Middle East

പ്രവാസി വിരുദ്ധ  കേരള ബജറ്റ്: ജിദ്ദ ഒ ഐ സി സി

ജിദ്ദ: പ്രതിസന്ധികളിൽ അകപ്പെട്ട പ്രവാസികളെ സഹായിക്കുന്നതിനുള്ള ക്രിയാത്‌മകകമായ പദ്ധതികൾ ഒന്നും പ്രഖ്യാപിക്കാത്ത, പ്രവാസി വിരുദ്ധ ബജറ്റാണ് കേരള സർക്കാർ അതരിപ്പിച്ചതെന്നു  ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ പറഞ്ഞു.

കേരള സമ്പദ്ഘടനയ്ക്ക് പ്രവാസികൾ അർപ്പിച്ച സംഭംവനകളെ ഒട്ടും പരിഗണിക്കാത്ത, യാഥാർത്യ ബോധമില്ലാത്ത  ബജറ്റാണ്  ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ചത്.

2022 മാർച്ചിൽ  പ്രവാസികളുടെ ക്ഷേമത്തിനായി ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതികൾ ജല രേഖയായി മാറിയതിനെ ചുവടുപിച്ചുള്ള  മറ്റൊരു പ്രഖ്യാപനമായി മാത്രമോ വിമാന യാത്ര നിരക്ക് കുറക്കുന്നതിനുള്ള പദ്ധതിയെ കാണാനാവു.

ഇതിനു ഏറെ പ്രയോജനകരമാകുന്ന കേരള എയർ പദ്ധതിയെ കുറിച്ചു യാതെന്നും ബജറ്റില്ല.

ലക്ഷകണക്കിന് പ്രവാസികൾ സ്വദേശി വൽക്കരണത്തിന്റെയും കോവിഡ് പ്രതിസന്ധിയുടെയും പേരിൽ കേരളത്തിലേക്കു തിരിച്ചുവെന്നിരിക്കുന്നു എന്ന, വ്യക്തമായ കണക്കു സർക്കാരിന്റെ  പക്കൽ ഉണ്ടായിട്ടും,  അവർക്കു ഗുണകരമായ ഒരു പനരധിവാസ പദ്ധതിയും ഉണ്ടായില്ല.

100 ദിന  തൊഴിൽ ദിനങ്ങൾ ഉണ്ടാക്കുന്ന പദ്ധതിയായി പറയുന്ന നോർക്ക അസിസ്റ്റന്റ് ആൻഡ്  മൊബൈലായിസ്ഡ്  പദ്ധതിയ്ക്ക് വകയിരിത്തിയിരിക്കുന്നത് അകെ 5 കോടിരൂപയാണ്.  എന്നാൽ കെട്ടിഘോഷിച്ചു കൊണ്ട് നടക്കുന്ന  ലോക കേരള സഭയ്ക്ക്  2.5 കോടിയാണ് വകയിരിത്തിയിരിക്കുന്നത്.

പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസി പെൻഷൻ വർധിപ്പിക്കുന്നതിനെ കുറിച്ച് ബജറ്റ് ഒരക്ഷരം മിണ്ടിയില്ല.

പ്രവാസികളുടെ സർക്കറെന്ന് ഗീർവാണം പറയുന്ന ഇടത്ത് അനുകൂല പ്രവാസി സംഘടനകൾ ഈ പ്രവാസി വിരുദ്ധ ബജറ്റിനെ അംഗീരിക്കുന്നുണ്ടോ എന്ന കാര്യം, തുറന്നു പറയണമെന്നു ഒ ഐ സിസി മിഡിൽ ഈസ്റ്റ് കൺവീനർ കൂടിയായ മുനീർ പറഞ്ഞു.

പ്രവാസികളെ ഒന്നടങ്കം അവഗണിച്ച കേരള ബജറ്റിനെതിരെ എല്ലാവരും ഒറ്റകെട്ടായി പ്രതികരിക്കണമെന്നും മുനീർ പറഞ്ഞു. 

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Mahaboobali
1 year ago

പ്രവാസി പെൻഷൻ ഒരുരുപ പോലും കൂട്ടാതെ സർക്കാർ ഒരു ക്ഷേമ പദ്ധതികളും ചെയ്യുന്നില്ല എന്നതാണ് വാസ്തവം. പ്രവാസികൾ മരിച്ചാൽ കുടുബത്തിന് 5ലക്ഷം രൂപ യെങ്കിലും ഇൻഷുറൻസ് നൽകാൻ പോലും സ്കീം ക്ഷേമ പദ്ധതിയിൽ ഇല്ല എന്നതാണ് വാസ്തവം. മിനിമം പെൻഷൻ 5രൂപ യെങ്കിലും പ്രവാസികൾക്കു നൽകണം.

Back to top button
1
0
Would love your thoughts, please comment.x
()
x