Middle EastOpinion

ആരവങ്ങൾ ഒടുങ്ങി; ലോകത്തിന് മുന്നിൽ തലയുയർത്തി ഖത്തർ

ആളും ആരവവും ഒടുങ്ങി;

ഈ കൊച്ചു മണൽത്തിട്ടിൽ നിന്നും ലോകം അവരവരുടെ ലാവണങ്ങളിലേക്ക് തിരിച്ചു പോയി….

ഖത്തർ മെട്രോ പിന്നെയും ഭൂമിക്കടിയിലെ തുരങ്കങ്ങളിലൂടെ നിശബ്ദമായി ഓടിക്കൊണ്ടിരുന്നു….

കഴിഞ്ഞ ഒരു മാസക്കാലം ഈ ലോകത്തെ മുഴുവൻ തന്റെ ചുമലിലേറ്റി നിശബ്ദമായ കൃത്യനിർവഹണത്തിലൂടെ മെട്രോ ഖത്തറിന്റെ ഹൃദയത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു കൊണ്ടിരുന്നു…. വിശ്രമമില്ലാതെ…

ലോകകപ്പ് ഫുട്ബോൾ നടന്ന ഖത്തറിൽ ഈയൊരു മാസത്തിനകം ഏതാണ്ട് ഒരു മില്യനിൽ അധികം ആളുകളാണ് വന്നുപോയത്.

ഹയ്യ കാർഡുള്ളവർക്ക് ബസ്സിലും മെട്രോയിലും യാത്ര സൗജന്യമാക്കി ഖത്തർ ഗവൺമെൻറ് ഏവരെയും ഞെട്ടിച്ചു.

ആർക്കും എവിടെയും എപ്പോഴും സൗജന്യമായി സഞ്ചരിക്കാം… കേട്ടുകേൾവിയില്ലാത്ത അത്ഭുതങ്ങൾ അതിഥികളെ കാത്തിരിക്കുകയായിരുന്നു…..

ബിബിസി ഉൾപ്പെടെയുള്ള പാശ്ചാത്യ മാധ്യമങ്ങൾ ലോകകപ്പിനു മുമ്പും ശേഷവും ഉയർത്തിയ എല്ലാ വിദ്വേഷ പ്രചരണങ്ങളെയും അതത് നാട്ടിലെ ജനങ്ങൾ തന്നെ പുച്ഛത്തോടെ തള്ളിക്കളഞ്ഞതാണ് അതിൻറെ അന്തിമഫലം….

വാർത്തയിൽ വായിച്ചറിഞ്ഞ ഖത്തറല്ല തങ്ങൾ കണ്ടറിഞ്ഞ ഖത്തർ എന്ന് അവർ സാക്ഷ്യപ്പെടുത്തി… ഇവിടുത്തെ ഗതാഗത സംവിധാനം സ്ത്രീ സുരക്ഷ മര്യാദ സത്യസന്ധത എന്നിവയെപ്പറ്റി ഒരുപാട് അനുഭവസാക്ഷ്യങ്ങൾ പുറത്തുവരികയുണ്ടായി….

മൂന്ന് 500 റിയാലിന്റെ നോട്ട് ഒരു പൊതു സ്ഥലത്ത് വെക്കുകയും മണിക്കൂർ കഴിഞ്ഞ് തിരിച്ചുവന്ന് അതെടുത്തു പോവുകയും ചെയ്യുന്ന ഒരു സ്ത്രീയെ കണ്ടിരുന്നു… അനേകം സ്ത്രീകൾ തങ്ങൾ അനുഭവിച്ച സുരക്ഷയെ സംബന്ധിച്ച് വാചാലരായി…

മെട്രോ സ്റ്റേഷനുകൾ മഹാപ്രളയങ്ങളായി… വമ്പിച്ച വെള്ളച്ചാട്ടം പോലെ ആളുകൾ മുകളിലേക്കും കീഴേക്കും എസ്കലേറ്റർ വഴി ആരവങ്ങളുമായി കടന്നുപോയി. ഏതെങ്കിലും സ്ത്രീയെ ഒരു പുരുഷൻ തൊട്ടതായി… അപമര്യാദ പൂർവ്വമായ പെരുമാറ്റം ഉണ്ടായതായി എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല…

ഫുട്ബോൾ അവസാനിച്ചതിനുശേഷം ലുസൈൽ സ്റ്റേഡിയത്തിനടുത്തുള്ള ബോളിവാഡിൽ ലക്ഷങ്ങളാണ് അണിനിരന്നത്… അർജൻറീനയുടെ മാത്രം 50,000 ത്തിലധികം കാണികൾ ഉണ്ടായിരുന്നു… അവസാനം ആ ഭാഗത്തേക്കുള്ള യാത്ര അധികൃതർക്ക് നിർത്തിവയ്ക്കേണ്ടി വന്നു…

ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി നടന്ന ആഹ്ളാദ പ്രകടനങ്ങൾക്കിടയിൽ ഒരു പെറ്റി കേസ് പോലും എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രകടനം അതിരുകടന്നതിന്റെ ഭാഗമായി നമ്മുടെ കേരളത്തിൽ കത്തിക്കുത്ത് ലാത്തിച്ചാർജ് പോലീസ് ഉദ്യോഗസ്ഥന്റെ കയ്യും കാലും കെട്ടിവലിക്കൽ ഒക്കെയാണ് നടന്നത്….

ലുസ്സൈൽ മെട്രോ സ്റ്റേഷനിൽ നിന്നും അൽഖോറിൽ സ്ഥിതി ചെയ്യുന്ന അൽബയാത്ത് സ്റ്റേഡിയത്തിലേക്ക് 30 കിലോമീറ്ററിലധികം ദൂരമുണ്ട്… ടിക്കറ്റ് എടുത്തവരെയും കാത്ത് ആയിരക്കണക്കിന് ബസുകളാണ് കാത്തുകെട്ടിക്കിടക്കുന്നത്.. യാത്രക്കാർ വരാത്തത് കൊണ്ടാണ് ബസുകൾ പോവാത്തത്… മൂന്നുനാലും സീറ്റുകൾ കാലിയായിക്കൊണ്ടാണ് യാത്രക്കാരെയും വഹിച്ചു ബസുകൾ ഓടുന്നത്.

നമ്മുടെ നാട്ടിലെ ഏഴു നില കെട്ടിടത്തിന്റെ അത്രയും ആഴത്തിൽ ഭൂമിക്കടിയിലൂടെയാണ് ഖത്തർ മെട്രോ ഇത്രയും സഞ്ചാരികളെയും കായിക പ്രേമികളെയും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തിച്ചത്…. സ്റ്റേഡിയത്തെ കോർത്തിണക്കിക്കൊണ്ട് 4000ത്തിൽ അധികം ബസുകൾ തലങ്ങും വിലങ്ങും കൂടി… റോഡിലെ ഒരു ട്രാക്ക് ബസുകൾക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടു…

ഈ സംവിധാനത്തെയാകെ ചേർത്തു പിടിച്ചു കൊണ്ട് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും എത്തിച്ചേർന്ന വളണ്ടിയർമാർ അവരുടെ പങ്കും വിജയകരമായി നിറവേറ്റി….

ആഫ്രിക്കൻ വംശജനായ അത്തരത്തിൽ ഒരു വളണ്ടിയർ പറഞ്ഞ മെട്രോ ദിസ് വെ എന്ന വാക്ക് ഈ ലോകകപ്പിന്റെ ടാഗ് ലൈൻ ആയി മാറുകയും ഉണ്ടായി.

ലോകം ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഫുട്ബോൾ സംഘാടനമാണ് ഇതെന്ന് ഏവരെക്കൊണ്ടും ഒരേ സ്വരത്തിൽ പറയിപ്പിക്കാൻ ഖത്തറിനും അതിൻറെ ഭരണാധികാരികൾക്കും കഴിഞ്ഞു..

ഈ കാലയളവിൽ ഇവിടെ ജീവിക്കാനും കുറച്ചു കളികൾ കാണാനും അവസരം ഉണ്ടായി എന്നത് ജീവിതത്തിലെ പ്രധാന സന്തോഷങ്ങളിൽ ഒന്നാണ്… ഖത്തർ ജീവിതത്തിൽ മറക്കാൻ കഴിയാത്തതിന് വ്യക്തിപരമായി എനിക്ക് പ്രത്യേക കാരണം വേറെയും ഉണ്ട്…….

ശാസ്ത്ര സാങ്കേതിക വിദ്യയുടെയും ആധുനിക ടെക്നോളജിയുടെയും ഏറ്റവും സമുജ്വലമായ സമ്മേളനമാണ് ഈ മേളയെ മികവുറ്റതാക്കി മാറ്റിയത്…..

ഖത്തർ ഭരണാധികാരിയെ നമുക്ക് ഒരിക്കൽ കൂടി വാഴ്ത്താം…

കാലത്തിനോടും
ടെക്നോളജിയോടും നമുക്ക് കടപ്പെട്ടിരിക്കാം.

✍️ Bibith Kozhikkalathil

1 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x