ഉമർ ഖാലിദിന് ഇടക്കാല ജാമ്യം; സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാം
അറസ്റ്റിലായി രണ്ടു വര്‍ഷത്തിനുശേഷമാണ് ഉമര്‍ ഖാലിദ്തിഹാര് ജയിലില്‍ നിന്നു
പുറത്തിറങ്ങുന്നത്
സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 14 ദിവസത്തെ ഇടക്കാല ജാമ്യം തേടിയാണ് ഉമര്‍ കോടതിയെ സമീപിച്ചത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചാല്‍ മാധ്യമങ്ങളോട് സംസാരിക്കുകയോ പൊതുജനങ്ങളെ കാണുകയോ ചെയ്യില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയെ വാക്കാല്‍ അറിയിച്ചിരുന്നു.
ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിര്‍ത്തു. ഇടക്കാല ജാമ്യ കാലയളവില്‍ ഉമര്‍
ഖാലിദ്സോഷ്യല് മീഡിയ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചേക്കാമെന്നും അതു തടയാന്‍ കഴിയുന്നതല്ലെന്നും സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കാനും സാക്ഷികളെ
സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പൊലീസ്കോടതിയെ അറിയിച്ചു.
യു എ പി എ പ്രകാരം വളരെ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നതിനാല്‍
അപേക്ഷകന്റെ ഇടക്കാല ജാമ്യത്തെ ശക്തമായി എതിര്‍ക്കുന്നു. അദ്ദേഹത്തിന്റെ പതിവ് കേസില്‍ ഉമര്‍ ഖാലിദിനെയും ഖാലിദ്സെയ്ഫിയെയും അഡീഷണല്‍ കോടതി ഡിസംബർ മൂന്നിനു കുറ്റവിമുക്തമാക്കിയിരുന്നു.
എന്നാൽ ഇതേ കുറ്റം ആരോപിച്ച് രജിസ്റ്റർ ചെയ്ത യു എ പിഎ കേസില്‍ ജാമ്യം
ലഭിക്കാത്തതിനാലാണ് ഇവർക്ക് ജയിലിൽ തുടരേണ്ടി വരുന്നത്.
ഈ കേസിലാണ് ഇപ്പോൾ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം ലഭിച്ചിരിക്കുന്നത്.
ഡിസംബര്‍ 23 മുതല്‍ ഒരാഴ്ചത്തേക്കാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ജാമ്യം അനുവദിച്ചത്. ജാമ്യം നീട്ടുന്നത് തേടാതെ 30 നു കീഴടങ്ങണം.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS