Middle EastPravasi

മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡോം ഖത്തറിന്റെ ഉദ്ഘാടനം വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു.

കേരള നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജാതിമത രാഷ്ട്രീയ ങ്ങൾക്ക് അതീതമായ പൊതു കൂട്ടായ്മകൾ പ്രവാസി മേഖലയിൽ ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയുടെ രൂപീകരണവും നാൾവഴികളും അദ്ദേഹം വിവരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നിർമ്മിച്ച മലപ്പുറം ഡോക്യുമെന്ററിയും ഡോ ഖത്തർ തീം സോങ് എന്നിവ പരിപാടിയിൽ പ്രദർശിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ കെ ടി ജലീൽ പരിപാടി അഭിസംബോധന ചെയ്തു.

വിവിധ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിന് ഡോം ഖത്തർ പ്രസിഡണ്ട് വി.സി മഷ്ഹൂദ് അധ്യക്ഷത വഹിച്ചു. യോഗത്തിന് ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതം ആശംസിച്ചു

മലപ്പുറം ലോകസഭ എംപി ശ്രീ പി കെ കുഞ്ഞാലിക്കുട്ടി ഡോം ഖത്തർ ലോഗോ പ്രകാശനം ചെയ്തു.

പൊന്നാനി മണ്ഡലം എംപി ഇടി മുഹമ്മദ് ബഷീർ ആശംസകളർപ്പിച്ച് സംസാരിച്ചു. രാജ്യസഭാ എംപി എ പി അബ്ദുൽ വഹാബ് ഡോം ഖത്തർ വെബ്സൈറ്റ് www.domqatar.com ഉദ്ഘാടനം ചെയ്തു തുടർന്ന് മലപ്പുറം ജില്ലാ കളക്ടർ ഗോപാലകൃഷ്ണൻ ഐ എ എസ് ആശംസകളർപ്പിച്ച് സംസാരിച്ചു. വികസന പദ്ധതികളിൽ ജില്ലയുടെ പൂർണ്ണ സഹകരണം ഉണ്ടാകു മെന്ന് അദ്ദേഹം പറഞ്ഞു.

Advertisement

ഐ സി സി പ്രസിഡണ്ട് എപി മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡണ്ട് ടി എൻ ബാബുരാജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഡയസ്പോറ ഓഫ് മലപ്പുറം വിഷൻ & മിഷൻ, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അച്ചു ഉള്ളാട്ടിൽ അവതരിപ്പിച്ചു.

ഡോം ഖത്തർ സംഘടിപ്പിച്ച ലോഗോ കോണ്ടസ്റ്റ് വിജയി സ്റ്റാലിൻ ശിവദാസന് ഡോക്ടർ ഹംസ വിവി സമ്മാനങ്ങൾ കൈമാറി.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തപ്പെട്ട പെൻസിൽ ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 560 പരം മത്സരാർത്ഥികളിൽ നിന്ന് എംടി നിലമ്പൂരിന്റെ നേതൃത്വത്തിൽ പ്രഗൽഭരായ ജൂറിയാണ് വിജയികളെ കണ്ടെത്തിയത്. സീനിയർ വിഭാഗത്തിൽ വിജയികളായ വരെ ചീഫ് കോർഡിനേറ്റർ ഉസ്മാൻ കല്ലൻ പ്രഖ്യാപിച്ചു. ജൂനിയർ വിഭാഗത്തിൽ വിജയികളായവരെ ഡോം ഖത്തർ ട്രഷറർ കേശവദാസ് നിലമ്പൂർ പ്രഖ്യാപിച്ചു. പെൻസിൽ ചിത്രരചന മത്സരങ്ങൾക് ആർട്സ് ടീം കോർഡിനേറ്റർ ഹരിശങ്കർ നേതൃത്വം നൽകി.

പ്രൊഫസർ ഗോപിനാഥ് മുതുകാട് നയിച്ച മോട്ടിവേഷണൽ സെഷൻ സദസ്സിന് വ്യത്യസ്ത അനുഭവം നൽകി.

പിന്നണി ഗായകൻ എടപ്പാൾ വിശ്വൻ, അതുൽ നറുകര, തയ്യിബ്, അജ്മൽ അരീക്കോട് എന്നിവർ നയിച്ച കലാവിരുന്ന് സദസ്സിന് മാറ്റുകൂട്ടി. ഐടി കൺവീനറും സെക്രട്ടറിയുമായ രതീഷ് കക്കോവിന്റെ നേതൃത്വത്തിലുള്ള ടെക്നിക്കൽ സപ്പോർട്ട് ടീം, വൈസ് പ്രസിഡണ്ടുമാരായ ബാലൻ മാണഞ്ചേരി, ബഷീർ കുനിയിൽ, ഡോക്ടർ ശാഫി താപ്പി മമ്പാട്, സെക്രട്ടറിമാരായ ശ്രീജിത്ത് നായർ, നിയാസ് പൊന്നാനി, ഷാനവാസ് തറയിൽ, ഓർഗനൈസിംഗ് കമ്മിറ്റി വൈസ് ചെയർമാൻ ജലീൽ എ കാവിൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ അബ്ദുൽ റഷീദ് പി പി യുടെ നന്ദി പ്രകാശനത്തോടെ പരിപാടികൾ അവസാനിച്ചു.

Show More
0 0 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x