IndiaNews

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 53 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 53,08,015 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ കൊവിഡ് മരണ നിരക്കും കുതിച്ചുയരുകയാണ്. ആകെ മരണസംഖ്യ 85,625 ആയി ഉയര്‍ന്നു. അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ ആശ്വാസകരമായ വര്‍ധനവ് രേഖപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 95,880 പേര്‍ രോഗമുക്തി നേടി. ഇതോടെ 4,208,431 പേരാണ് ഇതുവരെ രാജ്യത്തുടനീളം രോഗമുക്തരായി ആശുപത്രി വിട്ടത്. 79.29 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
1,013,958 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഐ.സി.എം.ആര്‍ പുറത്തുവിട്ട കണക്കുപ്രകാരം 6.24 കോടി സാംപിളുകള്‍ ഇതുവരെ രാജ്യത്ത് പരിശോധിച്ചു. വെള്ളിയാഴ്ച മാത്രം 8,81,911 സാംപിളുകള്‍ പരിശോധിച്ചു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x