ലിങ്ക്ഡ്-ഇൻ കേരള കമ്മ്യൂണിറ്റിയുടെ ആദ്യ മീറ്റ് അപ്പ് ദുബായിയിൽ നടന്നു
യു എ ഇ: കേരള ലിങ്ക്ഡ്ഇൻ കമ്മ്യൂണിറ്റി ദുബായിൽ നടത്തിയ മീറ്റ്അപ്പ് വിജയകരമായി. 80-ലധികം പേർ പങ്കെടുത്ത ആദ്യ സംഗമം മലയാളി ഡിജിറ്റൽ സംരംഭകൻ ഹാരിസ് അബൂബക്കറിന്റെ ഉടമസ്ഥതയിൽ ഉള്ള Haaris& Co അക്കാദമിയിൽ വെച്ചാണ് നടത്തപ്പെട്ടത്.
പ്രസ്തുത പരിപാടിയിൽ നിരവധി പ്രൊഫഷണലുകൾ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നും പങ്കെടുത്തു.പ്രൊഫഷണൽ രംഗത്തെ വിവിധ ചർച്ചകൾക്ക് വീണ കുന്നപ്പള്ളി, ജയ രവി, നിഹാദ് കാസിം, ഹാരിസ് അബൂബക്കർ, സുലൈമാൻ കണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി.
ലിങ്ക്ഡ്ഇൻ സ്പേസിൽ എന്ത് കൊണ്ട് മലയാളം സംസാരിച്ചു കൂടാ എന്ന ചർച്ചയിൽ നിന്നാണ് മലയാളി പ്രൊഫഷണലുകൾക്ക് മാത്രമായി ഒരു കമ്മ്യൂണിറ്റി എന്ന ആശയം രൂപപ്പെട്ടത് എന്ന് സ്ഥാപകൻ അർഷദ് ഖാദർ അഭിപ്രായപ്പെട്ടു.
കമ്മ്യൂണിറ്റി തുടങ്ങി 2 മാസം തികയുമ്പോൾ തന്നെ ദുബായ് വെച്ച് ഓഫ്‌ലൈൻ മീറ്റ് അപ്പ്, മെംബർസ്നു വേണ്ടി 6 ൽ അധികം ഓൺലൈൻ വർക്ക്ഷോപ്പ്, 2000ൽ അധികം ആക്ടീവ് മെംബർസ് എന്നിവരെ അണിച്ചേർക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു, കൂടാതെ അടുത്ത മീറ്റപ്പ് കോഴിക്കോട്, കൊച്ചി എന്നിടങ്ങളിൽ നടക്കും എന്നും പറഞ്ഞു.
യുഎഇയിലെ മലയാളികൾ തമ്മിൽ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള പരസ്പര സഹകരണം ഉറപ്പിച്ചിട്ടാണ് മീറ്റപ്പ് അവസാനിച്ചത്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS