത്ത് മോഡൽ സൃഷിടിക്കുമോ? ഗുജറാത്തിൽ മാത്രമല്ല രാജ്യം ഒട്ടാകെ ഹിന്ദുവിനെ ഉണർത്താൻ ബിജെപി ഭരണം ആരംഭിച്ചപ്പോൾ ഹിന്ദുവിന് സംഭവിച്ചതും ഇത് തന്നെ.
മതം പറയുന്നവരെ അതിന്റെ പേരിൽ പിന്തുണച്ചാൽ വലിയ നഷ്ടം നേരിടുക ആ രാജ്യത്തെ ഭൂരിപക്ഷത്തിന് തന്നെയായിരിക്കും. എപ്പോഴും ഭ്രാന്തൻ ദേശീയതയും മത ഭ്രാന്തും പറയുന്ന സംഘികൾക്ക് വോട്ട് ലഭിക്കാതെ ആയാൽ അവർ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളെ കുറിച്ചു സംസാരിക്കും. അതിന് മുൻഗണന നൽകും.
മത ഭ്രാന്ത് പറയുമ്പോൾ ബിജെപിക്ക് വോട്ടുകൾ ലഭിക്കുന്നത് കൊണ്ടാണ് ഗുജറാത്തിന് ഈ അവസ്ഥ വന്നത്. നമുക്ക് അത്തരം ജീവിത പ്രതിസന്ധികൾ വരാതിരിക്കാൻ മത വർഗീയ പാർട്ടികളെ അകറ്റി നിർത്തേണ്ടതുണ്ട്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS