Opinion

കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷനായി എം. ജി. ശ്രീകുമാർ; ഇടതുമുന്നണിയുടെ സംഘപരിവാർ തലോടൽ തുടരുന്നു

പ്രമോദ് പുഴങ്കര

കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷനായി എം. ജി. ശ്രീകുമാർ എന്ന് വാർത്ത. സംസ്ഥാന ഭരണം പിടിച്ചെടുത്തിട്ട് അക്കാദമികൾ നിയന്ത്രിക്കാൻ ബി ജെ പിയെ ജനം സമ്മതിച്ചില്ല. എന്നാലെന്താ, വികസന വിരോധികളോടെ വിട്ടുവീഴ്ചയില്ലാത്തുള്ളു, താമര കർഷകരോട് എതിർപ്പില്ല.

മോദിജിയുടെ കൈകൾക്ക് ശക്തി പകരാനും കേരളമാകെ താമര വിരിയിക്കാനും ഇടതുമുന്നണി സർക്കാർ നിയമിച്ച പുതിയ സംഗീത നാടക അക്കാദമി അധ്യക്ഷൻ ശ്രമിക്കട്ടെ.

വാസ്തവത്തിൽ എന്തുകൊണ്ടായിരിക്കും രഞ്ജിത്തും ശ്രീകുമാറുമൊക്കെ ഇടതുപക്ഷ നേതൃത്വത്തിനു സ്വീകാര്യരാകുന്നത്? They belong to the “New Class”.

അവർക്ക് തമ്മിൽ പുത്തൻ അധികാരവർഗ്ഗത്തിന്റെ പാരസ്പര്യവും സാഹോദര്യവുമുണ്ട്. രക്തസാക്ഷികളെ അപമാനിച്ചവർക്ക് മാപ്പില്ല എന്ന് പറഞ്ഞ സാമൂഹ്യ മാധ്യമ കടന്നലുകൾക്കും കൊലപാതക വലതുപക്ഷ രാഷ്ട്രീയത്തിന് പാഹിമാം പാടിയ ഒരാളെ ഒരു മതേതര സമൂഹത്തിലെ സർക്കാർ സാംസ്കാരിക സ്ഥാപനത്തിന്റെ മേധാവിയായി വെക്കുന്നതിൽ വിമർശനമില്ല.

ചലച്ചിത്ര അക്കാദമിയിൽ ചലച്ചിത്ര മേഖലയിലെ ആളുകൾ വരുന്നത് സ്വാഭാവികം. എന്നാൽ എന്തുകൊണ്ടാണ് സംഗീത നാടക അക്കാദമിയിലേക്കും ഇടതുമുന്നണി സർക്കാർ സിനിമ രംഗത്തുള്ളവരെ വെക്കുന്നത്? കൂടുതൽ നിറപ്പകിട്ടുള്ള, ധനിക ലോകമാണ് അത്, അതാണ് കേരളത്തിലെ പുത്തൻ വർഗത്തിന്റെ സാംസ്കാരിക ലോകം.

സവർണ്ണ പ്രതിലോമതയുടെ, സ്ത്രീവിരുദ്ധതയുടെ ചലച്ചിത്രകാരൻ എന്ന് നിസംശയം വിളിക്കാവുന്ന രഞ്ജിത്തിനെ DYFI സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വിളിച്ചിരുത്തിയ പുതു നേതൃത്വം ഈ പുത്തൻ വർഗ്ഗത്തിന്റെ ജൈവ ബന്ധുക്കളാണ്. അവർക്കിതിൽ എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നുകയേയില്ല. ഇതാണവരുടെ സ്വാഭാവിക രാഷ്ട്രീയം. The new normal.

ശോഭന ജോർജ് കൂടുതൽ വലിയ ചുമതലകൾ ഏറ്റെടുത്തപ്പോൾ അവരുടെ ഒഴിവിലേക്ക് വന്നത് കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരുന്ന പി. ജയരാജനാണ്. ഈ കൊടി ചെങ്കൊടി ഞാനൊന്ന് പൊക്കിപ്പിടിക്കട്ടെ എന്നൊക്കെ ശോഭന നാടകീയമായി അഭിനയിച്ച രംഗങ്ങൾ കഴിഞ്ഞിട്ട് ഏറെ വർഷങ്ങളൊന്നുമായില്ല. മുൻഗണനകളുടെ രാഷ്ട്രീയം!

Careerists കൾക്കും യശപ്രാർത്ഥികൾക്കും ഏറ്റവും സുഗമമായ ലാവണമായി മാറുക എന്നത് അധികാരരാഷ്ട്രീയത്തിന്റെ സ്വഭാവമാണ്. അവർക്കെപ്പോഴും സ്വാഗതമുണ്ട്. അവരാണ് The New Class.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x