Environment

നവംബർ 21; ലോക മത്സ്യബന്ധന ദിനം

“കടലിന്നക്കരെ പോണോരേ
കാണാപ്പൊന്നിനു പോണോരേ…”

വയലാറിൻറെ വരികൾ തുഴയെറിയുന്ന ഈണത്തിൽ പലതവണ പാടിയവരായിരിക്കും ഓരോ മലയാളികളും. കടലും കടൽ വിഭവങ്ങളും കേരളീയ സംസ്‌കാരത്തിന്റെയും ജീവിത രീതിയുടെയും ഒഴിച്ചുകൂടാൻ കഴിയാത്ത ഘടകങ്ങളാണ്.

പ്രാദേശികമായ വ്യത്യാസങ്ങളുണ്ടെങ്കിലും ലോകത്തെ ഏറ്റവും പ്രധനപ്പെട്ട ഒരു ഉപജീവന മാർഗമാണ് മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളും. കടലിലും ശുദ്ധജലത്തിലുമായി മത്സ്യബന്ധന മേഖലയെ ആശ്രയിച്ചു മാത്രം ജീവിക്കുന്നവരുടെ എണ്ണം പരിശോധിച്ചാൽ 50 കോടിയിലധികം വരും.

ആഗോള സാമ്പത്തിക മേഖലയുടെ ഗതിവിഗതികളെ സ്വാധീനിക്കാൻ കഴിയുന്നത്ര വലിയ വ്യവസായമാണ് മത്സ്യബന്ധനം. പണ്ട് കാലത്ത് വളരെ സുലഭമായി ലഭിച്ചുകൊണ്ടിരുന്ന പല മീനുകളും ഇന്ന് തീരെ കാണാനില്ല എന്നതും, വളരെ തുച്ഛമായ വിലയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന മീനുകൾക്ക് ഇന്ന് വലിയ വില കൊടുക്കേണ്ടി വരുന്നു എന്നതും നമ്മളിൽ പലരും ആലോചിക്കാറുണ്ട്. എന്തായിരിക്കും ഇതിനു കാരണം?

അമിതവും അനിയന്ത്രിതവുമായ മത്സ്യബന്ധനം സമുദ്ര-ശുദ്ധജല വിഭവങ്ങളെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. മത്സ്യബന്ധന മേഖലയിലെ സുസ്ഥിരത എന്നത് നിലവിൽ വലിയ ചോദ്യമാണ്.

മത്സ്യബന്ധനത്തിൽ നിന്ന് ലാഭാകരവും സുസ്ഥിരവുമായ ഉപജീവനത്തിനായി മത്സ്യതൊഴിലാളികളെ സഹായിക്കുന്നതിനു വേണ്ടിയാണ് എല്ലാ വർഷവും നവംബർ 21 “ലോക മത്സ്യബന്ധന ദിനമായി” ആചരിച്ചു പോരുന്നത്.

മത്സ്യ വിളവെടുപ്പുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും അടിസ്ഥാനപരമായ അവകാശങ്ങൾ, സാമൂഹ്യനീതി, സംസ്കാരം എന്നിവ സ്ഥാപിക്കുന്നതിനും ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സർക്കാരിതര സംഘടനയാണ് വേൾഡ് ഫോറം ഓഫ് ഫിഷ് ഹാർവെസ്റ്റേഴ്സ് ആൻഡ് ഫിഷ് വർക്കേഴ്സ് (WFF).

WFF ആണ് മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗങ്ങൾ സംരക്ഷിക്കുക, മത്സ്യബന്ധനത്തിന്റെയും ജല സ്രോതസ്സുകളുടേയും നിലവാരം ഉയർത്തുക, പൊതുജനങ്ങളിൽ മത്സ്യബന്ധനമേഖലയെ കുറിച്ചുള്ള അവബോധം വളർത്തുക എന്ന ഉദ്ദേശത്തോടെ ആദ്യമായി ലോക മത്സ്യ ബന്ധന ദിനം എന്ന ആശയം മുന്നോട്ടു വയ്ക്കുന്നതും തുടർന്ന് 2015 നവംബർ 21 ൽ ആദ്യമായി ആഘോഷിക്കുന്നതും.

നേരിട്ടും അല്ലാതെയും മൽസ്യബന്ധവുമായി ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാവരെയും ഈ ദിനം പ്രതിനിധീകരിക്കുന്നു. ആഗോളതാപനം മൂലം ജലാശയങ്ങളുടെ താപനില കൂടുന്നതും മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ ബാധിക്കുന്നത് മനുഷ്യനും പ്രകൃതിക്കും ഒരുപോലെ ഹാനികരമാണ്.

അതോടൊപ്പം തന്നെ, മത്സ്യബന്ധന വ്യവസായം നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഉദാഹരണത്തിന്, കടലിലും ശുദ്ധജലാശങ്ങളിലുമുള്ള നീല, പച്ച ആൽഗകളുടെ വളർച്ച, സമുദ്ര വസ്തുക്കളിൽ എണ്ണ ചോർച്ച, പ്ലാസ്റ്റിക് മലിനീകരണം, രാസവസ്തുക്കളുടെ വിഷ മിശ്രിതം, മറ്റു മലിനീകരണങ്ങൾ തുടങ്ങിയവ, ഈ കാരണങ്ങളാൽ മത്സ്യബന്ധന വ്യവസായത്തിന്റെ നിലനിൽപ്പ് തന്നെ വളരെ ബുദ്ധിമുട്ടിലാണ്.

മറുവശത്ത്, അമിത മൽസ്യബന്ധനം മൂലം മൽസ്യങ്ങളുടെ നിലനിൽപ്പിനെയും ബാധിച്ചു കൊണ്ടിരിക്കുന്നു. നിരവധി മൽസ്യങ്ങൾ നിലവിൽ വംശനാശ ഭീഷണിയിലാണ്.

സുസ്ഥിരമായ മത്സ്യബന്ധന രീതികൾ പരിശീലിക്കുക, ജലസ്ത്രോതസ്സുകളെ സ്വാഭാവികമായി നിലനിർത്തുവാനും സംരക്ഷിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടത്തുക, മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട അറിവുകൾ പോതുജനങ്ങളിലേക്ക് എത്തിക്കുന്നതിലുപരി ഈ മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങളെ പഠിക്കുകയും ക്രിയാത്മകവും സുസ്ഥിരവുമായ പരിഹാരങ്ങൾ കണ്ടെത്തുകയും ചെയുക ഒപ്പം ഈ മേഖലയിൽ ഉയർന്നുവരുന്ന പ്രവണതകൾ ആഴത്തിൽ പഠിക്കുക, മുൻവർഷത്തെ സ്ഥിതിഗതികൾ വിലയിരുത്തി പുരോഗതിക്കാവശ്യമായ നടപടികൾ സ്വീകരിക്കുക എന്നതൊക്കെ ഓരോ മത്സ്യബന്ധന ദിനവും നമ്മളെ ഓർമിപ്പിക്കുന്നു.

Source: Garcinia Foundation

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x