
ചായ
മധുരമേറിയും,
ഇടാതെ ചവർപ്പിച്ചും,
കടുപ്പിച്ചും തണുപ്പിച്ചും
രാമേട്ടനും കോയക്കക്കും,
രവിമാഷിനും വിളമ്പിയ ചായ,
പേരൊന്ന് രുചി പലത് ഗ്ലാസ്സൊന്ന് വില പലത്..
കോയാക്കാന്റെ
പാലൊഴിച്ചു വെളുപ്പിച്ച
ചായക്ക് ബദലായി
കടുപ്പത്തിലൊരു
കറുത്ത കട്ടൻ
ബെഞ്ചിലെത്തിച്ച രാമേട്ടൻ,
കണ്ണട ഊരി മധുരം കുറച്ചു,
പത്രം കൂട്ടി കുടിച്ച രവിമാഷ്…
ചായ വിപ്ലവത്തിന്റെ
സത്യമറിയാൻ തമ്പടിച്ചവർക്കാകെ
അങ്കലാപ്പ്, ഏതാണ് അസ്സൽ ചായ??
അവനവന്റെ നാക്കിനു
ചേർന്നതവന് നല്ലത്…
ബെഞ്ചിലിരുന്നൊരു
അജ്ഞാതൻ വിളിച്ചു പറഞ്ഞു,
തേയില, പാൽ പഞ്ചസാര,
വെള്ളം കൂട്ടിയും, കുറച്ചും
ചേർത്തും, ചേർക്കാതെയും ഉണ്ടാക്കാം,
തേയില എന്ന സത്യത്തെ
മറക്കാതെ ഇഷ്ടം പോലെ
കാച്ചാം, കുടിക്കാം, കൊടുക്കാം …
കുടിച്ച ചായ തികട്ടി
ഓക്കാനിക്കാഞ്ഞാൽ മതി !
ഒറ്റക്ക് ഉണ്ടാക്കിയ
ചായയുടെ ആവി പറന്നു വരച്ചു കാട്ടും
വിപ്ലവത്തിന്റെ ചിത്രം (ചരിത്രം)
ചായയുടെയും ഛായയുടെയും.
Nice poem
❣️😘
Manushyar allayidathum undu…avide allam manushyatham undakanamenilla annu parayunath pole…..
…Nice Anjana…..
Nice | valaree nannayittund anjana. keep it up.
💕💕💕💕💕💕💕
Muthumanee ennathethum pole veeroru class saadanam..,
Very nice anu.. keep it up