Kerala

ഹരിയാന പോലീസും കേരള വൈദ്യൂതി ബോർഡും; നിസ്സഹായതയുടെ മരവിപ്പിൻ്റെ മേലെയുള്ള അധികാരത്തിൻ്റെ ഗർവ്

ഹരിയാനയിലെ നൂഹിൽ അധികാരികൾ വീടുകളും കെട്ടിടങ്ങളും യാതൊരു മുന്നറിയിപ്പുമില്ലാതെ പൊളിച്ച് നീക്കിയതും, ഇവിടെ കെ എസ് ഈ ബി ഒരു കർഷകൻ്റെ വാഴ കൃഷി നശിപ്പിച്ചതും തമ്മിൽ അത്യാവിശ്യം സാമ്യതകൾ ഉണ്ട്.

ഇത് രണ്ടും നിയമപ്രകാരം നിലനിൽക്കാത്തത് ആവാനും, വേണമെങ്കിൽ നിയമത്തിൻ്റെ വ്യാക്യാനങ്ങളിൽ പൊളിച്ച് ഒഴിവാക്കാനും വെട്ടി മാറ്റാനും ഒക്കെ കഴിയുന്ന തരത്തിലുള്ള വകുപ്പുകൾ എല്ലാം ഉണ്ടാവുക തന്നെ ചെയ്യും !

എന്നാൽ ഇതിനെല്ലാം അപ്പുറം, നിസ്സഹായരായ കുറെ മനുഷ്യരുണ്ട് ! ആ human factor പരിഗണിക്കാതെ നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുന്നവരും പറയുന്നവർക്കും ഒക്കെ ഒരേ ശബ്ദമാണ്, അധികാരത്തിൻ്റെ മർദ്ദനമുറകളുടെ ശബ്ദം !

ഈ നാട്ടിലെ പല ഔദ്യോഗിക സർക്കാർ കെട്ടിടങ്ങളടക്കം യാതൊരു ചട്ടങ്ങളും പാലിക്കാതെ നിലനിൽക്കുമ്പോഴും, പ്രിവിലേജുള്ളവരുടെ സ്ഥാപനങ്ങളും കെട്ടിടങ്ങളും വീടുകളും നിയമവിരുദ്ധമോ ക്രമം തെറ്റിച്ചോ നിലനിൽക്കുമ്പോൾ തന്നെയാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പില്ലാത്ത ഈ ബുൾഡോസർ രാജ് നടപ്പിലാക്കപ്പെടുന്നത് !

ഹരിയാനയിൽ മുസ്ലിങ്ങളുടെ ‘illegal’ കെട്ടിടങ്ങളും വീടുകളും ഒറ്റ രാത്രിയിൽ പൊളിച്ചവർക്കും കേരളത്തിൽ ഇലക്റ്റ്ട്രിക്ക് ലൈനിന് താഴെ ‘illegal’ വാഴ കൃഷി നടത്തിയ കർഷകൻ്റെ വിള വെട്ടിയിട്ടവർക്കും ഒരേ ശൈലിയാണ്, ഒരെ വികാരമാണ് !

അമിതാധികാരത്തിൻ്റെ ഗർവ് !
നിസ്സഹായതയുടെ മരവിപ്പിൻ്റെ മേലെയുള്ള അധികാരത്തിൻ്റെ കഴപ്പ് !

മനുഷ്യരുടെ നിസ്സഹായവസ്ഥയും പ്രശ്നങ്ങളും അവർക്കിടയിൽ നിലനിൽക്കുന്ന സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വിവേചനങ്ങളെയൊന്നും കണക്കിലെടുക്കാത്ത നിയമ പ്രക്രിയയുണ്ടല്ലോ, അതിലേറെ ജനദ്രോഹവും ജനാധിപത്യ വിരുദ്ധമായ മറ്റൊരു കാര്യമുണ്ടാവില്ല !

സംഘപരിവാറിന് ഇത് നിലനിൽപ്പിൻ്റെ പ്രശ്നമാണ്, മുസ്ലിങ്ങളെ ഉയർത്തികാണിച്ച് കൊണ്ടുള്ള വെറുപ്പ്-വൈകാരിക രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് ഒന്നുമില്ലാത്തവരോട് സംവാദം പോലും സാധ്യമല്ല, എന്നാൽ കേരളത്തിലെ കാര്യങ്ങളോട് മുഖം തിരിച്ച് ഹരിയാനയിലെ അതിക്രമങ്ങളിൽ രോഷം കൊള്ളുന്നവരെ തിരിച്ചറിയുക തന്നെ വേണം.

കുടിയൊഴിപ്പിക്കലിൻ്റെ ഭീതി അനുഭവിക്കാത്തവർക്കും ഒറ്റ രാത്രികൊണ്ട് തങ്ങളുടെ വരുമാന മാർഗം നിലച്ചു പോവാത്തവർക്കും ഇതൊക്കെ വെറും നിയമപ്രശ്നം മാത്രമായിരിക്കും.  

അനുഭവിക്കുന്നവർക്ക് അങ്ങനെയാവില്ലെല്ലോ… അവരുടെ കൂടെ നിൽക്കാൻ കഴിയുന്നില്ലെങ്കിൽ നമ്മുടെ രാഷ്ട്രീയത്തിന് കാര്യമായ കുഴപ്പമുണ്ട്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x