Middle East

സഊദി അറേബ്യ സന്ദർശിക്കാൻ ഓൺലൈൻ ടൂറിസ്റ്റ് വിസ; വെറും മുന്നൂറ് റിയാൽ മാത്രം

ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന വിദേശികൾക്ക് സഊദി അറേബ്യ സന്ദർശിക്കാൻ ആവശ്യമായ ഓൺലൈൻ വിസക്ക് ഫീസ് മുന്നൂറ് (6000 രൂപ) മാത്രം. സഊദി അറേബ്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും ഞങ്ങളുടെ തനതായ സംസ്‌കാരം ആസ്വദിക്കാനും ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന വിദേശികൾക്ക് ഇപ്പോൾ ഇ-ടൂറിസ്റ്റ് വിസ ലഭിക്കാനായി വിസിറ്റ് സഊദി ഡോട്ട് കോം എന്ന സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കഴിഞ്ഞ ദിവസമാണ് ഗൾഫ് പ്രവാസികൾക്ക് ഇ വിസ പ്രഖ്യാപിച്ചത്.

300 റിയാൽ ഫീസും ഇൻഷുറൻസ് പോളിസി നിരക്കും നൽകിയാണ് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഗൾഫിലെ വിദേശികൾ ടൂറിസ്റ്റ് വിസ നേടാനാകുക. ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ഉംറ കർമം നിർവഹിക്കാവുന്നതാണ്.

ഒന്നോ അതിലധികമോ തവണ ടൂറിസ്റ്റ് വിസ ഉപയോഗിക്കാവുന്നതാണ്. വിസിറ്റ്‌സഊദി ഡോട്ട്‌കോം (https://www.visitsaudi.com/en) എന്ന വെബ്‌സൈറ്റിൽ വിസാ പേജ് സന്ദർശിച്ച് പേരുവിവരങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്ത് ഫീസുകൾ അടക്കുന്നവർക്ക് ഇ-മെയിൽ വഴി ഇ-വിസ ലഭിക്കുമെന്ന് ഡെപ്യൂട്ടി ടൂറിസം മന്ത്രി ഹൈഫാ ബിൻത് മുഹമ്മദ് അൽസഊദ് രാജകുമാരി പറഞ്ഞു.

വിസാ അപേക്ഷകരുടെ ഗൾഫിലെ താമസ രേഖ അഥവാ ഇഖാമ കാലാവധി മൂന്നു മാസത്തിലും പാസ്‌പോർട്ട് കാലാവധി ആറു മാസത്തിലും കുറവാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. സിംഗിൾ എൻട്രി, “മൾട്ടിപ്പിൾ-എൻട്രി” എന്നിങ്ങനെ രണ്ട് വിധത്തിലാണ് ടൂറിസം വിസ ലഭ്യമാകുക.

സിംഗിൾ എൻട്രി വിസയുടെ ഒരു തവണ പ്രവേശിച്ചാൽ കാലാവധി 3 മാസത്തേക്ക് മാത്രമായിരിക്കും. “മൾട്ടിപ്പിൾ എൻട്രി” വിസയുടെ സാധുത ഒരു വർഷത്തേക്കാണെങ്കിലും, ഒറ്റത്തവണ താമസിക്കുന്ന കാലയളവ് 3 മാസത്തിൽ കൂടരുത്. പതിനെട്ടു വയസിൽ കുറവ് പ്രായമുള്ള കുട്ടികൾക്ക് ഇ-വിസ ലഭിക്കാൻ രക്ഷകർത്താവ് ആദ്യം വിസാ അപേക്ഷ നൽകണമെന്നും വ്യവസ്ഥയുമുണ്ട്.

ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ബ്രിട്ടനിലും കഴിയുന്ന ദശലക്ഷക്കണക്കിന് വിദേശികൾക്ക് സഊദി അറേബ്യ എളുപ്പത്തിൽ സന്ദർശിക്കാനുള്ള അവസരമാണ് പുതിയ തീരുമാനത്തിലൂടെ സംജാതമായിരിക്കുന്നത്.

2019 ൽ ആണ് സഊദി അറേബ്യ ടൂറിസ്റ്റ് വിസ അനുവദിക്കാൻ തുടങ്ങിയത്. ടൂറിസ്റ്റ് വിസ നിയമത്തിൽ ഭേദഗതികൾ വരുത്തിയാണ് ഗൾഫിൽ കഴിയുന്ന വിദേശികൾക്ക് അടക്കം ടൂറിസ്റ്റ് വിസ അനുവദിക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x