Pravasi

കെ സുരേന്ദ്രന്റെ നിര്യാണത്തിൽ ജിദ്ദ ഒ ഐ സി സി അനുശോചനം

ജിദ്ദ: കെ പി സി സി ജനറൽ സെക്രട്ടറി  കെ സുരേന്ദ്രന്റെ വിയോഗം വലിയ നഷ്ട്മാണ് പൊതു സമൂഹത്തിനുണ്ടായിക്കിയതെന്നു ഒഐസിസി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.  വലിയ ഹൃദയ ബന്ധമായിരുന്നു ഒ ഐ സി സിയുമായി അദ്ദേഹം പുലർത്തിയിരുന്നത്.   ഈ ലോകാഡോൺ കാലത്തും നിരവധി തവണ ടെലിഫോണിലൂടെ  ബന്ധപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തിൽ എങ്ങിനെ ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗപെടുത്തണമെന്നു അദ്ദേഹത്തിന് നല്ല ഗ്രഹമുണ്ടായിരുന്നു.  ദേശിയ പ്രസ്ഥാനങ്ങളുടെ ചരിത്ര കുറിച്ചും സ്വതന്ത്ര സമര സേനാനികളെ കുറിച്ചും ആഘാതമായ അറിവുണ്ടായിരുന്നു  അദ്ദേഹത്തിന്റെ ഉജ്വലമായ വാക്കുകൾ പ്രേചോദനം നൽകുന്നവായിരുന്നു.

30 ഡി സി സി  പ്രസിഡന്റായും ഐ എൻ ഡി യു സി യുടെ ദേശിയ നേതാവുമായി  ദീർഘകാലം പ്രവർത്തിച്ചിരുന്നു. കണ്ണൂരിലെ പണിതു കൊണ്ടിരുന്ന  കോൺഗ്രസ് ആസ്ഥാനത്ത് പ്രവാസികൾക്കായി പ്രത്യേക സൗകര്യം നൽകാമെന്ന്,  വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ അവിടം സന്ദർശിച്ചപോൾ അദ്ദേഹം പറഞ്ഞിരുത് പ്രവാസികളുമായിയുള്ള ആത്മബന്ധത്തിന്റെ ഉദാഹരമാണ്. ആ സന്ദർശന ദിനത്തിന്റെ പ്രാധാന്യം മനസിലാക്കി അവിടെ ജിദ്ദ ഒ ഐ സി സി പ്രസിഡണ്ട് എന്ന നിലക്കു മരം നടുവാനുള്ള അവസരം ഒരുക്കിയതും നന്ദി പൂർവം സ്മരിക്കുന്നു.  

ഓരോ ദിനാചരണവും അതിന്റെ പ്രാധാന്യത്തോടെ  അവോസരോചിതമായി പൊതു സമൂഹത്തിൽ എത്തിക്കുവാൻ അദ്ദേഹത്തിന് പ്രത്യേക കഴിവാണുണ്ടായിരുന്നതെന്നു അനുശോചന സന്ദേശത്തിൽ പറഞ്ഞു. കെ സുരേന്ദ്രന്റെ നിര്യാണം കൊണ്ഗ്രെസ്സ് പ്രസ്ഥാനത്തിന് മാത്രമല്ല മതേതര ജനാധിപത്യ ചേരിയിക്കു വലിയ നഷ്ടമാണ് ഉണ്ടാക്കിയെതെന്നു റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.    

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x