സ്റ്റാൻ സാമിയുടെ കൊലപാതകത്തിൽ ഭരണകൂട ഭീകരതയെക്കാൾ അശ്ലീലമായി തോന്നിയത് പ്രതിപക്ഷത്തിൻറെ ഉരുണ്ടുകളിയാണ്.
RSS കാർ അവരുടെ ഹിന്ദുത്വ അജണ്ട കൃത്യമായി എഴുതിവെക്കുകയും നിരന്തരം പറയുകയും ചെയ്യുന്നുണ്ട്. സ്റ്റാൻ സാമിയുടെ കൊലപാതകം പോലും പച്ചക്ക് ന്യായീകരിക്കുന്നുണ്ട്, അതവരുടെ രാഷ്ട്രീയമാണ്.
എന്നാൽ പ്രതിപക്ഷമോ…?
ഇന്നലെ സോണിയാ ഗാന്ധി, ശരത് പവാർ, മമത ബാനർജി തുടങ്ങിയവർ ഒപ്പിട്ട ഒരു നിവേദനം രാഷ്ട്രപതിക്ക് കൊടുത്തിട്ടുണ്ട്. സ്റ്റാൻ സാമിക്ക് നീതി കിട്ടണമത്രെ..! മരണത്തിന് ഉത്തര വാദികളായവരെ ശിക്ഷിക്കണമത്രെ…!
വെള്ളം കുടിക്കാനുള്ള സ്ട്രോ പോലും നിഷേധിച്ചതടക്കം ആ മനുഷ്യനെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന വിവരം പല തവണ മാധ്യമങ്ങളിൽ ചർച്ചയായതാണ്, തിരിഞ്ഞു നോക്കിയിട്ടില്ല ഈ പ്രതിപക്ഷ മലരുകൾ.
CPM നേതാക്കളുടെ വകയുമുണ്ട് ചാരിത്ര്യ പ്രസംഗം. തോമസ് ഐസക്കൊക്കെ UAPA ക്കെതിരെ നീട്ടി വലിച്ച് പ്രബന്ധമെഴുതുകയാണ്, ഒരു തെളിവുമില്ലാത്ത കേസിൽ സ്വന്തം പാർട്ടിക്കാരനായ താഹയെ UAPA ചുമത്തി അകത്തിട്ട ശേഷം നടത്തുന്ന വൃത്തികെട്ട ചാരിത്ര്യ പ്രസംഗം.
ഇന്ത്യയിലെ വിവിധ ജയിലുകളിൽ വിചാരണത്തടവുകാരായി കിടക്കുന്നത് ആയിരക്കണക്കിന് മനുഷ്യരാണ്. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജയിലിലിട്ട സ്റ്റാൻ സാമിയെ ഒരിക്കൽ പോലും പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിട്ടില്ലെന്നോർക്കണം.
അതേ കേസിൽ എത്രയോ ബുദ്ധി ജീവികളും ആക്ടിവിസ്റ്റുകളും അകത്ത് കിടക്കുന്നുണ്ട്. അവർക്കെതിരെ തെളിവുകൾ കെട്ടിച്ചമച്ചതിൻറെ ഒരുപാട് വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും പല തവണ ചർച്ചക്ക് എടുത്തിട്ടുണ്ട്.
പ്രതിപക്ഷത്തിൻറെ കയ്യിലുമുണ്ട് സ്റ്റാൻ സാമിയുടെ ചോര. സ്റ്റാൻ സാമിയുടെ കൊലപാതകത്തിൽ ഭരണകൂട ഭീകരതയെക്കാൾ അശ്ലീലമായി…Posted by Abid Adivaram on Tuesday, 6 July 2021
ഹിന്ദുത്വ-കോർപറേറ്റ് കൂട്ടുകെട്ടിനെതിരെ നിരന്തരം സംസാരിച്ചത് മാത്രമാണ് ഇവർ ചെയ്ത തെറ്റെന്ന് ആർക്കാണറിയാത്തത്..? മലയാളികളായ റോണാ വിൽസണും, ഹനി ബാബുവും, അനൂപ് മാത്യു ജോർജും ഉൾപ്പടെയുള്ളവർ സ്റ്റാൻസാമി കിടന്ന അതേ ജയിലിലുണ്ട്.
പ്രതിപക്ഷത്തെ ഫാസിസ്റ്റു വിരുദ്ധ തള്ളുകമ്പനി അവർക്ക് വേണ്ടി മിണ്ടുന്നുണ്ടോ…?
ഇന്ത്യയിൽ ഏറ്റവും അധികം കസ്റ്റഡി മരണങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു പോലീസുകാരൻ പോലും ഇതിൻറെ പേരിൽ ശിക്ഷിക്കപ്പെട്ടിട്ടില്ല.
പക്ഷെ 20 വർഷം മുമ്പ് നടന്ന കസ്റ്റഡി മരണത്തിൻറെ പേരിൽ, മരണം നടന്ന സ്റ്റേഷൻ ഉൾപ്പെടുന്ന ജില്ലയുടെ പോലീസ് സൂപ്രണ്ടായിരുന്ന ഒരു മനുഷ്യനെ മൂന്ന് വർഷമായി അകത്തിട്ടിട്ടുണ്ട്, സഞ്ജീവ് ഭട്ട്.
സോണിയയോ, രാഹുലോ, പവാറോ, മമതയോ തിരിഞ്ഞു നോക്കിയിട്ടുണ്ടോ ആ മനുഷ്യനെ…?! മോഡിക്കെതിരെ നിരന്തരം സംസാരിച്ചത് മാത്രമാണ് സഞ്ജീവ് ചെയ്ത തെറ്റെന്ന് ആർക്കാണറിയാത്തത്.?
ഫാസിസം ഭയപ്പെടുത്തുമ്പോൾ ചെറുത്തു നിൽക്കുന്ന മനുഷ്യരിൽ ചിലരെ അവർ അഴിക്കുള്ളിലാക്കും, ബാക്കിയുള്ളവരെ പേടിപ്പിക്കാനാണത്.
എന്നാൽ ഫാസിസ്റ്റ് വിരുദ്ധ സമൂഹം ജയിലിലാക്കപ്പെടുന്നവർക്ക് പരസ്യമായ പിന്തുണ നൽകിയാൽ ഭയമില്ലാതാകും കൂടുതൽ പേർ ശബ്ദിക്കാൻ ധൈര്യം കാണിക്കും.
നിർഭാഗ്യവശാൽ ഇന്ത്യയിലെ കോൺഗ്രസും സി പി എമ്മും ഉൾപ്പടെയുള്ള പ്രതിപക്ഷകക്ഷികൾ നമ്മൾ വിചാരിക്കുന്നയത്രയൊന്നും ഫാസിസ്റ്റ് വിരുദ്ധരല്ല. ജനാധിപത്യ ഇന്ത്യയെ നിലനിർത്താനുളള പോരാട്ടത്തിൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തടസ്സവും ഈ പ്രതിപക്ഷ പാർട്ടികളാണ്.
അവർ ആരുടെ പക്ഷത്താണെന്ന് അവർക്കു പോലും ധാരണയില്ല. ഒറ്റുകാരുടെ നിഴലാട്ടം പ്രതിപക്ഷ മുഖങ്ങളിലുണ്ടെന്ന് പറയാതെ വയ്യ.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS