ഒരൊറ്റ ഒപ്റ്റിക്കൽ ചിപ്പിൽ നിന്നും ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റുമായി ഗവേഷകർ
സെക്കൻഡുകൾക്കുള്ളിൽ 1,000 ഹൈ-ഡെഫനിഷൻ മൂവികൾ ഡൊൺലോഡ് ചെയ്യാൻ കഴിവുള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് തങ്ങൾ കൈവരിച്ചു എന്ന് ഓസ്‌ട്രേലിയൻ ഗവേഷകർ അവകാശപ്പെട്ടു .
മോനാഷ്, സ്വിൻബേൺ, ആർ.എം.ടി സർവ്വകലാശാലകളിൽ നിന്നുള്ള ടീമുകൾ ഒരൊറ്റ പ്രകാശ സ്രോതസ്സിൽ നിന്ന് സെക്കൻഡിൽ 44.2 ടെറാബിറ്റ് (ടിബിപിഎസ്) ലോക റെക്കോർഡ് ഡാറ്റാ വേഗത വിജയകരമായി പരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു.
അതിവേഗം, ബഹുദൂരം !
ഒരേ സമയം മെൽബണിലെ 1.8 ദശലക്ഷം വീടുകളുടെ അതിവേഗ ഇന്റർനെറ്റ് കണക്ഷനുകളെ പിന്തുണയ്ക്കുന്നതിനുള്ള ശേഷി ഈ സാങ്കേതികവിദ്യയ്ക്കുണ്ട്, മാത്രമല്ല ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് പീക്ക് പീരിയഡുകളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാം എന്നും അവർ അവകാശപ്പെടുന്നു
ഈ അളവിലുള്ള പരീക്ഷണങ്ങൾ സാധാരണയായി ലബോറട്ടറികളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, നിലവിലുള്ള ആശയവിനിമയത്തിനു വേണ്ടിയുള്ള ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ച് ഈ റെക്കോർഡ് വേഗത കൈവരിക്കാൻ ടീമിന് കഴിഞ്ഞു എന്ന് അവർ വിവരിക്കുകയുണ്ടായി. അവിടെ അവർക്ക് ഈ വേഗതയിൽ ഉള്ള നെറ്റ്‌വർക്ക് കാര്യക്ഷമമായി ലോഡ്-ടെസ്റ്റ് ചെയ്യാൻ കഴിഞ്ഞു എന്ന് വ്യെക്തമാക്കി .
80 ലേസറുകൾക്ക് പകരം മൈക്രോ കോമ്പ് എന്നറിയപ്പെടുന്ന ഒരൊറ്റ ഉപകരണം ഉപയോഗിച്ച് അവർ പുതിയ ഉപകരണം ലബോറട്ടറിയിൽ ഉപയോഗിക്കുകയുണ്ടായി (ചിത്രം നോക്കുക), ഇത് നിലവിലുള്ള ടെലികമ്മ്യൂണിക്കേഷൻ ഹാർഡ്‌വെയറിനേക്കാൾ ചെറുതും ഭാരം കുറഞ്ഞതുമാണ്. (It was planted into and load-tested using existing infrastructure)
ഒരു ഫീൽഡ് ട്രയലിൽ ആദ്യമായാണ് ഏതെങ്കിലും തരത്തിൽ ഉള്ള മൈക്രോ കോംബ് ഉപയോഗിക്കുന്നത്, കൂടാതെ ഒരു ഒപ്റ്റിക്കൽ ചിപ്പിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഏറ്റവും ഉയർന്ന ഡാറ്റ കൈവശമുള്ളതും ഇത് ആദ്യമാണ്.
ആശയവിനിമയങ്ങളുടെ ഭാവി
“വിദൂര ജോലി, സാമൂഹ്യവൽക്കരണം, സ്‌ട്രീമിംഗ് എന്നിവയ്‌ക്കായി ഇൻറർനെറ്റ് ഉപയോഗിക്കുന്നതിന്റെ അഭൂതപൂർവമായ എണ്ണം കാരണം, ഇൻറർനെറ്റ് ഉപയോഗത്തിന്റെ basic infrastructure രണ്ട് മൂന്ന് വർഷത്തിനുള്ളിൽ എങ്ങനെ നിലനിർത്താമെന്നതിന്റെ ഒരു സൂക്ഷ്മ നിരീക്ഷണം ഞങ്ങൾക്ക് നിലവിൽ ഇതിൽ ലഭിക്കുന്നുണ്ട് . ഞങ്ങളുടെ ഇന്റർനെറ്റ് കണക്ഷനുകളുടെ ശേഷി അളക്കാൻ ഇതുമൂലം ഞങ്ങൾക്ക് കഴിയുമെന്ന് ഈ റിസൾട്ട് ശരിക്കും കാണിക്കുന്നു” പഠനത്തിന്റെ സഹ-പ്രധാനരചയിതാവ് മോനാഷ് സർവകലാശാലയിലെ ഡോ. ബിൽ കോർകോറാൻ പറഞ്ഞു.
ഇപ്പോളും ഭാവിയിലും ആശയവിനിമയ ശൃംഖലകളുടെ നട്ടെല്ലായി മാറാൻ കഴിവുള്ള എൻബിഎൻ (നാഷണൽ ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക്) പ്രോജക്റ്റിന് നന്ദി, കാരണം നിലവിൽ ഉള്ള ഫൈബറുകളുടെ കഴിവാണ് ഞങ്ങളുടെ ഈ ഗവേഷണം വ്യക്തമാക്കുന്നത്. അല്ലെങ്കിൽ ഇത്രയും സ്പീഡുള്ള ഇന്റർനെറ്റ് കണക്ഷൻ കൈകാര്യം ചെയ്യാൻ എങ്ങനെ സാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
44.2 ടിബിപിഎസ് എന്ന പരമാവധി ഡാറ്റാ വേഗത കൈവരിക്കുന്നത് നിലവിലുള്ള ഓസ്‌ട്രേലിയൻ ഇൻഫ്രാസ്ട്രക്ചറിന്റെ potential ആണ് യഥാർത്ഥത്തിൽ കാണിക്കുന്നുവെന്ന് പ്രോജക്ടിൽ പ്രവർത്തിച്ച പ്രൊഫസർ മിച്ചൽ പറഞ്ഞു. വലുപ്പവും ഭാരവും ചെലവും വർദ്ധിപ്പിക്കാതെ നിലവിലെ ട്രാൻസ്മിറ്ററുകളെ സെക്കൻഡിൽ നൂറുകണക്കിന് ജിഗാബൈറ്റിൽ നിന്ന് സെക്കൻഡിൽ പതിനായിരക്കണക്കിന് ടെറാബൈറ്റുകളിലേക്ക് ഉയർത്തുക എന്നതാണ് പദ്ധതിയുടെ ഭാവി ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച (published on 22 may 2020) ഈ കണ്ടെത്തലുകൾക്ക് ഓസ്‌ട്രേലിയയുടെ അടുത്ത 25 വർഷത്തെ ടെലികമ്മ്യൂണിക്കേഷൻ ശേഷി വേഗത്തിൽ ട്രാക്കുചെയ്യാനുള്ള കഴിവ് മാത്രമല്ല, ഈ ഗാർഹിക സാങ്കേതികവിദ്യ ലോകമെമ്പാടും വ്യാപിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.
പ്രപഞ്ചത്തിലെ വസ്തുക്കളേയും അവയ്ക്കു പിന്നിൽ പ്രവർത്തിക്കുന്ന ഭൗതിക പ്രതിഭാസങ്ങളേയും കുറിച്ചുള്ള അറിവുകൾക്ക് രമ്യയുടെ ഫേസ്ബുക്ക് സന്ദർശിക്കുക. യൂട്യൂബ് ചാനലും സന്ദർശിക്കുക.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS