KeralaNews

സംസ്ഥാനത്ത് മിനിമം ബസ് ചാര്‍ജ് വർദ്ധിക്കും

സംസ്ഥാനത്ത് ബസ് മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയായി വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ. കര്‍ശന നിബന്ധനകളോടെ ജില്ലക്കകത്ത് ഹ്രസ്വ ദൂര സര്‍വീസുകള്‍ അനുവദിച്ചാണ് ചാര്‍ജ് വര്‍ധനക്ക് ശിപാര്‍ശ ചെയ്തത്. സാധാരണ രീതിയിൽ പൊതു ഗതാഗതം ഉണ്ടാകില്ല.ഹോട്ട് സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ മാത്രമാണ് ബസ് യാത്രക്കുള്ള അനുമതിയെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. അന്തര്‍ ജില്ലാ,അന്തർ സംസ്ഥാന യാത്രകള്‍ പെട്ടെന്നുണ്ടാകില്ലെന്നും ഹോട്ട് സ്പോട്ട് അല്ലാത്തയിടങ്ങളില്‍ ഓട്ടോറിക്ഷ,ടാക്സി സർവീസുകള്‍ നടത്താമെന്നും മന്ത്രി അറിയിച്ചു.

Show More

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

Back to top button
Close