Social

മോട്ടിവേഷൻ-സെൽഫ് ലൗവ് വിൽപ്പനകൾ; യാഥാർത്ഥ്യങ്ങളെ മറക്കുന്ന സമൂഹവും

self help, self motivation-

സോഷ്യൽ മീഡിയക്കാലത്ത് ഏറ്റവും വിറ്റഴിക്കപ്പെടുന്ന ചരക്കുകളാണ് രണ്ടും.അത് പുസ്തകമായും പോസ്റ്റുകളായും വീഡിയോ രൂപത്തിലുമൊക്കെ ചുറ്റും കാണാം.

മനുഷ്യന് ജീവിക്കാൻ പ്രേരണകൾ ആവശ്യമാണ്. അതിന് motivation പ്രധാനമാണ്.

പക്ഷേ motivation ഒരു വിൽപ്പന ചരക്കാകുന്നതിൽ പല ട്രാപ്പുകളുമുണ്ട്. അതിൽ പറയുന്നതെല്ലാം പ്രായോഗികമല്ല, വെറുതെ കേട്ടിരിക്കാം എന്നതിനപ്പുറത്തേക്ക് സാമൂഹികമായ പ്രശ്നങ്ങളതിനുണ്ട്.

ഇത്തരം മോട്ടിവേഷണൽ സ്പീക്കർമാരും ബുക്കുകളും നിങ്ങളോട് ആവശ്യപ്പെടുന്നത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ‘peak’ നേടിയെടുക്കാനാണ്.

നിങ്ങൾ ജീവിതത്തിൽ വിജയം നേടാത്തതിന് നിങ്ങൾ മാത്രമാണ് കാരണമെന്നും നിങ്ങൾ പരിശ്രമിച്ചാൽ നിങ്ങൾക്ക് എന്തും നേടാമെന്നുമുള്ള കളവാണ് അവർ വിൽക്കുന്നത്.

ജീവിതത്തിൽ ഏതൊരു വ്യക്തിയുടെയും വിജയത്തെ നിർണ്ണയിക്കുന്നത് അയാളുടെ സ്വപരിശ്രമം ഒന്ന് മാത്രമല്ല. അയാൾക്ക് കിട്ടിയ structural,social and systamtic support കൂടിയാണ്. നിങ്ങൾ ജനിച്ചത് ഡോക്ടർമാരുടെ കുടുംബത്തിലാണെങ്കിൽ നിങ്ങളൊരു ഡോക്ടറായി തീരാനുള്ള സാധ്യത ഏറെയാണ്.

എന്നാൽ ഒരു ചെരുപ്പുകുത്തിയുടെ മകൾക്ക് ഡോക്ടറായി വളരാനുള്ള സാമൂഹിക, സാംസ്കാരിക സാമ്പത്തിക മൂലധനം ചുറ്റുമില്ല. വെറും motivated പരിശ്രമം കൊണ്ട് അതവർക്ക് നേടാനുമാകില്ല. (അവിടെയാണ് reservation പ്രസക്തമാകുന്നത്.)

നിങ്ങൾ വളർന്ന കുടുംബാന്തരീക്ഷം abusive ആണെങ്കിൽ നിങ്ങളുടെ ശാരീരിക -മാനസിക ശേഷികൾ ദുർബലമാകും, അങ്ങനെ ഒരാളുടെ effort മാത്രമാകില്ല അയാളുടെ വിജയം നിശ്ചയിക്കുന്നത്.

ചുരുക്കത്തിൽ പരിശ്രമിച്ചാൽ എന്തും നേടിയെടുക്കാം എന്ന, മോട്ടിവേഷൻ വിൽപ്പനക്കാരുടെ കളവ് വിശ്വസിച്ച് അവർ നിശ്ചയിച്ച unrealistic സ്വപ്നങ്ങൾ നിങ്ങൾക്ക് നേടാൻ കഴിയാതെ വരുമ്പോൾ,

അത് നിങ്ങളുടെ മാത്രം പ്രശ്നമാണെന്ന് കരുതി നിങ്ങൾ നിരാശരാകാം

വ്യവസ്ഥാപിതമായ ചൂഷണത്തിന് അതിലുള്ള പങ്ക് തിരിച്ചറിയാതെ, നിങ്ങൾ കഴുതകളെ പോലെ വീണ്ടും വീണ്ടും തങ്ങളിലേക്ക് ചുരുങ്ങി പണിയെടുത്തേക്കാം.

പക്ഷേ ചൂഷണത്തിന് ഉത്തരവാദികളായ സമൂഹത്തിനും സ്റ്റേറ്റിനുമെതിരെ വിരലനക്കാൻ നിങ്ങൾക്കാകുന്നില്ലെങ്കിൽ, നിങ്ങളും നിങ്ങളുടെ വരും തലമുറയും രക്ഷപ്പെടാൻ പോകുന്നില്ലെന്നതാണ് സത്യം.

നിങ്ങളുടെ പരിശ്രമത്തിന് മാത്രമല്ല, ചുറ്റുപാടുകൾക്ക് കൂടി നിങ്ങളുടെ ശേഷിയിൽ പങ്കുണ്ട്.

മറ്റൊരു social media ട്രെന്റാണ് self love. ടോക്സിക്കായ സമൂഹത്തിൽ സ്വയം സ്നേഹിച്ചും ലാളിച്ചും അതിജീവിക്കാനുള്ള ശ്രമം.

ഒരു പരിധിവരെ അത് നല്ലതാണ്. ആ self love നിങ്ങൾക്ക് മറ്റു മനുഷ്യരെയും സമൂഹത്തെയും ആരോഗ്യകരമായി സ്നേഹിക്കാൻ കഴിയുന്ന പരിധിക്കുള്ളിലാണെങ്കിൽ മാത്രം.

അതിനപ്പുറത്തേക്ക് സ്വാർത്ഥരായി അവനവനിസത്തിലേക്ക് മാത്രം ഒതുങ്ങി നിൽക്കുന്നതാണ് self love എങ്കിൽ ഒരു വ്യക്തി എന്ന നിലയിലും ഒരു സാമൂഹിക ജീവി എന്ന നിലയിൽ നിങ്ങൾ കൂടുതൽ തളർന്നു പോവുകയേ ഉള്ളു.

കാരണം മാനസികമായും ശാരീരികമായും സാമൂഹിക ജീവി ആയല്ലാതെ മനുഷ്യന് നിലനിൽപ്പില്ല.

നേരത്തെ പറഞ്ഞ മോട്ടിവേഷന്റെ അതേ പ്രശ്നം self love-നുമുണ്ട്. നിങ്ങളുടെ സന്തോഷത്തിന്റെ കാരണം നിങ്ങൾ മാത്രമാണെന്ന് അത് നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. സമൂഹത്തിനും സ്റ്റേറ്റിനും അതിൽ പങ്കില്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്നു.

പൗരർ ഇവ രണ്ടിനെയും ചോദ്യം ചെയ്യാതെ തങ്ങളിലേക്ക് ചുരുങ്ങി ജീവിക്കുന്നു.

ക്യാപറ്റിലിസ്റ്റ് സമൂഹത്തിനും അതിന്റെ തണലിൽ പന്തലിക്കുന്ന സ്റ്റേറ്റിനും അതാണ് വേണ്ടതും.

മോട്ടിവേഷനും ആത്മപരിലാളനയുമൊക്കെ നല്ലത് തന്നെ, പക്ഷേ അതിനൊരു ആരോഗ്യകരമായ പരിധിയുണ്ട്.

അതിനപ്പുറത്തേക്ക് നിങ്ങളുടെ welfare-നെ നിശ്ചയിക്കുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളുണ്ട്. അവയോട് കൂടി ഇടപെടാതെ നിങ്ങളുടെയും നിങ്ങളുടെ തലമുറയുടെയും welfare പൂർത്തിയാകില്ല.

Shafi poovathingal

3 3 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x