ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നത് മറ്റു രാജ്യങ്ങളുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. 33 ശതമാനം ആഭ്യന്തര വിമാന സർവിസുകളെങ്കിലും നടത്താനാണ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര സർവിസുകൾ തുടങ്ങുന്നതിന് ഇന്ത്യയുടെ അനുമതി മാത്രം മതിയാവില്ല. വിവിധ രാജ്യങ്ങൾ സമ്മതിച്ചാൽ മാത്രമേ സർവിസ് തുടങ്ങാനാവു. കോവിഡിൻെറ സ്ഥിതി പരിഗണിച്ച് മാത്രമേ രാജ്യങ്ങൾ വിമാന സർവിസുകൾക്ക് അനുമതി നൽകു. ഓരോ രാജ്യത്തിലും വ്യത്യസ്ത രീതിയിലാണ് കോവിഡിൻെറ വ്യാപനമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നത് അഭംഗുരം തുടരും. ഈ അവസരത്തില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കണമെങ്കില്‍ രണ്ട് കേന്ദ്രങ്ങളും തയ്യാറായിരിക്കണം. ഒപ്പം യാത്രികരും വേണം. ഇതെല്ലാം നോക്കി കേസ് ടു കേസ് അടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് തങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോളയും മന്ത്രിക്കൊപ്പം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
online viagra without subscription
generic viagra without prescription
safe prescription free viagra
how much is viagra with a prescription