Entertainment

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുന്നു; നായകനായി പൃഥ്വിരാജ്

ബ്രിട്ടീഷുകാർക്കെതിരെ ചരിത്രത്തിൽ തുല്യതയില്ലാത്ത പോരാട്ട വീര്യം കാഴ്ചവെച്ച സ്വാതന്ത്ര്യ സമര സേനാനിയും ഇതിഹാസവുമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കാന്‍ ആഷിക് അബു. വാരിയംകുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പൃഥ്വിരാജ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ റോളില്‍. അടുത്ത വര്‍ഷം ചിത്രീകരണമാരംഭിക്കും.

ഉണ്ട എന്ന സിനിമയുടെ രചയിതാവ് ഹര്‍ഷദും നവാഗതനായ റമീസും ചേര്‍ന്നാണ് തിരക്കഥ. നേരത്തെ വിക്രമിനെ നായകനാക്കി അന്‍വര്‍ റഷീദ് ഇതേ പ്രൊജക്ട് ചെയ്യാന്‍ ആലോചന നടത്തിയിരുന്നു. 1921ലെ മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികമായ 2021ല്‍ ചിത്രീകരിക്കാനാണ് തീരുമാനം.

പൃഥ്വിരാജ് സുകുമാരന്‍ സിനിമയെക്കുറിച്ച്

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു.

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന…

Posted by Prithviraj Sukumaran on Sunday, June 21, 2020

മുഹസിന്‍ പരാരി കോ ഡയറക്ടറാകുന്ന പ്രൊജക്ടിന് ക്യാമറ ചലിപ്പിക്കുന്ന ഷൈജു ഖാലിദ് ആണ്. സിക്കന്ദര്‍, മൊയ്തീന്‍ എന്നിവരാണ് നിര്‍മ്മാണം. സൈജു ശ്രീധരന്‍ എഡിറ്റിംഗും, ജ്യോതിഷ് ശങ്കര്‍ കലാസംവിധാനവും, സമീറാ സനീഷ് വസ്ത്രാലങ്കാരവും ബെന്നി കട്ടപ്പന നിര്‍മ്മാണ നിയന്ത്രണവും നിര്‍വഹിക്കും.

കോംപസ് മുവീസും ആഷിക് അബുവും റിമാ കല്ലിങ്കലും നേതൃത്വം നല്‍കുന്ന ഒപിഎം സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം.

Tags
Show More

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Back to top button
Close