ഡൽഹിയിലെ മനുഷ്യ നിർമിത പർവതം !
രാജ്യ തലസ്‌ഥാനമായ ഡൽഹിയിലെ ജനങ്ങൾ ദിനേന ഉത്പാദിപ്പിക്കുന്ന ഘരമാലിന്യങ്ങൾ കൂട്ടിയിട്ട് ഒരു പർവതം കണക്കെ ഉയർന്നു നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
അനുദിനം വീടുകളിൽ നിന്ന് പുറന്തള്ളുന്ന പ്രകൃതിയിൽ അലിഞ്ഞു ചേരാത്ത മാലിന്യങ്ങൾ ആണ് ശേഖരിച്ച് ഇത് പോലെയുള്ള ഒഴിഞ്ഞ ഭാഗത്ത് കൂടിയിട്ടത്. ഇന്ന് അത് വളർന്ന് വലിയ ഒരു മാലിന്യ കൂമ്പാരമായി പർവതം കണക്കെ തോന്നിപ്പിക്കുന്ന തരത്തിൽ ആയിട്ടുണ്ട്
ന്യൂഡൽഹിയിലെ ചവറ്റുകുട്ടയുടെ മൂന്ന് പർവതങ്ങളിൽ ന്നാണ് ചിത്രങ്ങളിൽ ഉള്ളത്. 55 മീറ്റർ ഉയരത്തിൽ നിൽക്കുന്ന ഈ ലാൻഡ്‌ഫിൽ സ്ഥിതി ചെയ്യുന്നത് ഓഖ്‌ലയിലാണ്.
ദുഃഖകരം എന്ന് പറയട്ടെ, ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലും മനുഷ്യർ മാത്രമാണ് അത്തരം അനന്തമായ മാലിന്യങ്ങൾ സൃഷ്ടിക്കുന്നത്. നമ്മുടെ ജീവിതത്തെക്കുറിച്ച് പുനർവിചിന്തനം നടത്തുകയും നമുക്ക് ആവശ്യമില്ലാത്തതും യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തെ മെച്ചപ്പെടുത്താത്തതുമായ വസ്തുക്കൾ വാങ്ങുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. ഈ ഉപഭോക്തൃ സംസ്കാരം സുസ്ഥിരമല്ല. ഇനിയും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വലിയ രീതിയിൽ ഉള്ള പകർച്ചവ്യാധികൾ പിടിപെടാൻ കാരണമാവും ഇത്തരം മാലിന്യ കൂമ്പാരങ്ങൾ
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS