ജൂലൈയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജമ്മു കശ്മീരിൽ (ജി & കെ) 4 ജി ഇന്റർനെറ്റ് പുന സ്ഥാപിക്കാൻ സാധ്യമല്ല എന്ന് പറഞ്ഞതിന് ശേഷം കേന്ദ്രഭരണ പ്രദേശത്തിന്റെ ലെഫ്റ്റനന്റ് ഗവർണർ ജി.കെ. മർമു ഹൈസ്പീഡ് ഇൻറർനെറ്റ് ഒരു പ്രശ്നമാകരുതെന്ന് പറഞ്ഞതിൽ നിന്ന് സർക്കാരിന്റെ മാനസികാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് പ്രത്യാശ നൽകിയിരുന്നു.
അതിനു മുമ്പ്, ജൂലൈ 14 ന് അമർനാഥ് യാത്രയുമായി മുന്നോട്ട് പോയി ടൂറിസം പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ജൂലൈ 21 ന് ഷെഡ്യൂൾ പുനരാരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഇത് ഉപേക്ഷിച്ചത്.
രാഷ്ട്രീയ കളികൾക്കുള്ള ഏറ്റവും പുതിയ മൈതാനമായി ജമ്മു കശ്മീർ മാറി. ഇന്ത്യൻ സർക്കാർ ആർട്ടിക്കിൾ 370 അസാധുവാക്കുകയും ആർട്ടിക്കിൾ 35 എ റദ്ദാക്കുകയും രാജ്യത്തെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനസംഘടിപ്പിക്കുകയും ചെയ്ത 2019 ഓഗസ്റ്റ് 5 മുതൽ ഈ മേഖലയിൽ അനിശ്ചിതത്വം തുടരുകയും കടുത്ത നിയന്ത്രണങ്ങൾ നടപ്പിൽ വരുത്തുകയും ചെയ്തു.
ആർട്ടിക്കിൾ 370; ഒരു വർഷം പൂർത്തിയാവുമ്പോൾ
അഭ്യൂഹങ്ങൾ, അമർനാഥ് യാത്ര പെട്ടെന്ന് നിർത്തിവയ്ക്കൽ, വിനോദസഞ്ചാരികളോട് സംസ്ഥാനം വിടാൻ ആവശ്യപ്പെട്ടത് മുതൽ സൈനികരെ അധികമായി അണിനിരത്തുകയും, മൂന്ന് മാസത്തേക്ക് സാധനങ്ങൾ സംഭരിക്കാനുള്ള സർക്കാർ ഉത്തരവുകളും മറ്റും ആയിരുന്നു തുടക്കം. ഇന്ന് അതിന്റെ ഒരു വർഷം പൂർത്തിയാവുകയാണ്.
ആർട്ടിക്കിൾ 370 റദ്ധാക്കിയതിന്റെ ഒന്നാം വാർഷികത്തിൽ 10 ദിവസത്തെ ആഘോഷത്തിന് ആണ് ബിജെപി തയ്യാറെടുക്കുന്നത്. എന്നാൽ എല്ലാ ഭാഗങ്ങളിലും, ജമ്മുവിന്റെ ഹിന്ദു ഭൂരിപക്ഷ മേഖലയിലും ബുദ്ധ ഭൂരിപക്ഷമായ ലഡാക്കിലെ ലേ ജില്ലയുൾപ്പെടെ മേഖലയിലും കടുത്ത നിരാശ നിഴലിച്ചുനിലനിൽക്കുന്നു.
കശ്മീരിൽ നിന്ന് വ്യത്യസ്തമായി ലേയും ജമ്മുവും ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. എന്നാൽ ഭീകരമായ ലോക്ക്ഡണും, അറസ്റ്റുകളും, മറ്റും മൂലം ഉണ്ടാകുന്ന ഭയത്തിന്റെ അന്തരീക്ഷത്തിനിടയിൽ ഞെട്ടലോടും ഭയാനകതയോടും കൂടിയുള്ള ജീവിതമാണ് കഷ്മീരികൾ അനുഭവപ്പെട്ടത്. ലഡാക്കിന്റെ ബുദ്ധമതക്കാർ വളരെക്കാലമായി കേന്ദ്ര ഭരണ പദവി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജമ്മുവിന്റെ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം, J&K യുടെ പ്രത്യേക പദവി എടുത്തു മാറ്റിയതിലൂടെയുള്ള വിജയബോധം സംസ്ഥാന പദവി നഷ്ടപ്പെട്ടെങ്കിലും അവരെ നിഷബ്ധമാക്കി.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന്റെ പ്രശനങ്ങൾ മനസ്സിലാക്കാൻ പുതിയ നിയമങ്ങൾക്കനുസൃതമായി നിയമങ്ങളും മറ്റും രൂപപ്പെടാൻ തുടങ്ങുമ്പോഴാണ്.
പുതിയ നിയമങ്ങളും ആശങ്കകളും
പഴയ സംസ്ഥാനത്തെ ആളുകൾക്ക് ജോലി, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, ഭൂമി, ബിസിനസ്സ് എന്നിവയ്ക്കുള്ള പ്രത്യേക അവകാശം നഷ്ടപ്പെടും. ഡൊമസിൽ നിയമം ജോലികളുടെ കാര്യത്തിൽ മാത്രമേ ബാധകമാകൂ, മാത്രമല്ല അതിന്റെ സ്വഭാവം ഇതിനകം തന്നെ വളരെ ഇളവുകൾ വരുത്തിയതുമാണ്. മാത്രമല്ല ലക്ഷക്കണക്കിന് കഷ്മീരികൾ അല്ലാത്ത താമസക്കാർക്ക് പ്രയോജനം ലഭിക്കുകയും ചെയ്യും.
തൊഴിലില്ലായ്മ ഇതിനകം യുവാക്കളെ കാര്യമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, SICOP, SIDCO and J&K Minerals Limited തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ (പിഎസ്യു) സർക്കാർ അടച്ചുപൂട്ടുന്നതോടെ യുവാക്കൾക്കിടയിലെ കാര്യങ്ങൾ കൂടുതൽ ദുരിത തലത്തിലെത്തിക്കുന്നു. സർക്കാർ ജോലികളിലെ പുതിയ തൊഴിലവസരങ്ങളിലേക്ക് ഉള്ള നല്ലൊരു പങ്ക് അവർക്ക് നഷ്ടപ്പെടുക മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങൾ ഇല്ലതെയാവുന്ന മുറക്ക് സ്വകാര്യമേഖലയിലെ തൊഴിൽ വിപണിയിൽ പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്യുമെന്നതാണ് പ്രാദേശിക യുവാക്കളുടെ ആശങ്ക.
കോളേജ്, യൂണിവേഴ്സിറ്റി പ്രവേശനങ്ങൾക്കും ഭൂമിയുടെ ഉടമസ്ഥാവകാശവുമായി സംബന്ധിച്ചും ഇപ്പോൾ നിലവിലുള്ള പരിമിതമായ സംരക്ഷണം പോലും നഷടപ്പെടുമെന്നും, ജമ്മു കശ്മീർ അതിന്റെ അയൽ സംസ്ഥാനമായ ഹിമാചൽ പ്രദേശിനേക്കാളും അല്ലെങ്കിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ സംഘർഷഭരിതമായ സംസ്ഥാനങ്ങളേക്കാളും തുറക്കപ്പെടുമെന്നും അവർ ഭയക്കുന്നു.
പുറത്തു നിന്നുള്ള നിക്ഷേപങ്ങളും പ്രതിസന്ധികളും
ഈ മേഖലയിലെ നില കണക്കിലെടുത്ത് പ്രകൃതിവിഭവങ്ങളിൽ കൂടുതൽ നിക്ഷേപങ്ങൾക്ക് സാധ്യതയുണ്ട് എന്നും അത് പരിസ്ഥിതിയെയും പ്രദേശവാസികളുടെ സാമ്പത്തിക സാധ്യതകളെയും ദോഷകരമായി ബാധിക്കുമെന്നും അവർ ആശങ്കപ്പെടുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യൻ സർക്കാർ കശ്മീരിൽ ബിസിനസുകളും വ്യവസായങ്ങളും ആരംഭിക്കുന്നതിന് പുറത്തുനിന്നുള്ള നിക്ഷേപകരെ ക്ഷണിക്കുന്നതിനായി ലാൻഡ് ബാങ്കുകൾ സൃഷ്ടിക്കുകയാണെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുന്നു. ഇതനുസരിച്ച്, ലെഫ്റ്റനന്റ് ഗവർണറുടെ കീഴിലുള്ള ജമ്മു കശ്മീർ ഭരണകൂടം വ്യാവസായിക അടിസ്ഥാന സൗകര്യ വികസനത്തിനായി കശ്മീർ മേഖലയിലെ 203,020 ഏക്കർ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് 15,000 ഏക്കർ ഭൂമി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. നദികൾ, അരുവികൾ, മറ്റ് ജലാശയങ്ങൾ എന്നിവയുടെ ഭാഗമോ സമീപമോ ആയതിനാൽ ഈ ഭൂമിയുടെ ഭൂരിഭാഗവും പാരിസ്ഥിതിക ലോലപ്രദേശത്തിന്റെ ഭാഗമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. ജമ്മുവിൽ 42,000 ഏക്കർ സർക്കാർ ഭൂമി വികസനത്തിനായി സമാനമായി കണ്ടെത്തിയിട്ടുണ്ട്.
ജമ്മു കശ്മീരിലുടനീളം 37 സ്ഥലങ്ങളിൽ വ്യാവസായിക എസ്റ്റേറ്റുകൾ സ്ഥാപിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന് അനുകൂലമായി 9654 Kanals ഭൂമി കൈമാറാൻ ജൂലൈ 24 ന് ജമ്മു കശ്മീർ ഭരണകൂടം അനുമതി നൽകി.
കഴിഞ്ഞ ഒരു വർഷത്തിനിടെ 50,000 കോടി രൂപയുടെ സാമ്പത്തികനഷ്ടം മൂലം തകർന്ന പ്രാദേശിക ബിസിനസുകാരുടെ ഉത്കണ്ഠകൾ ‘പുറത്തുനിന്നുള്ളവർ’ വരുന്നതൊട് കൂടി സാരമായി ബാധിക്കുമെന്നും അവർ ഭയക്കുന്നു. അവർക്ക് പുറത്തുനിന്നുള്ളവരോട് മത്സരിക്കാനാകില്ല. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് മണൽ ഖനനം, കല്ല് ക്വാറിംഗ് കരാറുകൾ നൽകിയിട്ടുള്ള രീതികൾ ആശങ്കാജനകമാണ്, അവർക്ക് മികച്ച കൊട്ടേഷൻ നൽകാനുള്ള പണശക്തിയുണ്ട് എന്ന് മാത്രമല്ല, അവർക്ക് ടെൻഡറിൽ പങ്കെടുക്കാൻ അനിയന്ത്രിതമായ ഇന്റർനെറ്റ് സൌകര്യവും ലഭിക്കുന്നുണ്ട്.
ഗോത്രപദവി സംരക്ഷണം, നിക്ഷേപത്തിനായി ഭൂമി തുറന്നുകൊടുക്കുന്നതിനുള്ള പാരിസ്ഥിതിക തകർച്ച, അതിർത്തികളിൽ ചൈനയുമായുള്ള സംഘർഷങ്ങൾ എന്നിവ സംബന്ധിച്ച് ലഡാക്കിലെ ആളുകൾക്കിടയിലും ഉത്കണ്ഠകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഭൂമിശാസ്ത്രപരവും മതപരവും പ്രാദേശികവുമായ എല്ലാ വിഭജനങ്ങളെയും മറികടന്ന് ജോലി, ഭൂമി, ബിസിനസ്സ് എന്നിവ നഷ്ടപ്പെടുന്നതിന്റെ ഉത്കണ്ഠ ഇവിടെ സാധാരണയായി. അതിന്റെ കൂടെയാണ് സംസ്ഥാന പദവി നഷ്ടപ്പെട്ടതിന്റെ രാഷ്ട്രീയ മാനങ്ങളും.
മുസ്ലീങ്ങളോടുള്ള ബിജെപിയുടെ വിദ്വേഷവും രാജ്യത്ത് ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശത്തിന്റെ നിലനിൽപ്പിനോടുള്ള കടുത്ത അസഹിഷ്ണുതയും പ്രചോദനം ഉൾക്കൊണ്ട് ജനസംഖ്യാപരമായ മാറ്റത്തിന്റെ പദ്ധതി കശ്മീരിലും മറ്റിടങ്ങളിലെ മുസ്ലിംകൾക്കും ഭീഷണിയായിരിക്കാം. തിരഞ്ഞെടുപ്പ് നിയോജകമണ്ഡലങ്ങൾ പുനർനിർവചിക്കുന്നതിനുള്ള ഡിലിമിറ്റേഷൻ പ്രക്രിയയും കശ്മീരിൽ തങ്ങളുടെ രാഷ്ട്രീയ ആധിപത്യം നഷ്ടപ്പെടുമെന്ന ഭയം ജനിപ്പിക്കുന്നതും പ്രത്യേകാധികാരം എടുത്തു കളയാൻ വേഗം കൂട്ടി.
അത്തരമൊരു സാഹചര്യത്തിൽ, രാജ്യത്തിന് പെട്ടെന്ന് സ്വീകാര്യത ലഭിക്കാൻ സാധ്യതയുള്ള ഫലങ്ങളാണ് ഭിന്നിപ്പും അരാജകത്വവും.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS