ColumnsKerala

എന്തുകൊണ്ട് ബി.ജെ.പി-എൻ.ഡി.എ- സംഘപരിവാർ കക്ഷികളെ പരാജയപ്പെടുത്തണം?

പ്രതികരണം/ സഹദേവൻ കെ

അവരുടെ പൂർവ്വികർ ആരെണെന്ന് നോക്കുക, ഇന്ത്യൻ ദേശീയ പ്രക്ഷോഭത്തെ ഒറ്റിക്കൊടുത്തവർ. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാൻ ദ്വിരാഷ്ട്ര വാദം ഉന്നയിച്ചവർ. വെള്ളക്കാർക്ക് മാപ്പെഴുതിക്കൊടുത്ത് ജയിൽ ശിക്ഷയിൽ ഇളവുനേടിയ സവർക്കർ.

ലോകം കണ്ട ഏറ്റവും ക്രൂരരായ ഫാസിസ്റ്റ് ഭരണാധികാരികളായ മുസ്സോളിനിയുടെയും ഹിറ്റ്ലറുടെയും ഫാസിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടവർ.

ലോകം കണ്ട ഏറ്റവും വലിയ അഹിംസാവാദിയായ ഗാന്ധിജിയുടെ ഘാതകർ. മതത്തിന്റെയും ജാതിയുടെയും പേരിൽ നടന്ന എല്ലാ കലാപങ്ങളുടെയും പിന്നിലെ ശക്തികൾ.

എന്തുകൊണ്ട് വോട്ട് ചെയ്യാതിരിക്കണം?

ഹിന്ദുമഹാസഭയുടെയും ആർഎസ്എസിന്റെയും ജനനം തൊട്ടിങ്ങോട്ട് ഇന്ത്യയിൽ നടന്ന നൂറുകണക്കായ വർഗ്ഗീയ കലാപങ്ങളുടെ പേരിൽ. ബി.ജെ.പി രൂപം കൊണ്ട 1984 തൊട്ട് മഹാരാഷ്ട്രയിലെ ഭിവണ്ടിയിലും ഗുജറാത്തിലും ബോംബെയിലും മുസ്സഫർനഗറിലും കോട്ടയിലും ഭാഗൽപൂരിലും അയോദ്ധ്യയിലും കന്ധമാലിലും കർണ്ണാടകയിലും കാൺപൂരിലും അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന നൂറുകണക്കായ മത വർഗ്ഗീയ കലാപങ്ങൾക്ക് ഉത്തരവാദികളെന്ന നിലയിൽ..

ജാതിയുടെ പേരിൽ ദളിതരെയും ആദിവാസികളെയും അകറ്റിനിർത്തുകയും ബ്രാഹ്മണ്യ പ്രത്യയശാസ്ത്രം സ്വീകരിക്കുകയും ചെയ്യുന്നവരെന്ന നിലയിൽ..

ഭക്ഷണത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മനുഷ്യരെ കൊന്നൊടുക്കുന്നവരെന്ന നിലയിൽ..

ബാബറി മസ്ജിദ് തകർത്തവരെന്ന നിലയിൽ..

ആയിരക്കണക്കിന് മുസ്ലീങ്ങളുടെ കൂട്ടക്കൊലയ്ക്ക് കാരണമായ ഗുജറാത്ത് കലാപത്തിന് നേതൃത്വം കൊടുത്തവരെന്ന നിലയിൽ..

ഗ്രഹാംസ്റ്റെയിനിനെയും അദ്ദേഹത്തിന്റെ പിഞ്ചുകുഞ്ഞുങ്ങളെയും പച്ചയ്ക്ക് കത്തിച്ചുകൊന്നവരെന്ന നിലയിൽ..

കേന്ദ്രത്തിൽ ആദ്യം അധികാരത്തിലേറിയ കാലം (ബാജ്പേയ് സർക്കാർ) സൈനികർക്കുള്ള ശവപ്പെട്ടികൾ വാങ്ങിക്കുന്നതിൽ തന്നെ അഴിമതി കാട്ടിയവരെന്ന നിലയിൽ..

കന്ധമാലിൽ (2007) ക്രിസ്ത്യൻ മതവിഭാഗത്തിൽപെട്ടവരെ തിരഞ്ഞുപിടിച്ച് കൂട്ടക്കൊല ചെയ്തതിനാൽ..

അധികാരത്തിൽ തുടരാൻ വ്യാജ ഏറ്റുമുട്ടലുകൾ സൃഷ്ടിക്കുകയും (സൊറാബുദ്ദീൻ കേസ് അടക്കം നിരവധി ഉദാഹരണം) മുസ്ലീങ്ങളെ തീവ്രവാദികളായി മുദ്രകുത്തുകയും ചെയ്യുന്നതിനാൽ..

ഊനയും മുസ്സഫർനഗറും അടക്കം ഇന്ത്യയിലെ ദളിത് വിഭാഗങ്ങൾക്കെതിരായി നടന്ന നിരവധി ആക്രമണങ്ങൾക്ക് പിന്നിലെ ശക്തികളെന്ന നിലയിൽ..

വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും അവയെ കാവിവത്കരിക്കുകയും ചെയ്യുന്നതിനാൽ..

രാജ്യത്തിന്റെ പൊതുസമ്പത്ത് വൻകിട കോർപ്പറേറ്റുകൾക്ക് മുന്നിൽ അടിയറവ് വെക്കുന്നതിനാൽ, ഏറ്റവും വലിയ ബാങ്ക് കൊള്ളയടിക്ക് കൂട്ടുനിന്നവർ എന്ന നിലയിൽ
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിച്ച് വിദേശത്തേക്ക് കടന്നവർക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തവരെന്ന നിലയിൽ..

അദാനി-അംബാനി തുടങ്ങി ഏതാനും കുത്തകകളുടെ വളർച്ചയ്ക്ക് വേണ്ടി വഴിവിട്ട രീതിയിൽ നിയമ നിർമ്മാണം നടത്തിയവരെന്ന നിലയിൽ..

നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങി നിരവധി മൂഢ പരിഷ്കരണങ്ങളിലൂടെ ഇന്ത്യയുടെ സമ്പദ്മേഖലയെ തകർത്തതിനാൽ..

രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നാകെ കോർപ്പറേറ്റുകൾക്ക് വിറ്റുതുലക്കുന്നതിനാൽ, കർഷകരെയും തൊഴിലാളികളെയും പാപ്പരാക്കുന്ന നിയമ നിർമ്മാണങ്ങൾ നടത്തിയവരെന്ന നിലയിൽ..

രാജ്യത്തിന്റെ പരിസ്ഥിതിയെ തകർക്കുന്ന വിധത്തിൽ പാരിസ്ഥിതിക നിയമങ്ങളിൽ വെള്ളം ചേർത്തവരെന്ന നിലയിൽ..

മതത്തിന്റെ പേരിൽ പൗരന്മാരെ രണ്ടായി തിരിക്കുന്ന പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നവരെന്ന നിലയിൽ..

രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങളെ അട്ടിമറിക്കുന്നവരായതിനാൽ.. ജുഡീഷ്യറിയുടെയും എക്സിക്യൂട്ടീവിന്റെയും സ്വതന്ത്രാധികാരം കവരുന്നതിനാൽ..

രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ അട്ടിമറിക്കുന്നവരെന്ന നിലയിൽ..

എതിർശബ്ദങ്ങളെ നിയമവിരുദ്ധമായി ജയിലിലടക്കുന്നവരെന്ന നിലയിൽ..

തെരഞ്ഞെടുപ്പ് ജയത്തിനും മറ്റുമായി സൈന്യത്തെ ഉപയോഗപ്പെടുത്തി കൃത്രിമ യുദ്ധം സംഘടിപ്പിക്കുന്നവരെന്ന നിലയിൽ, അയൽ രാജ്യങ്ങളുമായുള്ള സൗഹൃദപൂർണ്ണമായ അന്തരീക്ഷം തകർക്കുന്നവരെന്ന നിലയിൽ..

രാജ്യത്തെ സാമ്പത്തികമായും സാംസ്കാരികമായും പതിറ്റാണ്ടുകൾ പിറകിലേക്ക് നയിച്ചവരെന്ന നിലയിൽ..

ഭരണഘടനയെ അട്ടിമറിക്കാനും രാജ്യത്തെ ഹിന്ദുരാഷ്ട്രമായി മാറ്റാനും ശ്രമിക്കുന്നതിനാൽ..
ആറ് വർഷം കൊണ്ട് ഇന്ത്യയെ ഏറ്റവും അസംതൃപ്തി നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിലെത്തിച്ചതിനാൽ…

ഉത്തരേന്ത്യയിൽ ബി.ജെ.പിയും അവരുടെ മുന്നണിയും ജനങ്ങളുടെ പ്രതിഷേധത്തിന് ഇരകളായിക്കൊണ്ടിരിക്കുകയാണ്. പുതിയ മേച്ചിൽപ്പുറങ്ങൾ തേടാൻ അവർ നിർബന്ധിതരായിരിക്കുന്നു.

വർഗ്ഗീയ ശക്തികളെ നമ്മുടെ സംസ്ഥാനത്ത് കാലുകുത്താൻ അനുവദിക്കുകയില്ലെന്ന് പ്രതിജ്ഞയെടുക്കുക. നിങ്ങളുടെ സമ്മതിദാനാവകാശം വിവേകത്തോടെ വിനിയോഗിക്കുക.

ബിജെപി-എൻഡിഎ സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകുകയില്ലെന്ന് തീരുമാനിക്കുക. സുഹൃത്തുക്കളെ അതിനായി പ്രേരിപ്പിക്കുക.

Brief: Need to defeat BJP RSS NDA candidates in Election

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x